ചെന്നിത്തലയ്ക്ക് രശ്മി നായരുടെ ചുട്ട മറുപടി;'അവളെ' ചെന്നിത്തല മറന്നില്ലല്ലോ? ഇത് അശ്ലീല പരാമര്‍ശം!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: എംഎം മണിക്ക് വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാനറിയില്ലെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് രമശേ് ചെന്നിത്തലയ്ക്ക് രശ്മി ആര്‍ നായരുടെ ചുട്ടമറുപടി.

സ്‌കൂളില്‍ പഠിത്തം നിര്‍ത്തി തോട്ടം തൊഴിലാളികള്‍ക്കൊപ്പം കുടുംബം നോക്കാന്‍ പണിക്കിറങ്ങി അവരെ സംഘടിപ്പിച്ചും സമരം ചെയ്തും വളര്‍ന്ന മണിക്ക് ചിലപ്പോ എഴുതാനുള്ള കഴിവല്‍പ്പം കുറയുമെന്ന് രശ്മി ആര്‍ നായര്‍ ഫേസിബുക്കില്‍ പ്രതികരിച്ചു.

 രശ്മി ആര്‍ നായര്‍

രശ്മി ആര്‍ നായര്‍

'രമേശന്‍തിരുമേനിക്ക് അംഗീകാരവും താക്കോല്‍ സ്ഥാനവും വാങ്ങിത്തരാന്‍ അങ്ങ് പെരുന്നയിലെ പോപ്പുമാര് കാവല്‍ നില്‍ക്കുമെന്നും' രശ്മി ആര്‍ നായര്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ചു.

 ജോലിക്ക് പോയത് കുടുംബം നോക്കാന്‍

ജോലിക്ക് പോയത് കുടുംബം നോക്കാന്‍

കുടുംബം നോക്കാന്‍ പഠിത്തം നിര്‍ത്തി തോട്ടം തൊഴിലാളികളോടൊപ്പം പണിക്കുപോകുകയും, തൊഴിലാളികരെ സംഘടിപ്പിക്കുകയും ചെയ്ത മണിക്ക് ചിലപ്പോള്‍ എഴുതാനുള്ള കഴിവല്‍പ്പം കുറയുമെന്നും അവര്‍ പറഞ്ഞു.

 വിദ്യുച്ഛക്തി

വിദ്യുച്ഛക്തി

വെളുത്ത പേപ്പര്‍ വാങ്ങി അതില്‍ വിദ്യുച്ഛക്തി എന്ന് എല്ലാ ഭാഷയിലും എഴുതി ആ പളപളത്ത കുപ്പായത്തിന്റെ നെഞ്ചത്ത് ഒട്ടിച്ചുവെക്കണമെന്ന് രശ്മി ആര്‍ നായര്‍ പറഞ്ഞു.

 മെഡല്‍

മെഡല്‍

ഇനിയും ഇതുപോലുള്ള സവര്‍ണ്ണ പോതുബോധതിന്റെ അശ്ലീല പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അതിനു കയ്യടിച്ചു പ്രോത്സാഹിപ്പിച്ച കോണ്ഗ്രസ് കോമരങ്ങള്‍ക്ക് മുന്നില്‍ മുന്‍പ് കിട്ടിയ ഒന്നിന്റെ മെഡലായി പൊക്കി കാണിക്കാം .

പോലീസ് നിയമനം

പണ്ട് പോലീസില്‍ നിയമനം കൊടുക്കാന്‍ അണ്ണന്‍ കാശ് വാങ്ങിപ്പിച്ച ഒരു ശരണ്യ ഉണ്ടായിരുന്നല്ലോ അവളൊക്കെ എവിടാണോ എന്തോ? എന്ന് പറഞ്ഞാണ് അവര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.

English summary
Reshmi R Nair's Faceboob post against Ramesh Chennithala
Please Wait while comments are loading...