രശ്മി നായര്‍ ചോദിക്കുന്നു.... പ്രമുഖ നടിയ്ക്ക് 60 ദിവസം; തന്റെ കേസില്‍ ഉദ്ധാരണമില്ലാത്തതെന്ത്!!!

Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറുപത് ദിവസത്തിനുള്ളിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ പോലീസിന് അഭിമാനിക്കാം. മറ്റ് പല കേസുകളിലും ഇത് നടക്കാറില്ല എന്നത് തന്നെ കാര്യം.

എന്നാല്‍ പോലീസിന്റെ നടപടിയെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ മറ്റ് ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. അതില്‍ പ്രധാനം, ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രശ്മി ആര്‍ നായര്‍ ഉയര്‍ത്തുന്ന ചോദ്യം തന്നെയാണ്.

ഒന്നര വര്‍ഷം മുമ്പാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രശ്മി നായരേയും ഭര്‍ത്താവ് രാഹുല്‍ പശുപാലനേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ കാലമിത്രയായിട്ടും ആ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

ആദ്യം തന്നേ അഭിനന്ദനങ്ങള്‍

ആദ്യം തന്നേ അഭിനന്ദനങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയ്‌ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അഭിനന്ദനങ്ങള്‍- ഇങ്ങനെയാണ് രശ്മിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസ് തുടങ്ങുന്നത്.

 കാക്കിയില്‍ മുള്ളുകയാണ്

കാക്കിയില്‍ മുള്ളുകയാണ്

തന്നെ അറസ്റ്റ് ചെയ്തിട്ട് ഒന്നര വര്‍ഷമായി. ഇപ്പോഴും കുറ്റപത്രത്തിന്റെ കാര്യം ചോദിക്കുമ്പോള്‍ കാക്കിയില്‍ മുള്ളുകയാണ് ചില ഐപിഎസ്സുകാര്‍ എന്നാണ് രശ്മിയുടെ ആക്ഷേപം.

ഉദ്ധാരണം സംഭവിക്കാത്തത്...

ഉദ്ധാരണം സംഭവിക്കാത്തത്...

ഇനി, ചാനല്‍ ക്യാമറ ഇല്ലാത്തതുകൊണ്ടാണോ ഉദ്ധാരണം സംഭവിക്കാത്തത്? അങ്ങനെ ഒരു അസുഖമുണ്ടോ ഡോക്ടര്‍ എന്നാണ് രശ്മിയുടെ പരിഹാസം.

ഒന്നര വര്‍ഷം മുമ്പ്

ഒന്നര വര്‍ഷം മുമ്പ്

2015 നവംബര്‍ 17 ന് രാത്രിയില്‍ ആയിരുന്നു രശ്മി നായരേയും രാഹുല്‍ പശുപാലനേയും അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരിയ്ക്കടുത്ത് വച്ചായിരുന്നു അറസ്റ്റ്.

 പെണ്‍വാണിഭം നടത്തി

പെണ്‍വാണിഭം നടത്തി

രാഹുല്‍ പശുപാലനും രശ്മി നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മുഖ്യ കണ്ണികള്‍ ആണ് എന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഇതിന് തെളിവുകളുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.

ഐജിയുടെ വാദങ്ങള്‍

ഐജിയുടെ വാദങ്ങള്‍

രശ്മിയേയും രാഹുലിനേയും അറസ്റ്റ് ചെയ്തതിന് ശേഷം അന്വേഷണച്ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്ത് ഐപിഎസ് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നായിരുന്നു ഐജി അന്ന് പറഞ്ഞത്.

അപ്പോള്‍ കുറ്റപത്രം എവിടെ?

അപ്പോള്‍ കുറ്റപത്രം എവിടെ?

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ് നടന്നത് എങ്കില്‍ കുറ്റപത്രം തയ്യാറാക്കാന്‍ അത്രയേറെ സമയം ആവശ്യം ഉണ്ടോ എന്നാണ് ചോദ്യം. പക്ഷേ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

90 ദിവസം

90 ദിവസം

കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം എന്നാണ് ചട്ടം. അല്ലാത്ത പക്ഷം പ്രതികള്‍ക്ക് ജാമ്യം ലഭിക്കും. രശ്മി നായരും രാഹുല്‍ പശുപാലനും ജാമ്യം നേടി പുറത്തിറങ്ങിയിട്ട് നാളുകള്‍ ഏറെയായി.

ഓപ്പറേഷന്‍ ബിഗ് ഡാഡി

ഓപ്പറേഷന്‍ ബിഗ് ഡാഡി

ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന് പേരിട്ടായിരുന്നു ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിനെ കുടുക്കാന്‍ പോലീസ് രംഗത്തിറങ്ങിയത്. രണ്ടര മാസത്തോളം നീണ്ട നീക്കങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ് എന്നാണ് പോലീസിന്റെ ഭാഷ്യം.

ചുംബന സമരവും രശ്മിയും

ചുംബന സമരവും രശ്മിയും

സദാചാര പോലീസിങ്ങിനെതിരെ നടന്ന ചുംബന സമരത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നവരായിരുന്നു രാഹുല്‍ പശുപാലനും രശ്മി നായരും. അതുകൊണ്ട് തന്നെ പല മേഖലകളില്‍ നിന്ന് ഇവര്‍ക്ക് നേരെ എതിര്‍പ്പുകളും ഉണ്ടായിരുന്നു.

ശ്രീജിത്ത് ഐപിഎസ്

ശ്രീജിത്ത് ഐപിഎസ്

ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് നേതൃത്വം നല്‍കിയ ശ്രീജിത്ത് ഐപിഎസ് ചുംബന സമര വിരോധിയായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ചുംബന സമരത്തിനെതിരെ കടുത്ത നിലപാടെടുത്ത ആളായിരുന്നു ശ്രീജിത്ത്.

ചോദ്യങ്ങള്‍ നീളുന്നത്

ചോദ്യങ്ങള്‍ നീളുന്നത്

രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചോദ്യങ്ങള്‍ നീളുന്നത് ശ്രീജിത്ത് ഐപിഎസ്സിലേക്ക് തന്നെയല്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിനെ കുറിച്ചാണെങ്കില്‍ പോലീസ് ഇപ്പോള്‍ ഒന്നും മിണ്ടുന്നും ഇല്ല.

'പ്രമുഖ' അല്ലാത്തതിനാല്‍

'പ്രമുഖ' അല്ലാത്തതിനാല്‍

'പ്രമുഖ' അല്ലാത്തതിനാല്‍ ആണ് രശ്മി നായരുടെ കേസില്‍ നടപടികള്‍ വേഗത്തില്‍ ഉണ്ടാകാതിരുന്നത് എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഇപ്പോള്‍ ആക്രമിക്കപ്പെട്ടത് 'പ്രമുഖ' നടി ആണല്ലോ.

പോലീസിനും ഇല്ലേ ഉളുപ്പ്

പോലീസിനും ഇല്ലേ ഉളുപ്പ്

കുറ്റപത്രം തയ്യാറാക്കാന്‍ പോലീസ് മടിച്ചുകാണും. അവവര്‍ക്കുമില്ലേ ഉളുപ്പ് എന്നാണ് ഒരാള്‍ രശ്മിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസിന് താഴെ കമന്റ് ചെയ്തത്.

രാഹുല്‍ പശുപാലന്റെ ഓഡിയോ

രാഹുല്‍ പശുപാലന്റെ ഓഡിയോ

കേസില്‍ കുറ്റപത്രം ഇല്ലെങ്കിലും രാഹുല്‍ പശുപാലന്റെ ഒരു ഓഡിയോ യൂ ട്യൂബില്‍ കിടപ്പുണ്ട് എന്നാണ് മറ്റൊരാളുടെ കമന്റ്. ഒന്നര വര്‍ഷം മുമ്പ് മൊബൈലില്‍ വേറെ ചിലതും കിട്ടിയിരുന്നു എന്നും എഴുതിയിരിക്കുന്നു ഇയാള്‍. ചുട്ടമറുപട തന്നെയാണ് രശ്മി ഇയാള്‍ക്ക് കൊടുത്തത്.

സ്വയംഭോഗം ചെയ്യൂ... ആശ്വാസം കിട്ടും

സ്വയംഭോഗം ചെയ്യൂ... ആശ്വാസം കിട്ടും

ആ വീഡിയോ ഒക്കെ കേട്ട് ഒന്ന് സ്വയം ഭോഗം ചെയ്യൂ, കുറച്ച് ആശ്വാസം കിട്ടും. എന്നിട്ടും മാറുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ കാണൂ- എന്നായിരുന്നു രശ്മിയുടെ മറുപടി.

രശ്മിയുടെ സ്റ്റാറ്റസ്

ഇതാണ് രശ്മി നായരുടെ ഫേസ്ബുക്ക് സ്റ്റാറ്റസ്‌

English summary
Reshmi R Nair's Facebook post on Actress attack case Charge Sheet
Please Wait while comments are loading...