• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കമോൺ കോമ്രേഡ്സ്.. സഖാക്കള്‍ രാഷ്ട്രീയദുരന്തം... കേരള പോലീസിനെതിരെ പൊട്ടിത്തെറിച്ച് രശ്മി നായര്‍!

  • By Kishor

തൃശൂരില്‍ നടക്കുന്ന ശ്രീരാമസേനയുടെ പ്രമോദ് മുത്തലിക് പങ്കെടുക്കുന്ന പരിപാടി സാംസ്‌കാരിക സമ്മേളനം ആണ്. എല്ലാ സഹായവും സംരക്ഷണവും നല്‍കുമെന്ന് കേരളാ പോലീസ്. നാട്ടില്‍ പെണ്ണുങ്ങള്‍ക്കൊന്നും സംരക്ഷണം ഇല്ലേലും മുത്താലിക്കിന്റെ കാര്യത്തിലൊക്കെ ബെഹ്റ കൊച്ചാട്ടന് നല്ല ശുഷ്‌കാന്തിയാ. കോമ്രേഡ്സ് കമോണ്‍. വന്നു അഭ്യന്തര മന്ത്രിക്ക് ജയ് വിളിക്കൂ. - കേരള പോലീസിനെതിരെ രശ്മി നായരുടെ ആദ്യത്തെ പോസ്റ്റല്ല ഇത്. ചില സാംപിളുകള്‍ കൂടി കാണാം.

Read Also: 'പ്രേമം' റീലോഡഡ്.. വിദ്യാര്‍ഥിയുമായി പ്രേമം, സെക്‌സ്.. 27കാരി അധ്യാപികയ്ക്ക് ഫേസ്ബുക്കില്‍ വന്‍ പിന്തുണ!!

Read Also: ഭാര്യയെക്കൊണ്ട് മകനുമായി സെക്‌സ് ചെയ്യിക്കുന്ന ഭര്‍ത്താവ്.. അത് ക്യാമറയിലും പകർത്തി.. നീചന്‍!!

ആരെയെങ്കിലും പിടിച്ചോ

ആരെയെങ്കിലും പിടിച്ചോ

കോടിയേരി പ്രസംഗിച്ച വേദിക്കരികെ ബോംബെറിഞ്ഞ കേസില്‍ ഒറ്റ പ്രതിയെ എങ്കിലും ഇതുവരെ പോലീസ് പിടിച്ചോ, ഇല്ല. അമ്പലങ്ങളില്‍ ശാഖയും ആയുധ പരിശീലനവും നിര്‍ത്തലാക്കാന്‍ നിയമമുണ്ടാക്കും എന്നു പറഞ്ഞിട്ട് കരടു പോലും ആയോ, ഇല്ല.

സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടോ

സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടോ

കൊടിഞ്ഞി ഫൈസല്‍ വധം ഉള്‍പ്പെടെ ഏതെങ്കിലും കേസില്‍ ആര്‍ എസ് എസുകാരെ ഉള്ളില്‍ കിടത്താന്‍ പറ്റിയോ, ഇല്ല. പോലീസ് സംവിധാനത്തിന്റെ മികവുകൊണ്ട് എന്തെങ്കിലും കുറ്റകൃത്യം ഇതുവരെ തടയാന്‍ പറ്റിയോ, ഇല്ല. സ്ത്രീകള്‍ക്ക് മെട്രോ നഗരങ്ങളില്‍ എങ്കിലും സമാധാനത്തോടെ ഇറങ്ങി നടക്കാന്‍ പറ്റുന്നുണ്ടോ, ഇല്ല.

നടന്ന കാര്യങ്ങള്‍ ഇതാണ്

നടന്ന കാര്യങ്ങള്‍ ഇതാണ്

പുറത്തു വരുന്ന എല്ലാ വലിയ കുറ്റകൃത്യത്തിലും വീഴ്ച ആരുടെ ഭാഗത്താ, കേരളാ പോലീസ്. കൃത്യമായി യോഗ ചെയ്യുന്നതാരാ, കേരളാ പോലീസ്. പ്രധാന സദാചാര ഗുണ്ടകളാരാ, പിങ്ക് പോലീസ്. കാന്റീനില്‍ ബീഫ് നിരോധിച്ചതാരാ. കേരളാ പോലീസ്.

കേരള പോലീസിനെതിരെ

കേരള പോലീസിനെതിരെ

സ്‌കൂള്‍ കലോത്സവം നടക്കുന്ന വേദിക്കു മുന്നിലൂടെ ആര്‍ എസ് എസുകാരന്റെ വിലാപ യാത്രക്ക് എസ്‌കോര്ട് നിന്നതും കൊല്ലപ്പെട്ട മദ്രസാ അധ്യാപകന്റെ ഭൗതീക ശരീരം ജില്ലക്ക് അകത്തു കയറ്റല്ലെന്നു ഉത്തരവിട്ടതും ആരാ, കേരളാ പോലീസ്. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തികളുടെ മുഴുവന്‍ പ്രതിച്ഛായയും കളയുന്നതാരാ, കേരളാ പോലീസ്.

സഖാക്കള്‍ക്ക് കൊട്ട്

സഖാക്കള്‍ക്ക് കൊട്ട്

ആ കേരളാ പോലീസിന് ജയ് വിളിക്കുന്നതാരാ, സഖാക്കള്‍... ഓരോരോ രാഷ്ട്രീയ ദുരന്തങ്ങളെ എന്ന് രശ്മി കളിയാക്കുന്നു. ഇവിടൊരു മാറ്റവും നടക്കാന്‍ പോണില്ല ചെന്നിത്തലയുടെ ആര്‍ എസ് എസ് പോലീസ് എന്നും പറഞ്ഞ് പരിഹസിച്ച് നടന്ന സഖാക്കള്‍ ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ പിടിപ്പ് കേടുകളെ ന്യായീകരിക്കാന്‍ നടക്കുവ പിന്നെ എവിടെ ഇതിനെല്ലാം സമയം - എന്ന് കമന്റ് ബോക്‌സില്‍ ആളുകളും.

English summary
Reshmi R Nair speaks against Kerala police in Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more