Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ജാമ്യത്തിനായി രാഹുലും രശ്മിയും... പറയുന്ന ന്യായം എന്താണ്?

Posted by:
Published: Tuesday, February 9, 2016, 10:55 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലനും രശ്മി നായരും അറസ്റ്റിലായിട്ട് രണ്ട് മാസങ്ങള്‍ കഴിയുന്നു. ഇതുവരെ രണ്ട് പേര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ അവര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.

കേസില്‍ തങ്ങളെ കുടുക്കുകയായിരുന്നു എന്നാണ് രാഹുലും രശ്മിയും ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. തങ്ങളുടെ അറസ്റ്റിന് പിന്നില്‍ ചുംബന സമരത്തെ എതിര്‍ക്കുന്നവരാണെന്നും രശ്മിയും രാഹുലും ആരോപിയ്ക്കുന്നു.

എന്നാല്‍ രശ്മിയ്ക്കും രാഹുലിനും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ക്ക്‌മേല്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ അത്രയുംഗൗരവമേറിയവയാണ്.

രാഹുലും രശ്മിയും

2015 നവംബര്‍ 18 ന് പുലര്‍ച്ചെയാണ് രാഹുല്‍ പശുപാലനേയും രശ്മി ആര്‍ നായരേയും സൈബര്‍ പോലീസും ക്രൈം ബ്രാഞ്ചും ചേര്‍ന്ന് പിടികൂടുന്നത്. അതിന് ശേഷം ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.

ഓണ്‍ലൈന്‍ പെണ്‍ വാണിഭം

ഓണ്‍ലൈന്‍ പെണ്‍വാണിഭം സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും അറസ്റ്റിലാകുന്നത്.

ജാമ്യത്തിനായി

രാഹുലും രശ്മിയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നു എന്നതാണ് ഒടുവില്‍ ലഭിയ്ക്കുന്ന വാര്‍ത്ത. ഇതിനെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ രംഗത്ത് വന്നിട്ടുണ്ട്.

കുടുക്കിയതാണ്

ചുംബന സമരം വന്‍ വിജയമായതോടെ അതിനോട് എതിര്‍പ്പുള്ളവര്‍ തങ്ങളെ കുടുക്കുകയായിരുന്നു എന്നാണ് രശ്മിയും രാഹുലും ജാമ്യ ഹര്‍ജിയില്‍ പറയുന്നത്.

കസ്റ്റഡി വേണ്ടി

കഴിഞ്ഞ 74 ദിവസങ്ങളായി തങ്ങള്‍ പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയാവുകയും ചെയ്തു. ഇനി തങ്ങള്‍ക്ക് ജാമ്യം അനുവദിയ്ക്കണം എന്നതാണ് രണ്ട് പേരുടേയും ആവശ്യം.

പോലീസ് പറയുന്നത്

എന്നാല്‍ പോലീസ് ജാമ്യ ഹര്‍ജിയെ എതിര്‍ക്കുകയാണ്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ കേന്ദ്രം തന്നെ ഇവരാണെന്നാണ് പോലീസ് പറയുന്നത്. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും ഇവര്‍ കുടുക്കിയതായും പറയുന്നു.

കേസുകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടിക്കൊടുക്കല്‍(366എ), മനുഷ്യക്കടത്ത്(370) മനുഷ്യകടത്തിന് ശേഷം ദുരുപയോഗം ചെയ്യല്‍(370(1), ക്രിമിനല്‍ ഗൂഢാലോചന(120 ബി) തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്. കൂടാതെ കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിയ്ക്കുന്നതിനുള്ള നിയമ പ്രകാരവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിഷ്‌കളങ്ക

തനിയ്ക്ക് ഈ കേസുമായി ഒരു ബന്ധവും ഇല്ലെന്നാണ് രശ്മി നായര്‍ പറയുന്നത്.

ആദ്യം തള്ളി

തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നേരത്തെ രണ്ട് പേരും ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ അത് കോടതി തള്ളി. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഒരാഴ്ച കൂടി

രശ്മിയുടേയും രാഹുലിന്റേയും ജാമ്യ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഫെബ്രിവരി 15 ന് കോടതി ഹര്‍ജി പരിഗണിയ്ക്കും.

English summary
In the first public statement since their arrest in November, Rahul Pashupalan and Rashmi R Nair of 'Kiss of Love' fame submitted that people who are against their highly successful public protests are behind the case against them.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like