കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് വിഷയത്തിൽ 'തനി സ്വഭാവം' കാണിച്ച 'അമ്മ' യ്ക്ക് മറുപടിയുമായി രശ്മി നായര്‍!

  • By Desk
Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തിരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിശദീകരണം പോലും കേള്‍ക്കാതെ ദിലീപിനെ പുറത്തായിക്കിയത് നീതി അല്ലെന്നായിരുന്നു ദിലീപിനെ അനുകൂലിക്കുന്ന വനിതാ താരങ്ങള്‍ അടക്കമുള്ളവര്‍ അമ്മയുടെ യോഗത്തില്‍ വാദിച്ചത്.പിന്നാലെയായിരുന്നു തിരിച്ചെടുക്കാനുള്ള തിരുമാനം.

തിരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പലരും പ്രതിഷേധകുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. ആണാധിപത്യ സംഘടനയാണ് അമ്മയെന്നും അമ്മയും കാരുണ്യവുമൊക്കെ പേരിലെ ഉള്ളൂ എന്നുമുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഡബ്യൂസിസി

ഡബ്യൂസിസി

അതേ സമയം ദിലീപിനെ തിരിച്ചെടുത്ത നടപടി നടിയോട് കാണിക്കുന്ന അനീതിയാണെന്നും എന്ത് സംഭവിച്ചാലും നടിയ്ക്കൊപ്പം തന്നെയാണെന്നും വ്യക്തമാക്കി ഡബ്യുസിസിയും രംഗത്തെത്തി. അമ്മയുടെ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റ് രശ്മിനായരും രംഗത്തെത്തി. ആത്യന്തികമായി ഒരു ഫ്യൂഡല്‍ സ്ത്രീവിരുദ്ധ നിലപാടുള്ള സംഘടനയായ അമ്മയില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നായിരുന്നു രശ്മി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രശ്മിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

പ്രശ്നങ്ങള്‍

പ്രശ്നങ്ങള്‍

അമ്മ എന്ന സംഘടനയുടെ തീരുമാനത്തിൽ ഞാൻ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല. എട്ടു വയസുകാരിയെ ബലാൽസംഗം ചെയ്തവർക്ക് വേണ്ടി തെരുവിൽ ഇറങ്ങിയ RSSകാരിലും ഞാൻ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല. ആത്യന്തികമായി ആ സംഘടനകൾ ഉയർത്തുന്ന നിലപാടും രാഷ്ട്രീയവും ആണത്.

മതേതര്‍

മതേതര്‍

RSSകാർ മതേതരർ ആകണം എന്ന് പറയും പോലെയാണ് അമ്മയിൽ ജനാധിപത്യം വേണം എന്നൊക്കെ പറയുന്നത്. ആത്യന്തികമായി ആ സംഘടന ഒരു ഫ്യുഡൽ സ്ത്രീവിരുദ്ധ ജനാധിപത്യ വിരുദ്ധ സംഘടനയാണ്. ദിലീപിനെ പുറത്താക്കുക എന്ന അവരുടെ തീരുമാനം തന്നെ ആ സംഘടനയുടെ പൊതു സ്വഭാവത്തിന് ഘടകവിരുദ്ധം ആയിരുന്നു.

തിരുമാനം

തിരുമാനം

അതായത് RSS ഇഫ്താർ വിരുന്നു നടത്തും പോലെ അത് തന്നെയാണ് ഇന്നലെ ഞാൻ പറഞ്ഞത് ഈച്ചയെ തീട്ടത്തിൽ നിന്നും അകറ്റും പോലെ. അത്കൊണ്ട് ഇപ്പോഴത്തെ തീരുമാനം അവരുടെ നിലപാടുമായി യോജിക്കുന്ന ഒന്നാണ് സത്യസന്ധമാണ്.

ആണെങ്കില്‍

ആണെങ്കില്‍

അങ്ങനെ ലോകത്ത് ഏതെങ്കിലും മേഖലയിൽ എല്ലാവരും മനുഷ്യ പക്ഷത്തു സ്ത്രീ പക്ഷത്തു തൊഴിലാളി പക്ഷത്തു ആണെങ്കിൽ ഇവിടെ അമേരിക്കയും സോവിയറ്റ് യൂണിയനും ഉണ്ടാകില്ലായിരുന്നല്ലോ. ഇടതുപക്ഷവും വലതുപക്ഷവും ആവശ്യമില്ലല്ലോ RSS നെതിരെ സിപിഎം വേണ്ടല്ലോ.

Recommended Video

cmsvideo
ദിലീപിനെ തിരിച്ചെടുത്തു, അമ്മക്കെതിരെ ആഞ്ഞടിച്ച് വനിത സംഘടന
സ്ത്രീ വിരുദ്ധ

സ്ത്രീ വിരുദ്ധ

അമ്മ ഒരു സ്ത്രീ /തൊഴിലാളി വിരുദ്ധ വലതുപക്ഷ സംഘടന ആണ്. അതിൽ അംഗങ്ങൾ ആയ ഒരു ചെറിയ ന്യൂനപക്ഷം എങ്കിലും ആ രാഷ്ട്രീയത്തിന് വിരുദ്ധമായവർ ആണ് അവർ പുറത്തു വരുക പുതിയ സംഘടന ഉണ്ടാക്കുക എന്നതാണ് കാലം ആവശ്യപ്പെടുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Reshmi nair against amma and actor dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X