• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

രാഹുല്‍ പശുപാലന്‍ മാത്രമല്ല, രശ്മിയും ഫേസ്ബുക്കിലെത്തി... 'മേരേ പ്യാരേ ദേശ് വാസിയോം' പറഞ്ഞ് തുടങ്ങി

  • By നരേന്ദ്രൻ

കൊച്ചി: രാഹുല്‍ പശുപാലന് പിറകേ ഭാര്യ രശ്മിയും ഫേസ്ബുക്കില്‍ എത്തി. പഴയ പ്രൊഫൈല്‍ തിരിച്ചെടുക്കാന്‍ പറ്റാത്തിനാല്‍ പുതിയ പ്രൊഫൈലുമായിട്ടാണ് രശ്മി തിരിച്ചെത്തിയിരിക്കുന്നത്.

'രാഹുല്‍ പശുപാലന്റെ'(?) വിവാദ ഓഡിയോ ക്ലിപ്പ് ഇപ്പോഴും വൈറല്‍... റേറ്റ് ചോദിക്കുന്നവര്‍ പറയുന്നത്

കഴിഞ്ഞ ദിവസം രാഹുല്‍ പശുപാലന്‍ ഫേസ്ബുക്കില്‍ ഇട്ട അതേ സെല്‍ഫി തന്നെയാണ് രശ്മിയുടേതും. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായിട്ടാണ് രശ്മി ഫേസ്ബുക്കില്‍ തിരിച്ചെത്തുന്നത്.

രശ്മിയുടെ ഫോട്ടോകള്‍ ഓര്‍ത്ത് ഉദ്ധൃതരാകുന്ന സംഘി, കൊങ്ങി, കമ്മി ത്രയങ്ങളോട്... ഉളുപ്പുണ്ടോ ?

'മേരേ പ്യാരേ ദേശ് വാസിയോം' എന്ന് പറഞ്ഞാണ് രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയും രശ്മി നല്‍കുന്നുണ്ട്.

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ്

2015 നവംബര്‍ 17 ന് രാത്രിയിലാണ് രാഹുല്‍ പശുപാലനേയും രശ്മിയേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലില്‍ വച്ചായിരുന്നു ഇത് എന്നാണ് പോലീസ് ഭാഷ്യം.

രശ്മി നേരത്തേ പുറത്തിറങ്ങി

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ രശ്മി ആര്‍ നായര്‍ നാല് മാസം മുമ്പ് തന്നെ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ രാഹുലും ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ എത്തിയിട്ടുള്ളത്.

മേരേ പ്യാരേ ദേശ് വാസിയോം

മേരേ പ്യാരേ ദേശ് വാസിയോം- എന്ന് പറഞ്ഞാണ് രശ്മി തന്റെ പോസ്റ്റ് തുടങ്ങുന്നത്. പഴയ പ്രൊഫൈല്‍ തിരിച്ചെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് പുതിയ പ്രൊഫൈല്‍ ഉണ്ടാക്കിയതെ്‌നും രശ്മി പറയുന്നു.

രശ്മിയെ വേദനിപ്പിച്ച സംഭവം

തന്റെ മേല്‍ പോലീസ് ആരോപിക്കുന്ന ഗുരുതരമായ കുറ്റങ്ങള്‍ അല്ല സൈബര്‍ ഇടത്തെ അലട്ടുന്നത് എന്ന കാര്യം തന്നെ വേദനിപ്പിക്കുന്നു എന്നാണ് രശ്മി പറയുന്നത്.

 ശരീരം വില്‍പനയ്ക്കുണ്ടോ

തന്റെ ശരീരം വില്‍പനയ്ക്കുണ്ടോ എന്ന സംശയമാണ് പലര്‍ക്കും. അങ്ങനെയുണ്ടെങ്കില്‍ പോലീസ് പറഞ്ഞ തുക കൈയ്യില്‍ ഇല്ല എന്നതാണ് പലരേയും അലട്ടുന്നതെന്ന് രശ്മി പറയുന്നു.

നിങ്ങള്‍ എങ്ങനെ കാണുന്നു എന്നത് പ്രശ്‌നമല്ല

കുറ്റങ്ങള്‍ ആരോപിച്ചവര്‍ അത് തെളിയിക്കുകയും വേണം. അതുവരെ ഭരണഘടനാപരമായി താന്‍ നിരപരാധിയാണ്. അതിനെ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്നത് തന്നെ ബാധിക്കുന്ന കാര്യം അല്ലെന്നും രശ്മി നായര്‍ പറയുന്നുണ്ട്.

ആ കേസില്‍ ഒരു പങ്കും ഇല്ല

തന്നില്‍ ആരോപിച്ച ആ കേസില്‍ തനിക്ക് ഒരു പങ്കും ഇല്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കര്‍ണാടക ഹൈക്കോടതി തനിക്ക് ജാമ്യം അനുവദിച്ചത്. തന്റെ വ്യക്തി ജീവിതത്തെ ഉലയ്ക്കാന്‍ ഈ സംഭവങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ലെന്നും രശ്മി പറയുന്നുണ്ട്.

മാധവിക്കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍

മാധവിക്കുട്ടിയുടെ വരികളും രശ്മി ഉദ്ധരിക്കുന്നുണ്ട്. "എനിക്കും പൂച്ചയെപ്പോലെ ഒൻപത് ജന്മങ്ങളുണ്ട്, തീയിൽവീണ് ചാമ്പലായതിനു ശേഷം നവജീവനോടെയും കാന്തിയോടെയും ആവിർഭവിക്കുന്ന ഫീനിക്സ് എന്ന ഐതിഹാസിക പറവയെപോലെ ഞാൻ വീണ്ടും ചാമ്പലിൽ നിന്നും ഉയർത്തെഴുന്നേറ്റു, ജീവിതത്തിന്റെ ലഹരിയിൽ ഞാൻ വീണ്ടും ഉന്മത്തയായി "

ഒപ്പം നില്‍ക്കുന്നവരോട് സ്‌നേഹം... അല്ലാത്തവരോട്

ഒപ്പം നില്‍ക്കുന്ന മുന്‍പരിചയം ഉള്ളവരും അല്ലാത്തവരും ആയ എല്ലാ വലിയ മനുഷ്യരോടും സ്‌നേഹം. അസഭ്യവര്‍ഷം നടത്തുന്നവരോട് ഒരു പരിഭവവും ഇല്ലെന്നും രശ്മി വ്യക്തമാക്കുന്നു.

ആശ്വാസം കിട്ടുന്നില്ലെങ്കില്‍ അതൊന്നുകൂടി കേള്‍ക്കൂ

അസഭ്യ വര്‍ഷം നടത്തിയിട്ടും ആശ്വാസം കിട്ടുന്നില്ലെങ്കില്‍ രാഹുലിന്റെ പേരില്‍ പ്രചരിക്കുന്ന ആ ഓഡിയോ ക്ലിപ്പ് ഒന്നുകൂടി കേള്‍ക്കൂ. മറ്റൊരാശ്വാസം ആകും എന്ന് പറഞ്ഞാണ് രശ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതാണ് രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
After Rahul Pasupalan, Reshmi R Nair also came back to Facebook. She started a new facebook account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more