കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..

Google Oneindia Malayalam News

കണ്ണൂർ: ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ വൻ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നുവരുന്നത്. വിശ്വാസികളായ സ്ത്രീകൾ ശബരിമല കയറാൻ തയ്യാറാവില്ലെന്ന പ്രതിഷേധക്കാരുടെ വാദത്തിന് ഇടയിലാണ് കണ്ണൂർ സ്വദേശിയായ രേഷ്മ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. വിപ്ലവത്തിനല്ല, അയ്യപ്പനോടുള്ള ഭക്തികൊണ്ടാണ് ശബരിമല കയറി അയ്യപ്പനെ തൊഴണമെന്ന് ആഗ്രഹം തോന്നിയതെന്നായിരുന്ന രേഷ്മ നിഷാദ് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

<strong>#metoo: വിന്‍ഡ നന്ദക്കെതിരെ അപകീര്‍ത്തിക്കേസ്, മാപ്പെഴുതി നല്‍കണമെന്ന് ആവശ്യം!!</strong>#metoo: വിന്‍ഡ നന്ദക്കെതിരെ അപകീര്‍ത്തിക്കേസ്, മാപ്പെഴുതി നല്‍കണമെന്ന് ആവശ്യം!!

പോകാൻ കഴിയില്ലെന്ന ഉറപ്പോടുകൂടി തന്നെ മാലയിടാതെ , മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട് എന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി ആർത്തവത്തെ കണ്ട് കൊണ്ട് പൂർണ്ണ ശുദ്ധിയോടുകൂടി തന്നെ 41 ദിവസം വ്രതം അനുഷ്ഠിച്ച് മലകയറുമെന്നാണ് രേഷ്മ നിഷാന്ത് തന്റെ ഫേസ്ബുക്ക് അക്കൊണ്ടിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ വിശ്വാസികളായ സ്ത്രീകൾ തന്നെ ശബരിമലിയിൽ കയറാൻ നിൽക്കകില്ലെന്ന് വാദമുയർത്തുന്ന 'വിശ്വാസി'കൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതുകൊണ്ട് ഒന്നും തളരില്ലെന്നും ഇപ്രാവശ്യം മലകയറുമെന്ന ഉറച്ച നിലപാടിലാണ് അധ്യാപിക കൂിയായ രേഷ്മ നിഷാന്ത്.

മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ

മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ

തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്, പോകാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും മണ്ഡലവ്രതം അനുഷ്ഠിക്കുന്ന വ്യക്തിയാണ് ഞാൻ. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന കോടതി വിധി വന്നതുകൊണ്ട് തന്നെ ഈ മണ്ഡലകാലം വ്രതമെടുത്ത് മലയ്ക്കുപോകുമെന്ന് രേഷ്മ നിഷാന്ത് വൺഇന്ത്യയോട് പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായാണ് ശബരിമലയിൽ പോകണമെന്ന് തീരുമാനമെടുത്ത‌തെന്നും അവർ വ്യക്തമാക്കി.

ഇതാണോ ഗാന്ധിയൻ സമരമാർഗം

ഇതാണോ ഗാന്ധിയൻ സമരമാർഗം

തന്റെ നെഞ്ചത്ത് ചവിട്ടി മാത്രമേ സ്ത്രീകൾക്ക് മലകയറാൻ കഴിയൂ എന്നാണ് രാഹുൽ ഊശ്വർ പറഞ്ഞത്. പിന്നീട് ഗന്ധിയൻ മാർഗത്തിലൂടെയാണ് തങ്ങളുടെ സമരമെന്നും. എന്നാൽ ഉപ്പോഴുള്ള വെല്ലുവിളികളും മറ്റും ഗാന്ധിയൻ മാർഗമാണോ എന്നും അവർ ചോദിച്ചു. രേഷ്മ ടീച്ചറിന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം ആക്രമം നടന്നിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് അവർ പ്രതികരിച്ചത്. അയ്യപ്പഭക്തന്മാർ എന്ന പേരിൽ പന്തം കൊളുത്തി പ്രകടനമായെത്തിയ ഒരു കൂട്ടം ആണുങ്ങളാണ് വീട് ആക്രമിക്കുകയും വധഭീഷണികൾ മുഴക്കുകയും ചെയ്തത്. പ്രകടനമായെത്തി വീട്ടുവളപ്പിൽ അതിക്രമിച്ചു കിടന്ന ഇവർ വീടിനു മുന്നിലെത്തി വീട്ടുകാരെ വിളിച്ചിറക്കി കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവും അസഭ്യ വർഷവും കൊല്ലുമെന്നുള്ള ഭീഷണികളും മുഴക്കിയിരുന്നു. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഭീഷണിയും... തെറിവിളിയും

വിപ്ലവത്തിനല്ല, അയ്യപ്പനോടുള്ള ഭക്തികൊണ്ടാണ് ശബരിമല കയറി അയ്യപ്പനെ തൊഴണമെന്ന് ആഗ്രഹം തോന്നിയതെന്നു പറഞ്ഞ കോളേജ് അധ്യാപിക കൂടിയായ യുവതിക്കാണ് ഇത്തരത്തിൽ ഭീഷണി നേരിടേണ്ടി വരുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം ശബരിമല ക്ഷേത്രത്തോട് ആത്മാർഥമായ വിശ്വാസമുള്ള ആളാണെങ്കിൽ വരുമെന്നു വിശ്വസിക്കുന്നില്ല. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കിൽ വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാം എന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രസ്താവന രേഷ്മ നിഷാന്ത് പാടെ തള്ളി കളഞ്ഞു.

ദേവസ്വം ബോർഡ് പ്രസിഡണ്ടിന്റെ പ്രസ്താവനയോട് യോജിപ്പില്ല


ഇത്തരം ഒരു കസേരിൽ ഇരുന്നുകൊണ്ട് ഇങ്ങനെ പ്രസ്താവന നടത്തുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നും, അവർ അവരുടെ അഭിപ്രായം പറഞ്ഞു, എന്തായാലും ശബരിമലയിൽ പോകാൻ തന്നെയാണ് തീരുമാനമെന്നും രേഷ്മ നിഷാന്ത് വ്യക്തമാക്കി. അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സമവായ ചര്ഡച്ചയ്ക്ക് തന്ത്രിമാർ അടക്കമുള്ളവരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. യാതൊരു മുൻവിധിയുമില്ലാതെയാണ് ചർച്ച നടത്തുന്നതെന്നും, നിലവിലുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി .

വിശ്വാസികളുടെ വികാരം സർക്കാർ മനസിലാക്കി തുടങ്ങി

വിശ്വാസികളുടെ വികാരം സർക്കാർ മനസിലാക്കി തുടങ്ങി

ശബരിമല വിഷയം ചർച്ച ചെയാന്‍ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. എന്നാൽ ആവശ്യങ്ങളില്‍‌നിന്ന് പിന്നോട്ടില്ല. ഇക്കാര്യം യോഗത്തിൽ അറിയിക്കും. സർക്കാരിനും ദേവസ്വത്തിനും വിശ്വാസികളുടെ വികാരം ഇപ്പോള്‍ മനസ്സിലായി തുടങ്ങിയിട്ടുണ്ടെന്ന് പന്തളം കൊട്ടാരം ഭാരവാഹികൾ വ്യക്തമാക്കി. ചെവ്വാഴ്ച രാവിലെ പത്ത് മണിക്കാണ് ചർച്ച.

English summary
Reshma Nishanth's comment about Sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X