Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം; നാല് ഡിഐജിമാർക്ക് ഐ ജി റാങ്കിലേക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് മാറ്റം. നാല് ഡി ഐ ജിമാർക്ക് ഐ ജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ജെ ജയനാഥ്, ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ, രാജ്പാൽ മീണി എന്നിവർക്കാണ് സ്ഥാനക്കയറ്റം. നേരത്തെ സ്ഥാനക്കയറ്റത്തിന് മന്ത്രിസഭാ അം​ഗീകാരം നൽകിയിരുന്നു.

തിരുവനന്തപുരം കമ്മീഷണർ ജി സ്പർജൻ കുമാർ ഇന്റലിജൻസ് ഐ ജി. ജെ ജയനാഥിനെ മനുഷ്യാവകാശ കമ്മീഷൻ ഐ ജിയാക്കി. രാജ്പാൽ മീണ ഉത്തര മേഖല ഐജിയ കാളിരാജ് മഹേശ്വര ട്രാഫിക് ഐ ജി. ഉത്തര മേഖല ഐ ജി സേതുരാമനെ കേരള പോലീസ് അക്കാദമി ഡയറക്ടറാക്കി.

POLICE

സതീഷ് ബിനോ എറണാകുളം റേഞ്ച് ഡി ഐ ജിയാകും. തോംസൺ ജോസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. യതീഷ് ചന്ദ്ര കണ്ണൂർ റേഞ്ച് ഐ ജിയാകും. ഹരിശങ്കർ തൃശൂർ റേഞ്ച് ഐ ജി. കെ കാർത്തിക് ഐ പി എസിന് വിജിലൻസ് ഡി ഐ ജിയായി സ്ഥാനക്കയറ്റം. ടി നാരായണൻ കോഴിക്കോട് കമ്മീഷണറായി തുടരും. കൊല്ലം കമ്മീഷണർ ചൈത്ര തെരേസ ജോൺ കോസ്റ്റൽ പോലീസ് എ ഐ ജി.

തിരുവനന്തപുരം റൂറൽ എസ് പി കിരൺ നാരായണൻ കൊല്ലം കമ്മീഷണറാകും. സുദർശനൻ കെ എസ് തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയാകും. പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ വി ഐ പി സെക്യൂരിറ്റി, ആംഡ് പോലീസ് ബാറ്റിലിയനിലേക്ക് ആണ് മാറ്റം. കണ്ണൂർ കമ്മീഷണർ ആയിരുന്ന അജിത് കുമാർ പാലക്കാട് ജില്ലാ പോലീസ് മേധാവിയാകും. കെ ഇ ബൈജു കോഴിക്കോട് റൂറൽ എസ് പി.

അങ്കിത് അശോകൻ സൈബർ ഓപ്പറേഷൻ എസ് പി. തൃശൂർ പൂരം വിവാദത്തിന് പിന്നാലെ അങ്കിതിനെ ടെക്നിക്കൽ ഇന്റലിജൻസ് വിഭാ​ഗത്തിലേക്ക് മാറ്റിയിരുന്നു. കിരൺ രാജ് പി കണ്ണൂർ കമ്മീഷണറാകും. എസ് ആർ ജ്യോതിഷ് കുമാറിനെ വിജിലൻസ് എസ് പി ആയി നിയമിച്ചു. ​
അരുൾ ബി കൃഷ്ണ റെയിൽ വേ എസ് പിയാകും അജിത് കുമാർ പാലക്കാട് എസ് പിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+