കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസിയിൽ ഇനി സംവരണ സീറ്റുകൾ ചുവപ്പ് നിറത്തിൽ

Google Oneindia Malayalam News

തിരുവനന്തപുരം: സീറ്റുകളില്‍ ചുവപ്പണിയാനൊരുങ്ങി കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി കെഎസ്ആര്‍ടിസിലെ സംവരണ സീറ്റുകളുടെ നിറം ഇനി മുതല്‍ ചുവപ്പായിരിക്കും. സീറ്റുകളിലെ എഴുത്ത് മാഞ്ഞുപോയാലും ചുവപ്പുനിറത്തില്‍ അടയാളപ്പെടുത്തിയിക്കുന്നതിനാല്‍ സീറ്റുകള്‍ തിരിച്ചറിയുവാനുള്ള ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമാകും.

ksrtc

സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അമ്മയും കുഞ്ഞും, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കാണ് ബസുകളില്‍ സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ മിക്കപ്പോഴും സംവരണ സീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാതെ പോവുകയാണ് ചെയ്യുന്നത്. ചുവന്ന നിറത്തില്‍ പ്രത്യേകം അടയാളപ്പെടുത്തിയതോടെ സീറ്റുകള്‍ മറ്റു യാത്രക്കാര്‍ കയ്യടക്കുന്നതിന് തടസ്സമാവുകയും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുകയും ചെയ്യും. സീറ്റുകളുടെ കൈപിടി പൂര്‍ണമായും ചുവപ്പു നിറത്തിലും സീറ്റുകളുടെ പിറകില്‍ ചുവപ്പ് ബോര്‍ഡറുമാണ് ഇനിമുതല്‍ സംവരണ സീറ്റുകളുടെ അ‌ടയാളം.

മെയിന്‍റനന്‍സ് ആന്‍ഡ് വര്‍ക്സ് ഡയറക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ സംവരണ സീറ്റുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാനാകണമെന്നായിരുന്നു നിര്‍ദ്ദേശം. കണ്ടക്ടറുടെ സീറ്റിനും ഇതേ നിറമായിരിക്കും നല്കുക.

'പിണറായി പരാജിതനല്ല';മലക്കം മറിഞ്ഞ് ദേവൻ;'പൊളിക്കാൻ കഴിയാത്ത അടിത്തറ,അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്''പിണറായി പരാജിതനല്ല';മലക്കം മറിഞ്ഞ് ദേവൻ;'പൊളിക്കാൻ കഴിയാത്ത അടിത്തറ,അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്'

 ശ്രീരാമനെ അപമാനിക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല,വലിയ അമ്പലങ്ങൾ ഉള്ളിടത്ത് ബിജെപി ജയിച്ചു; സുരേന്ദ്രൻ ശ്രീരാമനെ അപമാനിക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല,വലിയ അമ്പലങ്ങൾ ഉള്ളിടത്ത് ബിജെപി ജയിച്ചു; സുരേന്ദ്രൻ

മോദിയുടെ വാരണാസി ഓഫീസ് ഒഎൽഎക്സിൽ വിൽപ്പനയ്ക്കിട്ടു; 4 യുവാക്കൾ അറസ്റ്റിൽമോദിയുടെ വാരണാസി ഓഫീസ് ഒഎൽഎക്സിൽ വിൽപ്പനയ്ക്കിട്ടു; 4 യുവാക്കൾ അറസ്റ്റിൽ

'വളർന്നു പക്ഷേ പടവലങ്ങ പോലെ എന്നു മാത്രം'; ബിജെപിയുടെ അവകാശവാദത്തെ കണക്ക് നിരത്തി പൊളിച്ചടുക്കി രാജേഷ്'വളർന്നു പക്ഷേ പടവലങ്ങ പോലെ എന്നു മാത്രം'; ബിജെപിയുടെ അവകാശവാദത്തെ കണക്ക് നിരത്തി പൊളിച്ചടുക്കി രാജേഷ്

English summary
Reserve Seats In KSRC Markes In Red
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X