റിയാസിൻറെ ഭാര്യയേയും വിവാഹത്തേയും കുറിച്ച് പറയാതെ മറുപടി പറയാനുള്ള രാഷ്ട്രീയ സാക്ഷരതയില്ലേ?; രശ്മിത
തിരുവനന്തപുരം; യുഡിഎഫ് കൺവീനർ സ്ഥാനം ബെന്നി ബെഹ്നാൻ ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ഇന്ന് പ്രതികരിച്ചിരുന്നു. അല്ലേങ്കിലും യുഡിഎഫ് കൺവീനറുടെ ആവശ്യമുണ്ടോ ആർഎസ്എസ് കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനർ എന്നായിരുന്നു റിയാസിന്റെ കമന്റ്.
എന്നാൽ റിയാസിന്റെ പോസ്റ്റിനെതിരെ എൽദോസ് കുന്നപ്പള്ളി എംഎൽഎ രംഗത്തെത്തി. മരുമകൻ ഇല്ലാതായപ്പോൾ പുതിയൊരു മരുമകന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ച് നോക്കൂ , മറുപടി കിട്ടാതിരിക്കില്ലെന്നായിരുന്നു എൽദോസ് കുന്നപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം എംഎൽഎയുടെ പോസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകയായ രശ്മിത രാചമചന്ദ്രൻ. എംഎൽഎയുടെ മറുപടി തികച്ചും സ്ത്രീ വിരുദ്ധമാണെന്ന് രശ്മിത ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. പോസ്റ്റ് വായിക്കാം

ആർഎസ്എസ് തലവനല്ലേ
സംഘപരിവാർ, യു ഡി എഫ്, എസ് ഡി പി ഐ, വെൽഫെയർപാർട്ടി,ചില മാധ്യമ തമ്പുരാക്കന്മാർ, എന്നിവരടങ്ങിയ "എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി"കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ ആർ എസ് എസ് തലവനല്ലേ..?

രാജിവെച്ചു
കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോൺഗ്രസ് പാർട്ടികത്തെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം യുഡിഎഫ് കൺവീനർ സ്ഥാനം സ്വയം രാജിയും വെച്ചു !, റിയാസ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.ഇതിലായിരുന്നു എൽദോസ് കുന്നപ്പള്ളിയുടെ പ്രതികരണം.

രാഷ്ട്രീയ മര്യാദ
അതേസമയം കോൺഗ്രസ്സ് എന്ന പാർട്ടി പുലർത്തുന്ന മൃദു ഹിന്ദുത്വത്തിനെ പരാമർശിച്ചിട്ട ഒരു എഫ് ബി പോസ്റ്റിൽ അദ്ദേഹത്തിന്റെ ഭാര്യയെയും വിവാഹത്തെയും പരാമർശിക്കാതെ മറുപടി പറയാനുള്ള രാഷ്ട്രീയ സാക്ഷരത അങ്ങേക്കില്ലെന്ന് ഞങ്ങൾ പെരുമ്പാവൂരുകാർ വിശ്വസിയ്ക്കണമെന്നാണോയെന്ന് രശ്മിത ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം താഴെ-

ലജ്ജയുണ്ട്
പ്രിയപ്പെട്ട എം എൽ എ എൽദോസ് കുന്നപ്പിള്ളിയ്ക്ക് അങ്ങയുടെ നിയോജകമണ്ഡലത്തിലെ അന്തേവാസി നടത്തുന്ന അഭ്യർത്ഥന .....സൈബറിടങ്ങൾ അങ്ങേയറ്റം സ്ത്രീ വിരുദ്ധമാകുന്നതിനെക്കുറിച്ച് കേരള സമൂഹം ആശങ്കപ്പെടുന്നതിന്നിടയിൽ വന്ന ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപാട് അങ്ങയുടെ താണ് എന്നു പറയേണ്ടി വരുമ്പോൾ അങ്ങയുടെ നിയോജക മണ്ഡലത്തിൽ താമസിയ്ക്കുന്ന എനിയ്ക്ക് തികച്ചും ലജ്ജയുണ്ട്.

സ്ത്രീവിരുദ്ധമായ മറുപടി
ഡി വൈ എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റ് ഇട്ട രാഷ്ട്രീയ പരാമർശത്തിന് എത്ര നികൃഷ്ടവും സ്ത്രീ വിരുദ്ധവ്യമായ രീതിയിലാണ് അങ്ങ് കമന്റ് ചെയ്തിരിയ്ക്കുന്നത്. കോൺഗ്രസ്സ് എന്ന പാർട്ടി പുലർത്തുന്ന മൃദു ഹിന്ദുത്വത്തിനെ പരാമർശിച്ചിട്ട ഒരു എഫ് ബി പോസ്റ്റിൽ അദ്ദേഹത്തിന്റെ ഭാര്യയെയും വിവാഹത്തെയും പരാമർശിക്കാതെ മറുപടി പറയാനുള്ള രാഷ്ട്രീയ സാക്ഷരത അങ്ങേക്കില്ലെന്ന് ഞങ്ങൾ പെരുമ്പാവൂരുകാർ വിശ്വസിയ്ക്കണമെന്നാണോ ? അതിനെ പിൻ താങ്ങി അങ്ങയുടെ പാർട്ടിക്കാർ ഇട്ട അശ്ലീല ട്റോൾ അങ്ങും ആസ്വദിച്ചുവെന്ന് ഞങ്ങൾ കരുതണമോ?

പശുവായി ജനിക്കണമെന്ന്
ഒരിയ്ക്കൽ പശുവായി ജനിയ്ക്കണമെന്ന് അങ്ങ് ആഗ്രഹം പ്രകടിപ്പിയ്ക്കുന്നത് ഞാൻ ടി വിയിൽ കണ്ടിട്ടുണ്ട്. ആ ആഗ്രഹം മനസ്സിൽ വെച്ച് ഈ ജൻമത്തിൽ തന്നെ കന്നുകാലികളുടെ ബോധ്യങ്ങൾക്കും താഴെയിറങ്ങി അങ്ങ് രാഷ്ട്രീയ മറുപടികൾ പറയുന്നത് ശരിയാണോ ? 2016 ഡിസമ്പറിൽ ദില്ലിയിൽ കേന്ദ്ര ശിശു -സ്ത്രീ സുരക്ഷാ വകുപ്പ് മന്ത്രിയുടെ വീടിനു മുമ്പിൽ വെച്ച് അങ്ങയുടെ കാൽ കടിച്ചു പറിച്ച തെരുവു നായ്ക്കളുടെ വിവേകമാണോ സൈബറിടത്തിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തുമ്പോൾ അങ്ങയെ ഭരിയ്ക്കുന്നത് ?

സംഘപരിവാറിനോടല്ലേ ഐക്യദാർഡ്യം
സൈബറിടത്തിലെ ഡോ. വിജയൻ നായരും പെരുമ്പാവൂർ MLA യും തമ്മിൽ ആശയപരമായി എന്തു വ്യത്യാസം എന്ന് തൊട്ടടുത്ത നിയോജക മണ്ഡലത്തിലെ ഒരാൾ ചോദിച്ചാൽ ഞങ്ങൾ നാട്ടുകാർ എന്തു പറഞ്ഞ് പ്രതിരോധിയ്ക്കണം ? സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ച് പരദൂഷണ കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന അങ്ങേയ്ക്ക് നെഹ്രു മുതൽ തരൂറും വരെയുള്ളവരുടെ കോൺഗ്രസ്സിനേക്കാൾ സംഘപരിവാരത്തിനോടാവില്ലേ ഐക്യദാർഡ്യം!

സ്ത്രീ വിരുദ്ധ കമന്റ് പിൻവലിക്കണം
നെഹ്രുവിന്റെ പരസ്ത്രീ ബന്ധം, ഇന്ദിരയുടെ ആൺ സൗഹ്യദങ്ങൾ, രാഹുലിന്റെ പട്ടയ തുടങ്ങിയ സംഘപരിവാർ നുണനിർമ്മിതികളും താങ്കൾ ഈ കമന്റിട്ട മനോനിലയിൽ സ്വീകരിച്ചിട്ടുണ്ടാവില്ലേ? അപ്പോൾ ഡി വൈ എഫ് ഐ നേതാവ് ആരോപിച്ച മൃദു ഹിന്ദുത്വം ശരിയല്ലേ ? അല്ലെങ്കിൽ രാഷ്ട്രീയ മറുപടി അന്തസ്സായി പറഞ്ഞു കൂടെ? ദയവു ചെയ്ത് സ്ത്രീ വിരുദ്ധ കമന്റ് പിൻവലിയ്ക്കണം.
സ്ത്രീകളെ അവഹേളിച്ച സംഭവം; കർശന നടപടിയെന്ന് മുഖ്യമന്ത്രി, ആവശ്യമെങ്കിൽ നിയമ നിർമ്മാണം
ചൈനയ്ക്കെതിരെ തിരിച്ചടിക്കാൻ സർവ്വ സന്നാഹവുമായി ഇന്ത്യ; ലഡാക്കിൽ ടാങ്കുകളും സൈന്യത്തേയും വിന്യസിച്ചു
ഘർവാപസി; മുൻ കോൺഗ്രസ് അധ്യക്ഷൻ വീണ്ടും കോൺഗ്രസിലേക്ക്, പച്ചക്കൊടി വീശി സോണിയ ഗാന്ധി
സൈബർ കയ്യേറ്റക്കാർ ജയിക്കുന്ന ലോകമാണിത്,ഞങ്ങൾ അനുഭവിച്ചതാണ്,നീതിയും നടപ്പാക്കപ്പെട്ടില്ല;ഡബ്ല്യുസിസി