• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം'; പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് രശ്മി ആര്‍ നായര്‍

എറണാകുളം: സര്‍ക്കാര്‍ അങ്ങേയറ്റം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു വിഷയമാണ് പോക്സോ കേസുകള്‍ സമയബന്ധിതമായി വിചാരണ ചെയ്തു തീര്‍ക്കേണ്ടതെന്ന് രശ്മി ആര്‍ നായര്‍. പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കൂടതല്‍ കോടതികള്‍ അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. തന്‍റെ പേരില്‍ ഗുരതരമായ ആരോപണങ്ങള്‍ ഉള്ള പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ ദുരനുഭവം കൂടി രശ്മീ നായര്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നു.

തനിക്കെതിരേയുള്ള കേസില്‍ ഇരയായ കര്‍ണാട സ്വദേശിയായ ആ കുട്ടിക്ക് ഇന്ന ഇരുപത്തിരണ്ടു വയസുണ്ട് . വിചാരണ ചെയ്തു കേസ് തീരണം എങ്കില്‍ മിനിമം ഒരു കുറ്റപത്രം വേണമല്ലോ അതില്ല . നാല് വര്‍ഷമായും ഒരു ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പോലും ഇല്ല. ഇപ്പോള്‍ 22 വയസായ പെണ്‍കുട്ടിക്ക് വിവാഹം നടത്തേണ്ടതുണ്ടെന്നും ഈ കേസ് കാരണം അവരുടെ ജീവിതം തന്നെ തകരുകയാണെന്നും കേസ് തീര്‍ക്കാന്‍ വല്ല വഴിയും ഉണ്ടോയെന്ന് അന്വേഷിച്ച് ഒരു കെ​എംസിസി ഭാരവാഹി തന്നെ വന്ന് കണ്ടിരുന്നുവെന്ന് രശ്മി ആര്‍ നായര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സര്‍ക്കാര്‍ അങ്ങേയറ്റം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു വിഷയമാണ് പോക്സോ കേസുകള്‍ സമയബന്ധിതമായി വിചാരണ ചെയ്തു തീര്‍ക്കേണ്ടത്. ഇപ്പൊ ഞാനൊരു ഉദാഹരണം പറയാം എന്‍റെ പേരില്‍ ഗുരുധരമായ ആരോപണങ്ങള്‍ ഉള്ള ഒരു പോക്സോ കേസുണ്ട് ആ കേസിലെ ഇര ഒരു അടിസ്ഥാന വര്‍ഗ മുസ്ലീം കുട്ടിയാണ് കര്‍ണാടക സ്വദേശി . ഇന്ന് ആ കുട്ടിക്ക് ഇരുപത്തിരണ്ടു വയസുണ്ട് . വിചാരണ ചെയ്തു കേസ് തീരണം എങ്കില്‍ മിനിമം ഒരു കുറ്റപത്രം വേണമല്ലോ അതില്ല . നാല് വര്‍ഷമായും ഒരു ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പോലും ഇല്ല.

ഇപ്പോള്‍ 22 വയസായ പെണ്‍കുട്ടിക്ക് വിവാഹം നടത്തേണ്ടതുണ്ട് എന്നും ഈ കേസ് കാരണം അവരുടെ ജീവിതം തന്നെ തകരുകയാണ് ഇത് എങ്ങനെയങ്കിലും തീര്‍ക്കാന്‍ വല്ല വഴിയും ഉണ്ടോ എന്നന്വേഷിച്ചു ബംഗ്ലൂര്‍ ഉള്ള ഒരു KMCC ഭാരവാഹി കുറച്ചു മാസം മുന്‍പ് എന്നെ വന്നു കണ്ടിരുന്നു . എന്തോ എനിക്കെതിരെ ഉള്ള ഗൂഡാലോചനയില്‍ ആ കുട്ടിയും ഇരയായതാണ് എന്നാണു അവരും വിശ്വസിക്കുന്നതു അതുകൊണ്ടാണ് അങ്ങനെ അന്വേഷിച്ചു വരുന്നത് .കേസിന്‍റെ സൂപ്പര്‍വിഷന്‍ ഉള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നമ്പര്‍ കൊടുത്തു വിളിച്ചു സങ്കടം പറയൂ ഒരു കുറ്റപത്രം എങ്കിലും കൊടുക്കാന്‍ പറയാന്‍ പറഞ്ഞു.

അയോധ്യ വിധി: സോഷ്യല്‍ മീഡിയയില്‍ കര്‍ശന നിരീക്ഷണം, ആവശ്യമെങ്കില്‍ എന്‍എസ്എ ചുമത്തി കേസെടുക്കും

അന്ന് വന്ന കക്ഷിയെ ഈ അടുത്ത് വീണ്ടും കണ്ടു വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ . ആ കുട്ടിയുടെ അമ്മ ആരെയോ വിളിച്ചു ഇനി കേസ് കോപ്പ് എന്ന് പറഞ്ഞു കേരളത്തിലേക്ക് വന്നാല്‍ പ്രോസ്റ്റിറ്റ്യൂഷന് പിടിച്ചു അകത്തിടും എന്ന് പറഞ്ഞൂന്നു പറഞ്ഞു . അയാള്‍ അങ്ങനെ പറഞ്ഞോ ഇല്ലയോ എന്ന് എനിക്കറിയില്ല പക്ഷേ ആ കുട്ടിയുടെ ഭാവി നശിക്കുകയാണ് മിനിമം കുറ്റപത്രം കൊടുത്തു ആ കേസ് വിചാരണ ആരംഭിക്കണം .

എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ ഒക്കെ സാമൂഹിക പ്രതിബന്ധതയുള്ള ഒരുപാട് മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും പ്രൈം ടൈമില്‍ സമയം കണ്ടെത്തി അതൊക്കെ ചര്‍ച്ച ചെയ്തിരുന്നു അവര്‍ക്കാര്‍ക്കും അതിലെ ഇരയ്ക്ക് നീതി വാങ്ങി കൊടുക്കണ്ടേ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് ഈ സുപ്രധാന തീരുമാനം എടുത്ത യോഗത്തിലും ആ കേസിന്‍റെ ഉത്തരവാദിത്വപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം

English summary
Reshmi R Nair says pocso cases resolved quickly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X