• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബ്ലോഗന്റെ വായില്‍ പഴം! ചില ഊളകള്‍ ഓണക്കോടിയുമായി ജയിലിന്റെ മുന്നില്‍!!! പൊളിച്ചടുക്കി രശ്മി നായര്‍

  • By രശ്മി നരേന്ദ്രൻ

കൊച്ചി: കര്‍ണാടകത്തില്‍ മാധ്യമ പ്രവര്‍ത്തകയും ഹിന്ദുത്വ വിമര്‍ശകയും ആയ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട വിഷയം ആണ് രാജ്യത്തെ തന്നെ പ്രധാന ചര്‍ച്ചാ വിഷയം. തമിഴ്, കന്നഡ നടനും സംവിധായകനും ഒക്കെയായ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഗൗരി ലങ്കേഷിന്റെ വീട്ടില്‍ എത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ ആണ് മലയാള സിനിമ താരങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രശ്മി നായര്‍ രംഗത്ത് വരുന്നത്. ദിലീപിനെ കാണാന്‍ ജയിലില്‍ താരങ്ങളുടെ തിരക്കായിരുന്നല്ലോ കഴിഞ്ഞ ദിവസങ്ങളില്‍.

പ്രകാശ് രാജ് മാത്രമല്ല, പുനീത് രാജ്കുമാറും, യഷും എല്ലാം ഗൗകി ലങ്കേഷിന്റെ മരണത്തില്‍ പ്രതികരിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ മലയാളി താരങ്ങളെ രശ്മി ഇങ്ങനെ വിമര്‍ശിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

ദിലീപിന് വേണ്ടി

ദിലീപിന് വേണ്ടി

കേരളത്തില്‍ ഇപ്പോള്‍ ഒട്ടുമിക്ക താരങ്ങളും ദിലീപിന് വേണ്ടി രംഗത്തിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഇത്രനാളും കിട്ടാത്ത പിന്തുണയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് കിട്ടിയത്.

രാജ്യം പ്രതിഷേധിക്കുമ്പോള്‍

രാജ്യം പ്രതിഷേധിക്കുമ്പോള്‍

ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തകയെ വെടിവച്ച് കൊന്നതില്‍ രാജ്യം മുഴുവന്‍ പ്രതിഷേധാഗ്നി പടരുകയാണ്. പക്ഷേ അപ്പോളും കേരളത്തിലെ സിനിമാക്കാര്‍ ദിലീപിന് വേണ്ടി മുറവിളികൂട്ടുകയാണ് എന്നാണ് രശ്മിയുടെ ആക്ഷേപം.

പ്രകാശ് രാജ്

പ്രകാശ് രാജ്

പ്രമുഖ നടനും സംവിധായകനും ആയ പ്രകാശ് രാജ് ഗൗരി ലങ്കേഷിന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന ദൃശ്യം ചാനലില്‍ കണ്ടു എന്ന് പറഞ്ഞാണ് രശ്മി തുടങ്ങുന്നത്. നോക്കിയപ്പോള്‍ പുനീത് രാജ്കുമാറും യഷും ഒക്കെ പ്രതികരിച്ചിട്ടുണ്ട് എന്നും രശ്മി പറയുന്നുണ്ട്.

ബ്ലോഗന്റെ വായില്‍

ബ്ലോഗന്റെ വായില്‍

എന്നാല്‍ ഇവിടെ ചില ഊളകള്‍ ഓണക്കോടിയുമായി ജയിലിന് മുന്നില്‍ നില്‍ക്കുകയാണ്. ബ്ലോഗന്റെ വായില്‍ പഴവും- രശ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

കലാകാരന്‍മാര്‍

കലാകാരന്‍മാര്‍

രണ്ട് കൂട്ടരും കലാകാരന്‍മാര്‍ ആണ് എന്ന് രശ്മി പറയുന്നു. രണ്ട് കൂട്ടരും പ്രതിബദ്ധത ഉള്ളവര്‍ ആണ് എന്നും പറയുന്നുണ്ട്. എന്തിനോടാണ് പ്രതിബദ്ധത എന്നാണ് ചോദ്യം.

റേപ്പ് കേസ് പ്രതിയോട്

റേപ്പ് കേസ് പ്രതിയോട്

ആദ്യ വിഭാഗത്തിന്റെ പ്രതിബദ്ധത സമൂഹത്തോടാണെങ്കില്‍ രണ്ടാമത്തെ വിഭാഗത്തിന്റെ പ്രതിബദ്ധത ഒരു റേപ്പ് കേസ് പ്രതിയോടാണ് എന്ന് പറഞ്ഞുകൊണ്ടാണ് രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആദ്യം പറഞ്ഞത് റേപ്പിസ്റ്റ് എന്ന്

ആദ്യം പറഞ്ഞത് റേപ്പിസ്റ്റ് എന്ന്

രശ്മി ആദ്യം എഴുതിയ പോസ്റ്റില്‍ 'റേപ്പിസ്റ്റ്' എന്ന വാക്കായിരുന്നു ഉപയോഗിച്ചിരുന്നത്. അഡ്വ ഹരീഷ് വാസുദേവന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അത് റേപ്പ് കേസ് പ്രതി എന്ന് ആക്കി മാറ്റുകയായിരുന്നു.

ഓണക്കോടി കൊടുത്തത്

ഓണക്കോടി കൊടുത്തത്

കഴിഞ്ഞ ദിവസം ജയിലില്‍ ദിലീപിനെ കാണാന്‍ ജയറാം എത്തിയിരുന്നു. ഓണക്കോടിയും കൊണ്ടായിരുന്നു ജയറാമിന്റെ സന്ദര്‍ശനം. രശ്മിയുടെ ആദ്യ പ്രയോഗം ലക്ഷ്യം വക്കുന്നത് ജയറാമിനെ തന്നെയാണ്.

ബ്ലോഗേട്ടന്‍ എന്ന ലാലേട്ടന്‍

ബ്ലോഗേട്ടന്‍ എന്ന ലാലേട്ടന്‍

സാമൂഹിക വിഷയങ്ങളില്‍ വലിയ പ്രതികരണങ്ങളൊക്കെ സ്വന്തം ബ്ലോഗിലൂടെ മുമ്പ് നടത്തിയിട്ടുള്ള ആളാണ് മോഹന്‍ലാല്‍. എന്നാല്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഇത്തരത്തില്‍ ഒരു പ്രതികരണം നടത്താന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അദ്ദേഹം ബ്ലോഗിലൂടെ പ്രതികരിക്കുമോ എന്നും അറിയില്ല.

രശ്മിയുടെ പോസ്റ്റ്

ഇതാണ് രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Reshmi R Nair criticises Malayalam actor who visited Dileep at Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more