രേഷ്മയും ബ്ലസ്സിയും കൊക്കെയ്ന്‍ വില്‍പനക്കാര്‍; അപ്പോള്‍ ഷൈന്‍ ടോമോ?
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ കൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ച് പിടിയിലായ സഹസംവിധായിക ബ്ലസ്സിയും മോഡല്‍ രേഷ്മയും കൊക്കെയ്ന്‍ വില്‍പനക്കാരെന്ന് പോലീസ്. എന്നാല്‍ കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോമിന്റെ പങ്കെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
ബ്ലസ്സിയും രേഷ്മയും സ്ഥിരമായി മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ വണ്ടിയിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി നിസാമിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂ ജനറേഷന്‍ താരം ഷൈന്‍ ടോം ചാക്കോയും കേസില്‍ ഇവര്‍ക്കൊപ്പം ഫ്‌ലാറ്റില്‍ നിന്ന് പിടിയിലായിരുന്നു. പോലീസെത്തുമ്പോള്‍ അഞ്ച് പേരും മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നു എന്നാണ് വാദം.

കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രേഷ്മയും ബ്ലസ്സിയും മ.യക്കുമരുന്ന് വില്‍പനക്കരാണെന്ന് പോലീസ് പറയുന്നത്. കൊക്കെയ്ന്‍ വില്‍പനക്ക് പിന്നില്‍ വന്‍ മാഫിയ തന്നെ ഉണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്.
ബ്ലെസ്സിയില്‍ നിന്നും രേഷ്മയില്‍ നിന്നും കൊക്കെയ്ന്‍ വാങ്ങുന്നതിനായി എത്തുന്ന ചിലരെ കുറിച്ചും പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. രേഷ്മയേയും ബ്ലസ്സിയേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കണം എന്ന അപേക്ഷ കോടതി തള്ളി.












Click it and Unblock the Notifications