• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എന്തൊരു ദുരന്തമാടാ സംഘി മലരേ, നീ'... രശ്മി നായര്‍ പറഞ്ഞ മറുപടി!!!

  • By നരേന്ദ്രൻ

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായിരുന്ന രശ്മി ആര്‍ നായര്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. സമകാലീന വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ അവര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.

ലക്ഷ്മി നായര്‍ വിഷയം മുതല്‍ തനിക്കെതിരെ ഓണ്‍ലൈന്‍ ലോകത്ത് നടക്കുന്ന അധിക്ഷേപങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ രശ്മി തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റിപ്പബ്ലിക് ദിനത്തെ കുറിച്ചാണ് രശ്മിയുടെ പോസ്റ്റ്.

ഈ പോസ്റ്റിന് താഴെ തന്നെ അധിക്ഷേപിച്ച വ്യക്തിയ്ക്ക് രശ്മി നല്‍കിയ മറുപടിയായിരുന്നു ഇത്- 'എന്തൊരു ദുരന്തമാടാ സംഘി മലരേ നീ- എന്ന്.

രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍

പ്രൊഫൈല്‍ ചിത്രം മാറ്റി രാജ്യസ്‌നേഹം പ്രകടിപ്പിക്കാനൊന്നും ഉദ്ദേശമില്ല. അതുകൊണ്ട് പറയാമനുള്ളതങ്ങ് പറഞ്ഞേക്കാം എന്ന് പറഞ്ഞാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

പാതിവെന്ത ജനതയ്ക്ക് കിട്ടിയ മട്ടന്‍ബിരിയാണി

പാതിവെന്ത ഒരു ജനതയ്ക്ക് കിട്ടിയ മട്ടന്‍ ബിരിയാണ് ഇന്ത്യന്‍ ഭരണഘടന എന്നാണ് രശ്മി പറയുന്നത്. 66 വര്‍ഷം കഴിഞ്ഞിട്ടും ആ ബിരിയാണി കഴിക്കാനുള്ള വേവ് ഇന്ത്യന്‍ ജനതയ്ക്ക് ആയിട്ടില്ല എന്നത് വേദനാജനകമാണെന്ന് രശ്മി പറയുന്നു.

സംഘികള്‍ക്ക് മാത്രമല്ല വിമര്‍ശനം

മുഖ്യമന്ത്രി റേഷന്‍ വിഹിതത്തെ കുറിച്ച് സംസാരിക്കാന്‍ പോയതിനെ മനക്കലെ അരി തീര്‍ന്നതിന് നാടുവാഴിയെ മുഖം കാണിക്കാന്‍ പോകുന്ന കാരണവരെ ഓര്‍ക്കുന്ന മാനസികാവസ്ഥ ഇവിടത്തെ സംഘികള്‍ക്ക് മാത്രമല്ലെന്ന് രശ്മി പറയുന്നു. ഇവിടത്തെ പൊതുബോധം തന്നെ അങ്ങനെയാണ് എന്നാണ് രശ്മി പറയുന്നത്.

കാലങ്ങളെടുക്കും

സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ ഔദാര്യമല്ല, അവകാശമാണ് എന്ന് മനസ്സിലാക്കാന്‍ ഈ ജനത കാലങ്ങളെടുക്കും. അതുപോലെ, ഭരമഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം എന്താണെന്ന് പൊതുബോധത്തിന് മനസ്സിലാക്കാന്‍ ഇനിയും ഒരു നൂറ് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നും രശ്മി പറയുന്നുണ്ട്.

വിഗ്രഹത്തിലാണ്, പൂജാരിയിലല്ല

ഭരണ ഘടന സാങ്കേതികമായി നടപ്പിലാക്കാനുള്ള ഒരു സംവിധാനം മാത്രമാണ് ഇന്ത്യ എന്ന രാഷ്ട്രം. ആത്യന്തികമായി രാജ്യസ്‌നേഹവും ദേശഭക്തിയും എല്ലാം എത്തി നില്‍ക്കേണ്ടത് ഭരണഘടന എന്ന ആ വിഗ്രഹത്തിലാണ്, ഇടയിലുള്ള പൂജാരിമാരിലല്ലെന്നും രശ്മി പറയുന്നുണ്ട്.

മോദിക്ക് ഒന്നും കഴിയാത്തതിന്റെ കാരണവും

ഈ രാജ്യത്തെ ഇപ്പോഴും ഇങ്ങനെ പൊതിഞ്ഞുകെട്ടി സംരക്ഷിക്കുന്നത് അംബേദ്കര്‍ വിഭാവനം ചെയ്ത ആ വിശുദ്ധ പുസ്തകം ആണെന്ന് രശ്മി പറയുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ലോക്‌സഭയില്‍ എത്തിയിട്ടും 56 ഇഞ്ച് നെഞ്ചുമായി മോദിയ്ക്ക് ഈ രാഷ്ട്രത്തിന്റെ മൂല്യങ്ങളെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും കഴിയാത്തതും ഭരണഘടന നല്‍കുന്ന കെട്ടുറപ്പുകൊണ്ടാണെന്ന് രശ്മി പറയുന്നു.

ദേശസ്‌നേഹികളായ സംഘികളോട്

സംഘപരിവാറിനെ നേരിട്ട് വിമര്‍ശിക്കുന്നുണ്ട് രശ്മി. നിങ്ങള്‍ പിന്തുടരുന്ന ആശയങ്ങളുടെ എല്ലാം എതിര്‍വാദങ്ങള്‍ കാണാന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഒന്നും പരതേണ്ട കാര്യമില്ല, ഇന്ത്യന്‍ ഭരണഘടന എടുത്ത് വായിച്ചാല്‍ മതി എന്നാണ് രശ്മിയുടെ ഉപദേശം.

ആരാണ് ഇവിടെ ജീവിക്കാന്‍ യോഗ്യര്‍

ഭരണഘടനയില്‍ പറയുന്ന ഓരോ കാര്യങ്ങള്‍ മുന്‍ നിര്‍ത്തി രശ്മി ഉന്നയികുന്ന കാര്യം ഇതാണ്- ഭരണഘടന വായിച്ച് നോക്കിയാല്‍ മറ്റുള്ളവരോട് പാകിസ്താനില്‍ പോകാന്‍ പറയുന്ന നിങ്ങള്‍ ഇവിടെ ജീവിക്കാന്‍ യോഗ്യരാണോ എന്ന് സംശയം തോന്നും!

രാജ്യസ്‌നേഹി ആകണമെങ്കില്‍ അതൊന്നും പോര

ദേശീയഗാനം കേള്‍ക്കുമ്പോള്‍ രോമം എഴുന്നേറ്റ് നിന്നതുകൊണ്ടോ, പട്ടാളക്കാരന് സല്യൂട്ട് അടിച്ചതുകൊണ്ടോ നാഴികയ്ക്ക് നാല്‍പത് വട്ടം ഭാരത് മാതാ കീ വിളിച്ചതുകൊണ്ടോ ഒന്നും രാജ്യസ്‌നേഹി ആകില്ല. അതിന് മിനിമം ഈ രാജ്യം എന്ന സംവിധാനം എന്താണെന്ന് മനസ്സിലാക്കണം എന്നാണ് രശ്മി പറയുന്നത്.

റിപ്പബ്ലിക് ദിനമാണെങ്കിലും തെറിവിളിക്ക് കുറവില്ല

ഗൗരവമായ ഒരു കുറിപ്പാണ് രശ്മി പോസ്റ്റ് ചെയ്തത്. എന്നാലും ആ പോസ്റ്റിന് താഴെ വന്ന് അധിക്ഷേപം ചൊരിയുന്നതില്‍ ഒരു കുറവും ഇല്ല എന്നതാണ് സത്യം. അത്തരം ഒരു കമന്റിനാണ് രശ്മി ഇങ്ങനെ മുഖമടച്ചൊരു മറുപടി കൊടുത്തത്.

ഇതാണ് രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. രശ്മിയെ പിന്തുണച്ചുകൊണ്ടും ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്.

English summary
Reshmi R Nair's replay to a comment on her Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more