കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

41 ദിവസത്തെ വ്രതം.. ശബരിമല യാത്രയ്ക്ക് എതിരെ പ്രതിഷേധം, അവസാന നിമിഷം പിന്മാറി രേഷ്മ നിഷാന്ത്

  • By Anamika Nath
Google Oneindia Malayalam News

കണ്ണൂര്‍: എല്ലാ പ്രായത്തിലുമുളള യുവതികള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചുവെങ്കിലും ഇതുവരേയും ഒരു യുവതിക്ക് പോലും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിച്ചിട്ടില്ല. ഭക്തകളും ആക്ടിവിസ്റ്റുകളും എത്തിയെങ്കിലും പ്രതിഷേധം മൂലവും പോലീസ് ഇടപെടല്‍ മൂലവും എല്ലാവര്‍ക്കും മടങ്ങേണ്ടി വന്നു.

മണ്ഡലമകര വിളക്ക് കാലത്ത് ദര്‍ശനത്തിനായി 800ലധികം യുവതികളാണ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരിക്കുന്നത്. തുലാമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ ശബരിമലയിലേക്ക് എത്തിയ കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. പിന്നാലെ കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിഷാന്തും ശബരിമലയിലേക്കുളള വരവ് ഉപേക്ഷിച്ചിരിക്കുകയാണ്.

41 ദിവസത്തെ വ്രതമെടുത്ത് രേഷ്മ

41 ദിവസത്തെ വ്രതമെടുത്ത് രേഷ്മ

സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് കണ്ണൂര്‍ കണ്ണപുരം സ്വദേശിനിയായ രേഷ്മ നിഷാന്ത് ശബരിമലയിലേക്ക് പോകാന്‍ മാലയിട്ടതായി വെളിപ്പെടുത്തി രംഗത്ത് വന്നത്. വിശ്വാസിയായ രേഷ്മ എല്ലാ വിധ ആചാരവിധികളോടും കൂടി 41 ദിവസത്തെ വ്രതം അനുഷ്ടിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ് ഇരുമുടിക്കെട്ട് നിറച്ച് ശബരിമലയിലേക്ക് എത്തും എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി വെളിപ്പെടുത്തിയത്.

വിപ്ലവമല്ല, വിശ്വാസം

വിപ്ലവമല്ല, വിശ്വാസം

തന്റെത് വിപ്ലവം അല്ലെന്നും ഈശ്വര വിശ്വാസത്തിന്റെ ഭാഗമാണെന്നും രേഷ്മ വ്യക്തമാക്കിയിരുന്നു. മാത്രമല്ല വര്‍ഷങ്ങളായി ശബരിമലയ്ക്ക് പോകാന്‍ സാധിക്കില്ലെങ്കിലും മാലയിടാതെ മണ്ഡല വ്രതം അനുഷ്ടിക്കുന്ന വ്യക്തി കൂടിയാണ് രേഷ്മ. രേഷ്മയുടെ വെളിപ്പെടുത്തല്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. രേഷ്മയ്ക്ക് നേരെ സംഘപരിവാറുകള്‍ തെറിവിളിയും കൊലവിളിയുമായി രംഗത്തിറങ്ങി.

തെറിയും കൊലവിളിയും

തെറിയും കൊലവിളിയും

അയ്യപ്പഭക്തരെന്ന പേരില്‍ ഒരു കൂട്ടര്‍ രേഷ്മയുടെ വീട്ട് വളപ്പില്‍ അതിക്രമിച്ച് കയറി വീട് വളഞ്ഞ് ആക്രമിക്കുകയും കൊലവിളി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് രേഷ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഭീഷണികള്‍ ഉയര്‍ന്നപ്പോഴും വ്രതവുമായി മുന്നോട്ട് പോയ രേഷ്മ ശബരിമലയിലെത്തും എന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു.

ശബരിമലയിലേക്ക്

ശബരിമലയിലേക്ക്

ശനിയാഴ്ച ശബരിമലയിലേക്ക് പുറപ്പെടാനായിരുന്നു രേഷ്മയുടെ തീരുമാനം. എന്നാല്‍ അവസാന നിമിഷം രേഷ്മ യാത്ര ഉപേക്ഷിക്കുകയായിരുന്നു. രാവിലെ ചെറുകുന്നില്‍ നിന്ന് കെട്ട് നിറച്ച് വൈകിട്ട് ട്രെയിനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകാനായിരുന്നു നീക്കം. വൈകിട്ട് 4.30നുളള ട്രെയിനില്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടുമെന്ന് പോലീസിനേയും അറിയിച്ചിരുന്നു.

വീട് വളഞ്ഞ് പ്രതിഷേധം

വീട് വളഞ്ഞ് പ്രതിഷേധം

ഇത് പ്രകാരം രേഷ്മയ്ക്ക് സുരക്ഷ നല്‍കുമെന്ന് പോലീസും വ്യക്തമാക്കി. എന്നാല്‍ രേഷ്മ ശബരിമലയിലേക്ക് പുറപ്പെടുന്നു എന്ന വിവരം അറിഞ്ഞ് പ്രതിഷേധക്കാര്‍ സംഘടിച്ച് രേഷ്മയുടെ വീട്ടിലേക്ക് എത്തി. കണ്ണപുരം പോലീസും സ്ഥലത്ത് എത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര വേണ്ടെന്ന് ബന്ധുക്കളും പറഞ്ഞതോടെ രേഷ്മ ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

സിപിഎം ഉപദേശം

സിപിഎം ഉപദേശം

യാത്ര താല്‍ക്കാലികമായി മാറ്റി വെച്ചിരിക്കുകയാണ് എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂരിലെ ഒരു സ്വകാര്യ കോളേജിലെ അധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് നിഷാന്ത് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ്. സിപിഎം അനുകൂല കുടുംബമാണ് ഇവരുടേത്. ശബരിമല യാത്ര മാറ്റി വെയ്ക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വവും ഇവരോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്.

മേരി സ്വീറ്റിയേയും തിരിച്ചയച്ചു

മേരി സ്വീറ്റിയേയും തിരിച്ചയച്ചു

ശബരിമലയിലേക്ക് പോകാന്‍ രണ്ടാമതും എത്തിയ മേരി സ്വീറ്റിയെ ചെങ്ങന്നൂര്‍ വെച്ചാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. നിലയ്ക്കലിലേക്കുളള കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയ ഇവരെ പ്രതിഷേധക്കാര്‍ സംഘടിച്ച് പുറത്ത് ഇറക്കി. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരുന്ന മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ വീണ്ടും തടഞ്ഞു. പിന്നീട് പോലീസ് എത്തി ഇവരെ തിരുവനന്തപുരത്തേക്ക് മടക്കി അയക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ശബരിമലയിലേക്ക് പോകുന്നത് വ്യക്തമാക്കി രേഷ്മ ഫേസ്ബുക്കിലിട്ട പോസ്റ്റ്

English summary
Teacher in Kannur, Reshma Nishanth steps back from visiting Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X