കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ടിവി മേധാവിക്ക് വീണ്ടും രശ്മിതയുടെ മറുപടി; പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു,മൂർഖൻ തേഞ്ഞൊട്ടി എന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: അഡ്വ. രശ്മിത രാമചന്ദ്രനും ജനം ടിവി മേധാവി അനില്‍ നമ്പ്യാരും തമ്മില്‍ ഫേസ്ബുക്കിലൂടെയുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ അയവില്ലാതെ തുടരുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരായി ചാനല്‍ ചര്‍ച്ചകളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന രശ്മിതയെ ജനം ടീവിയിലെ ചര്‍ച്ചയിലേക്ക് അനില്‍ നമ്പ്യാര്‍ ക്ഷണിച്ചതോടെയാണ് ഇരുവരം തമ്മിലുള്ള വാക്പോര് തുടങ്ങുന്നത്.

അനില്‍ നമ്പ്യാരുടെ ക്ഷണത്തിന് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള രശ്മിതയുടെ മറുപടി സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണം ലഭിച്ചിരുന്നു. ഇതോടെ രശ്മിതക്ക് തന്‍റെ വെല്ലുവിളി സ്വീകരിക്കാന്‍ ധൈര്യമില്ലെന്നായി അനില്‍ നമ്പ്യാര്‍. ഇതിനിതാ വീണ്ടും ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രശ്മിതാ രാമചന്ദ്രന്‍. അവരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മൂർഖന്റെ വീട്ടിൽ

മൂർഖന്റെ വീട്ടിൽ

വ്യാജ വാർത്തകളുടെ മഴക്കാലത്ത് ഒരു മണ്ണിര ഇത്തിരി കൊഴുത്തപ്പോൾ മൂർഖന്റെ വീട്ടിൽ പെണ്ണന്വേഷിച്ചു ചെന്നു, പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു മൂർഖൻ തേഞ്ഞൊട്ടി എന്ന്. നമ്പ്യാരുടെ തുള്ളൽ വീഡിയോ കണ്ടപ്പോ അതാണ് തോന്നിയത് ! സ്വന്തം ചാനലിൽ പണിയില്ലാതിരിക്കുന്ന ചാനൽ മേധാവി സാങ്കേതികത്തികവോടെ എടുത്ത വീഡിയോയ്ക്ക് മറുപടി സ്വന്തമായി ചാനൽ ഇല്ലാത്ത ഞാൻ ഈ പോസ്റ്റിലൂടെയാണ് നൽകുന്നത്.

ചർച്ചയ്ക്ക് വിളിച്ചവര്‍

ചർച്ചയ്ക്ക് വിളിച്ചവര്‍

പ്രശാന്ത് രഘുവംശം,ബസന്തേട്ടൻ , ബാലു,ജോൺ ബ്രിട്ടാസ്, അഭിലാഷ്, ഹർഷൻ, സനീഷ് തുടങ്ങിയ പ്രഗത്ഭരായ മാധ്യമ പ്രവർത്തകർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട് - അന്തസ്സായി നേരിട്ട്, ഫേസ് ബുക്കിൽ വെല്ലുവിളിയായി അല്ലായിരുന്നു. ജനം ചാനലിലെ തന്നെ ശ്രീ സുരേഷ് ബാബുവും ഗൗതമും ശ്യാമും ഒക്കെ ഇതുപോലെ വിളിക്കുകയും പോവുകയും ചെയ്തിട്ടുണ്ട്.

ചോദിച്ച് മനസ്സിലാക്കണം

ചോദിച്ച് മനസ്സിലാക്കണം

ചുരുങ്ങിയത് അവരോടെങ്കിലും ചോദിച്ച് മനസ്സിലാക്കണം മിസ്റ്റർ എങ്ങനെയാണ് ഒരു പാനലിസ്റ്റിനെ വിളിക്കേണ്ടതെന്ന്.പിന്നെ നിങ്ങളുടെ എഫ് ബി പോസ്റ്റിലിട്ട ഐക്കൺ എടപ്പാൾ ഓട്ടത്തിന്റേതും മറ്റേത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെതെന്നും നാട്ടാർ പറയുന്നു.

ഇര പുരുഷനായാലും

ഇര പുരുഷനായാലും

ഇനി പാതിരിയുടെയും ശബരിമല തന്ത്രിയുടെയുമൊക്കെ കേസുകൾ - ഇര പുരുഷനായി വന്നാലും ഞാൻ വാദിക്കാറുണ്ട്. സൂര്യനെല്ലി കേസിൽ അരുൺ ജയ്റ്റ്ലിയും ഐസ്ക്രീം കേസിൽ വേണുഗോപാലും ദിലീപ് കേസിൽ റോത്തഗിയും പ്രതികൾക്കു വേണ്ടി ആയിരുന്നു.

കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത്

കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത്

ഇനിയും ബലാത്സംഗ കേസിലെ വക്കാലത്തിന്റെ കഥയും പറഞ്ഞു വരുന്ന ഏതൊരുവനും ഡ്രൈവിംഗ് ലൈസൻസ് സിനിമയിൽ പ്രിഥ്വിരാജ് സുരാജ് വെഞ്ഞാറമൂടി നോട് പറയുന്ന ആ പത്താമത്തെ ചോദ്യത്തിന്റെ ഉത്തരമാണ് സർ മറുപടി ! വ്യാജരേഖ കേസ് കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് അവസാനിച്ചതിലും ആ സർക്കാരിലുള്ള വിശ്വാസത്തിലും സന്തോഷം.

പഠിച്ചതേ നിങ്ങൾ പാടൂ

പഠിച്ചതേ നിങ്ങൾ പാടൂ

പഠിച്ചതേ നിങ്ങൾ പാടൂ എന്നു പറഞ്ഞതിലും ശരിയുണ്ട്. അതു കൊണ്ടല്ലേ സത്യസന്ധരായ കേരളത്തിലെമാധ്യമ പ്രവർത്തകരെ , ഉടപ്പിറപ്പുകളെ,നിങ്ങൾ വ്യാജ മാധ്യമ പ്രവർത്തകർ എന്ന് വിശേഷിപ്പിച്ച് വാർത്ത കൊടുത്തത്! ഇനി ജനത്തിൽ ചർച്ച നടത്താൻ യോഗമില്ല എന്ന ആ ശാപം പൊളിച്ചൂട്ടോ! മാഷെ, അതു യോഗമല്ല, ദുര്യോഗമാണ്!

മൂക്കില്ലാ രാജ്യത്ത്

മൂക്കില്ലാ രാജ്യത്ത്

ഇനി ആരുടെയോ മുമ്പിൽ ഞാൻ മൂക്കുകുത്തി വീണെന്ന്...! മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ പോലെ ചില മാനസിക രോഗികൾ വന്ന് ഇങ്കം ടാക്സ് ഭീമനാണ്, റേഷൻ ആപ്പീസറാണ് സി ഏ ഏ കാലനാണ് എന്നൊക്കെ വിടുവായത്തം പറഞ്ഞിട്ട് അവിടെ വന്ന് ഞാനവനിട്ട് കൊടുത്തവനെനിക്കു തന്നു രണ്ട് എന്ന് പറഞ്ഞാൽ ഞാനെന്തു ചെയ്യാനാ നമ്പ്യാർ സാറെ?-രശ്മിത ഫേസ്ബുക്കില്‍ കുറിച്ചു

മറുപടി

മറുപടി

രശ്മിതയുടെ പോസ്റ്റിന് മറുപടിയുമായി ഉടന്‍ തന്നെ അനില്‍ നമ്പ്യാരും രംഗത്ത് എത്തിയിട്ടുണ്ട്. ശരിയാ മണ്ണിര കൊഴുത്താൽ ദേ ഇങ്ങിനിരിക്കും. സ്വയം ഉപമ ഗംഭീരം. മൂർഖനാണെന്നാ ഭാവം. പക്ഷെ ചോര പോലുമല്ലെന്ന് കാണുന്നവർക്കറിയാമെന്നാണ് അനില്‍ നമ്പ്യാരുടെ മറുപടി.

തള്ളാനും

തള്ളാനും

തുള്ളാൻ മാത്രമല്ല തള്ളാനും കേമിയാ, കേസില്ലാ വക്കീലായത് കൊണ്ടാണല്ലോ ചാനൽത്തിണ്ണ നിരങ്ങുന്നത്, പ്രഗത്ഭരായ മാധ്യമ പ്രവർത്തകരൊക്കെ ആനയും അമ്പാരിയും ആലവട്ടവും വെഞ്ചാമരവും വെച്ചാണല്ലോ ദിവസവും സ്റ്റുഡിയോയിലേക്ക് ആനയിക്കുന്നത്, അത്രേം തങ്കമാന വ്യക്തിയാണല്ലോയെന്നും അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഇടത് സർക്കാരിലുള്ള വിശ്വാസമോ

ഇടത് സർക്കാരിലുള്ള വിശ്വാസമോ

ജെയ്റ്റ്ലിയും വേണുഗോപാലും റോത്തഗി യുമാണെന്നാ ഭാവം. ഒരു ആളൂരെങ്കിലുമായല്ലോ മുത്തപ്പാ. പണിയൊന്നും പ്രത്യേകിച്ചില്ലാത്തത് കൊണ്ട് സിനിമയിലെ ഡയലോഗ് മനപ്പാഠമുണ്ടങ്ങ് കാച്ചും. ഇടത് സർക്കാരിലുള്ള വിശ്വാസമോ. അതർപ്പിച്ചിട്ടും ഒന്നും കിട്ടാത്തോണ്ടാണല്ലോ വക്കീല് വണ്ടി കേറിയത്.

വേറെ വഴിയില്ലാന്ന്

വേറെ വഴിയില്ലാന്ന്

വേറെ വഴിയില്ലാന്ന് ക്ഷ ബോധ്യായി. ഇങ്ങടെ യോഗം അല്ല ദുര്യോഗം ഇരന്ന് വാങ്ങലും തേഞ്ഞൊട്ടലുമാണല്ലോ, ആകെ മൊത്തം ചിത്തഭ്രമം. മണ്ണിരയുടെ പൊളപ്പ് കണ്ട് ഒട്ടാൻ കുറെ മനോരോഗികളും മന്ദബുദ്ധികളും. ഇങ്ങള് പോടപ്പാ-അനില്‍ നമ്പ്യാരും ഫേസ്ബുക്കില്‍ കുറിച്ചു.

രശ്മിത രാമചന്ദ്രന്‍

ഫേസ്ബുക്ക് പോസ്റ്റ്

അനില്‍ നമ്പ്യാര്‍

ഫേസ്ബുക്ക്

 മരട്: മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട് എടുത്ത ടെറസായിരുന്നു അത്, ടിവി ചര്‍ച്ചകള്‍ കാണുമ്പോള്‍ ഉള്ള് നീറി മരട്: മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട് എടുത്ത ടെറസായിരുന്നു അത്, ടിവി ചര്‍ച്ചകള്‍ കാണുമ്പോള്‍ ഉള്ള് നീറി

 ഇറാന് തിരിച്ചടി; ഖമനേയിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം, പിന്തുണച്ച് അമേരിക്കയും ഇറാന് തിരിച്ചടി; ഖമനേയിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം, പിന്തുണച്ച് അമേരിക്കയും

English summary
reshmitha ramachandran vs Anil Nambiar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X