• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാതിപ്പേര് പേറി വരുന്നത് അശ്ലീലം; പറയുന്നത് രശ്മി ആര്‍ നായര്‍... ചോവച്ചെക്കനൊപ്പം പോയതിന്റെ പഴിയും!!

  • By നരേന്ദ്രൻ

കൊച്ചി: വേശ്യയെന്നല്ലേ വിളിച്ചുള്ളു, സംഘിയെന്ന് വിളിച്ചില്ലല്ലോ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട രശ്മി നായര്‍ക്കെതിരെ ഒരു വിഭാഗം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും രശ്മിയ്ക്ക് ഒന്നും സംഭവിച്ചില്ല. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പറയും എന്ന് തന്നെയാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നതിനെ കുറിച്ചാണ് രശ്മിയുടെ ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ രശ്മിയുടെ പേര് തന്നെ 'രശ്മി ആര്‍ നായര്‍' എന്നാണ്.

എന്തുകൊണ്ടാണ് രശ്മി തന്റെ പേരില്‍ നിന്ന് 'നായര്‍ വാല്‍' ഒഴിവാക്കത്? അതിന് കമ്യൂണിസവുമായി എന്ത് ബന്ധം?

എല്ലാ വിവേചനങ്ങളുടേയും അടിസ്ഥാനം

ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹികവും സാമ്പത്തികവും ആയ എല്ലാ വിവേചനങ്ങളുടേയും അടിവേര് എത്തി നില്‍ക്കുന്നത് ചാതുര്‍വര്‍ണ്യത്തിലും ജാതി വ്യവസ്ഥയിലും ആണെന്നാണ് രശ്മിയുടെ അഭിപ്രായം.

എന്തുകൊണ്ട് കമ്യൂണിസം പരാജയപ്പെട്ടു?

കമ്യൂണിസം അടക്കമുള്ള സാര്‍വ്വദേശീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഇന്ത്യയ്ക്ക് വലിയ വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് രശ്മിയുടെ വിലയിരുത്തല്‍. ജാതി വ്യവസ്ഥയെ കൃത്യമായി അഭിസംബോധന ചെയ്യുന്നതില്‍ നേരിട്ട പരാജയം ആണത്രെ ഇതിന് കാരണം.

ക്രിസ്ത്യന്‍ മിഷണറിമാര്‍ ലാഭമുണ്ടാക്കി

ജാതി വ്യവസ്ഥയില്‍ നിന്ന് ഏറ്റവും അധികം ലാഭമുണ്ടാക്കിയത് ക്രിസ്ത്യന്‍ മിഷണറിമാരാണെന്നും രശ്മി വിലയിരുത്തുന്നുണ്ട്. അംബേദകര്‍ ആണ് ഈ കാലഘട്ടത്തില്‍ ഏറ്റവും അധികം വായിക്കപ്പെടേണ്ടെതെന്നും രശ്മി പറയുന്നു.

അപ്പോള്‍ രശ്മിയ്ക്ക് ജാതിയാകാമോ?

രശ്മി ആര്‍ നായര്‍ എന്ന പേരില്‍ തന്നെയാണ് രശ്മി അറിയപ്പെടുന്നത്. ഫേസ്ബുക്കിലെ ഐഡിയും ആ പേരില്‍ തന്നെ. ജാതി വ്യവസ്ഥയെ ഇത്രയേറെ എതിര്‍ക്കുന്ന രശ്മി ആര്‍ നായര്‍ക്ക് ജാതി ആകാം എന്നാണോ? ഈ ചോദ്യവും ഉയരുന്നുണ്ട്.

ജാതിപ്പേര് പേറുന്നത് അശ്ലീലം

ഫേസ്ബുക്ക് അടക്കമുള്ള പൊതു ഇടങ്ങളില്‍ ജാതിപ്പേര് പേറി വരുന്നത് അശ്ലീലം തന്നെയാണ് എന്നാണ് രശ്മിയുടെ അഭിപ്രായം. പക്ഷേ സര്‍ക്കാര്‍ അപേക്ഷാ ഫോമില്‍ നിന്ന് ജാതിക്കോളം ഒഴിവാക്കിയാല്‍ ജാതി വ്യവസ്ഥ തുടച്ച് നീക്കാം എന്നൊന്നും രശ്മി കരുതുന്നില്ല.

എന്താണ് പിന്നെ പ്രശ്‌നം

തന്റെ പേരിനൊപ്പം ഉള്ള ജാതിപ്പേര് എന്തുകൊണ്ട് രശ്മി പിന്‍വലിക്കുന്നില്ല- ചുരുങ്ങിയത് ഫേസ്ബുക്കിലെങ്കിലും? ഒഴിവാക്കുന്നതില്‍ രശ്മിയ്ക്ക് സന്തോഷമേ ഉള്ളു. പക്ഷേ സാങ്കേതികവും വ്യക്തിപരവും ആയ ചില ബുദ്ധിമുട്ടുകള്‍ കൊണ്ടാണത്രെ അത് ചെയ്യാത്തത്. അതില്‍ വിഷമവും ഉണ്ട്.

ജാതി പറഞ്ഞ് ജാതി ഇല്ലാതാക്കാമെന്ന്

ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ ജാതി ഒഴിവാക്കിക്കൊണ്ട് ഒരാള്‍ക്ക് പ്രായോഗികമായി ജീവിക്കാന്‍ കഴിയും എന്ന് രശ്മിക്ക് തോന്നുന്നില്ലത്രെ. നമ്പൂതിരി എന്ന ജാതിവാല്‍ ഉപേക്ഷിക്കുമ്പോള്‍ ഒരു നമ്പൂതിരിക്ക് തോന്നുന്ന അഭിമാന ബോധമാണ് മറികടക്കേണ്ടത് എന്നാണ് രശ്മി പറയുന്നത്. ജാതി പറയുകയാണ് ജാതി ഇല്ലാതാക്കാന്‍ വേണ്ടതെന്നും രശ്മി പറയുന്നു.

ചോവച്ചെക്കനൊപ്പം പോയതിന്റെ പഴി

ഇത്തരം ജാതി പ്രിവിലേജുകളുടെ ഗുണഭോക്താവാകാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന ആളാണ് താനെന്നാണ് രശ്മി പറയുന്നത്. 'ചോവച്ചെക്കനൊപ്പം പോയതിന്റെ പഴി' പത്ത് വര്‍ഷം മുമ്പേ കേട്ടതാണെന്നും പറയുന്നു.

നരേന്ദ്ര മോദി വെളിച്ചപ്പാടോ?

എന്തുകൊണ്ടാണ് താന്‍ കാവിവത്കരണത്തെ എതിര്‍ക്കുന്നത് എന്നും രശ്മി വ്യക്തമാക്കുന്നുണ്ട്. അത് ഗുജറാത്ത് കൂട്ടക്കൊലയുടെ പേരിലോ നരേന്ദ്ര മോദി എന്ന വെളിച്ചപ്പാടിന്റെ പേരിലോ അല്ലെന്നാണ് വിശദീകരണം. ഇതിനേക്കാളൊക്കെ മുകളിലാണ് ചാതുര്‍വര്‍ണ്യത്തിലാണ് ഹിന്ദുത്വം നിലനില്‍ക്കുന്നത് എന്നതാണ് രശ്മിയുടെ കാരണം.

ഇതാണ് രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. രശ്മിയെ പിന്തുണച്ചുകൊണ്ടും വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടും ഒരുപാട് പേര്‍ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ രശ്മി ഇപ്പോള്‍ കാണിക്കുന്നത് തികഞ്ഞ ഇരട്ടത്താപ്പാണെന്നുനം ആക്ഷേപം ഉണ്ട്.

English summary
Rashmi R Nair facebook post on Casts and Hindutwa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more