കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പനെ കാണും വരെ മാലയൂരില്ല.. വിശ്വാസികളുടെ പിന്തുണയോടെ പോകാനാണ് ആഗ്രഹമെന്ന് യുവതികള്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയിലേക്ക് പോകാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് സ്ത്രീകള്‍ കൊച്ചിയില്‍. ശബരിമലയിലേക്ക് പോകാന്‍ വ്രതമെടുത്ത് മാലയിട്ട് നില്‍ക്കുകയാണെന്നും വിശ്വാസികളുടെ പിന്തുണയോടെ പോകാനാണ് ആഗ്രഹമെന്നും വ്യക്തമാക്കി ഇവര്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനം നടത്തി. വടക്കേ മലബാറില്‍ നിന്നുള്ള ആറ് പേര്‍ ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ ആരാണെന്ന് വ്യക്തമായിരുന്നില്ല.

എന്നാല്‍ തങ്ങള്‍ ആക്റ്റിവിസ്റ്റുകള്‍ അല്ലെന്നും യഥാര്‍ത്ഥ വിശ്വാസികള്‍ തന്നെയാണെന്നും വ്യക്തമാക്കി ഇവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു. അതേസമയം യുവതികള്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ പ്രസ്ക്ലബിന് പുറത്ത് ഒരുകൂട്ടമാളുകള്‍ പ്രതിഷേധം നടത്തി. ശരണം വിളിച്ചാണ് വിശ്വാസസംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ പ്രതിഷേധിച്ചത്.

 മൂന്ന് സ്ത്രീകള്‍

മൂന്ന് സ്ത്രീകള്‍

സുപ്രീം കോടതി വിധി വന്ന പിന്നാലെ ശബരിമലയിലേക്ക് പോകുമെന്ന് വ്യക്തമാക്കി മാലയിട്ട് വ്രതം എടുത്ത് വരുന്ന കണ്ണൂര്‍ സ്വദേശി രേഷ്മ നിശാന്തിന്‍റെ നേതൃത്വത്തിലാണ് സ്ത്രീകള്‍ എറണാകുളത്ത് വെച്ച് പത്രസമ്മേളനം നടത്തിയത്. കൊല്ലത്ത് നിന്നുള്ള ധന്യ, അനില എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം തങ്ങള്‍ക്കൊപ്പംമറ്റ് മൂന്ന് പേര്‍ കൂടിയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

 ആക്റ്റിവിസ്റ്റുകള്‍ അല്ല

ആക്റ്റിവിസ്റ്റുകള്‍ അല്ല

സര്‍ക്കാരിനോടും പോലീസിനോടും സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ ആക്റ്റിവിസ്റ്റുകളല്ല. തങ്ങളുടെ വിശ്വാസവും പോലീസും പ്രതിഷേധകരും വിശ്വാസികളുമെല്ലാം മനസിലാക്കണം. ഇപ്പോള്‍ മാലയിട്ട് വ്രതമെടുത്ത് നില്‍ക്കുകയാണ്. അത് സാധ്യമാകുന്നത് വരെ വ്രതം തുടരുമെന്നും മൂവരും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

 മാനസിക സംഘര്‍ഷം

മാനസിക സംഘര്‍ഷം

ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ശബരിമലയിലേക്ക് പോകുമെന്ന് വ്യക്തമാക്കിയത് മുതല്‍ വന്‍ സൈബര്‍ ആക്രമണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് രേഷ്മ നിശാന്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

 എവിടെ നിന്ന് വന്നു

എവിടെ നിന്ന് വന്നു

ശബരിമലയില്‍ പേകാന്‍ ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്തത് 19 നാണ്. ഇത് പ്രകാരം 19 നാണ് ടിക്കറ്റ് ബുക്ക് ചെയ്ത്. ഇപ്പോള്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തത്കാലം ശബരിമലയിലേക്ക് പോകേണ്ടെന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 17 ന് വൈകീട്ട് താന്‍ ശബരിമലയിലേക്ക് കെട്ട് നിറച്ച് പോകുകയാണെന്നുള്ള വാര്‍ത്ത ആരോ അടിച്ചിറക്കി.

 വീട് വളഞ്ഞു

വീട് വളഞ്ഞു

അതോടെ തന്‍റെ വീട്ടിന് മുന്നില്‍ പ്രതിഷേധകര്‍ തമ്പടിച്ചു.നിരവധി പേര്‍ എത്തി. മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരാണ് വീട്ടിലെത്തിയത്. താന്‍ വീട്ടില്‍ നിന്ന് എവിടേക്കിറങ്ങിയാലും അത് ശബരിമലയിലേക്ക് ആണെന്ന രീതിയിലാണ് ഇപ്പോള്‍ പലരും പ്രചരിപ്പിക്കുന്നത്.

 വിശ്വാസികള്‍

വിശ്വാസികള്‍

നിലവില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല.
ശബരിമലയില്‍ പോകുമെന്ന് പറഞ്ഞതിന്‍റെ പേരില്‍ ജോലിവരെ രാജിവെയ്ക്കേണ്ടി വന്നു. മുറിവിട്ട് പുറത്തുവരാന്‍ കഴിയാത്ത അവസ്ഥ. എത്രകാലം ഇങ്ങനെ തുടരാന്‍ സാധിക്കും. വിശ്വാസികളായ അവിടെ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരു ന്യൂനപക്ഷം ഉണ്ട്. അവര്‍ക്ക് അവിടെ പോകാന്‍ സാധിക്കണം.

 കലാപമുണ്ടാക്കാനുള്ള ശ്രമം

കലാപമുണ്ടാക്കാനുള്ള ശ്രമം

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന സ്ഥിതിയോര്‍ത്ത് സങ്കടമുണ്ട്. കൊല്ലത്തുനിന്നുള്ള ധന്യ പറഞ്ഞു. ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് അവസരം ഉണ്ടാക്കുന്നില്ല. അതേസമയം പല ഭീഷണികളാണ് തങ്ങളില്‍ പലരും നേരിടേണ്ടി വരുന്നുത്.

ശബരിമലയില്‍ പോകണം

ശബരിമലയില്‍ പോകണം

കൈകാലുകള്‍ വെട്ടും എന്നാണ് പലരും ഫോണില്‍ വിളിച്ച് ഭീഷണിപെടുത്തുന്നത്. ബാക്കിയുള്ള സ്ത്രീകള്‍ പോയത് പോലെ പമ്പ വരെ പോയി തിരിച്ച് വരാനല്ല ഉദ്ദേശിക്കുന്നത്. ശബരിമലയില്‍ പോകണം. അയ്യപ്പനെ കണ്ട് ദര്‍ശനം നടത്തണം. തിരിച്ചുവരണം എന്ന് തന്നെയാണ് ഇപ്പോഴും ആഗ്രഹം.

 ശത്രുക്കള്‍ ഉണ്ടായി

ശത്രുക്കള്‍ ഉണ്ടായി

ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നില്‍ വന്ന് വിശദീകരിക്കുന്നത്. ബാക്കിയുള്ളവര്‍ തത്കാലം വന്നിട്ടില്ല. മാലയിട്ട ശേഷം ഒരുപാട് ശത്രുക്കള്‍ ഉണ്ടായി. ഇപ്പോള്‍ ഈ സംഘര്‍ഷങ്ങള്‍ മാറി വരും തലമുറ മലചവിട്ടുമെന്ന് തന്നെയാണ് വിശ്വാസമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത അനില വ്യക്തമാക്കി.

 വാഹനം കയറ്റി വിട്ടു

വാഹനം കയറ്റി വിട്ടു

അതേസമയം യുവതികള്‍ പത്രസമ്മേളനം നടത്തുമ്പോള്‍ പ്രസ് ക്ലബ്ബിന് വെളിയില്‍ വിശ്വാസസംരക്ഷകര്‍ നാമജപം വിളിച്ച് പ്രതിഷേധം നടത്തി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധത്തിന് എത്തിയത്. മൂന്ന് യുവതികളും ഇറങ്ങി വന്നതോടെ നീയൊക്കെ മലചവിട്ടുന്നത് കാണട്ടേയെന്നായിരുന്നു പ്രതിഷേധക്കൂട്ടത്തിന്‍റെ ആക്രോശം. ഒടുവില്‍ പോലീസ് സംരക്ഷണത്തിലാണ് യുവതികളെ വാഹനത്തില്‍ കയറ്റി വിട്ടത്.

English summary
reshna nishanth press meet about sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X