ജീവന് ഭീഷണി.. ജോലി രാജിവെച്ചെന്ന് മലകയറാനുറച്ച രേഷ്മ നിഷാന്ത്.. എന്തൊക്കെ സംഭവിച്ചാലും മലചവിട്ടും
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ മലകയറാന്‍ ആഗ്രഹം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു കണ്ണൂര്‍ ഇരിണാവ് സ്വദേശിയായ രേഷ്മ നിഷാന്ത്. മലചവിട്ടാന്‍ താന്‍ ഒരുങ്ങിയെന്ന് വ്യക്തമാക്കി രേഷ്മ ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തന്‍റെ ജീവന് വന്‍ സുരക്ഷാ ഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും അതിനാല്‍ താന്‍ ജോലിയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്നും രേഷ്മ നിശാന്ത് അറിയിച്ചു.

കണ്ണൂര്‍ തളിപ്പറമ്പിലെ സ്വകാര്യ കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് രേഷ്മ. തന്നെ പലരും വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും എവിടെയാണെന്ന് ചോദിച്ച് ചിലര്‍ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും രേഷ്മ പറഞ്ഞു. ഇത് തന്‍റെ കുടുംബത്തെ മാനസികമായി തളര്‍ത്തി. കുടുംബത്തിന്‍റെ സുരക്ഷയാണ് തനിക്ക് പ്രധാനം. അതുകൊണ്ട് ജോലിയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്നും രേഷ്മ വ്യക്തമാക്കി.
അതേസമയം മലചവിട്ടുമെന്ന തിരുമാനത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും രേഷ്മ വ്യക്തമാക്കി. തനിക്ക് സമൂഹത്തിന്‍റെ പിന്തുണ ഉണ്ട്. താന്‍ മലചവിട്ടില്ലെന്ന് തിരുമാനിച്ചാല്‍ അത് തന്നെ പിന്തുണച്ചവരെക്കൂടി പരാജയപ്പെടുത്തുന്നതിന് തുല്യമായിരിക്കുമെന്നും രേഷ്മ പറഞ്ഞു.












Click it and Unblock the Notifications