Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമ്മനം കേന്ദ്രമന്ത്രിസഭയിലേക്ക്? അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു!! കേരളത്തിന് പ്രതീക്ഷ?

കേരളത്തില്‍ നിന്ന് പരിഗണിക്കുന്നവരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതോടെ കേന്ദ്ര സര്‍ക്കാരില്‍ അഴിച്ചു പണിക്ക് സാധ്യതയൊരുങ്ങുന്നു. ഈ അഴിച്ചു പണിയില്‍ കേരളത്തിനും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് സൂചനകള്‍. കേരളത്തില്‍ നിന്നും കേന്ദ്ര മന്ത്രിസഭയിലേക്ക് ഒരാളെ പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കേരളത്തില്‍ നിന്ന് പരിഗണിക്കുന്നവരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിസ്ഥാനം ഒഴിയുന്നതോടെയാണ് കേന്ദ്ര മന്ത്രിസഭയിലെ അഴിച്ചു പണിയുടെ സാധ്യതകളെ കുറിച്ച് വിവരങ്ങള്‍ ലിഭിച്ചത്.

 കേന്ദ്രമന്ത്രിസ്ഥാനം

കേന്ദ്രമന്ത്രിസ്ഥാനം

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രായാകുമെന്നാണ് സൂചനകള്‍. ഇതിനായി പ്രതിരോധമന്ത്രി സ്ഥാനം രാജി വയ്ക്കും. പരീക്കറിനു പകരം അരുണ്‍ ജെയ്റ്റ്‌ലി ഈ സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരങ്ങള്‍. പരീക്കര്‍ പ്രതിരോധമന്ത്രിയാകുന്നതിന് മുമ്പ് ജെയ്റ്റ്‌ലിയായിരുന്നു പ്രതിരോധ മന്ത്രിയായിരുന്നത്.

 കുമ്മനത്തിന് സാധ്യത

കുമ്മനത്തിന് സാധ്യത

കേരളത്തില്‍ നിന്ന് ഒരാളെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്റെ പേരാണ് കേരളത്തില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതിനു പുറമെ എംപി സുരേഷ് ഗോപി, എന്‍ഡിഎ സംസ്ഥാന ഉപാധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖരന്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.

ഉറപ്പു ലഭിച്ചു

ഉറപ്പു ലഭിച്ചു

ദേശീയ ഭാരവാഹി നിരയിലും പുനഃസംഘടനയ്ക്ക് സാധ്യകളുണ്ട്. ദേശീയ ഭാരവാഹി നിരയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്. വി. മുരളീധരന്‍, അരവിന്ദ് മേനോന്‍, ആര്‍ ബാലശങ്കര്‍ എന്നിവരുടെ പേരും ഇക്കൂട്ടത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

 ആഭ്യന്തര മന്ത്രിയും പുതിയ ആള്‍

ആഭ്യന്തര മന്ത്രിയും പുതിയ ആള്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജ്‌നാഥ് സിംഗിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിനു പുറമെ ആഭ്യന്തരമന്ത്രാലയത്തിലും അഴിച്ചു പണി ഉണ്ടാകുമെന്നാണ് വിവരം.

 15ദിവസം സമയം

15ദിവസം സമയം

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മനോഹര്‍ പരീക്കറെ ഗവര്‍ണര്‍ മൃദുല സിന്‍ഹ ക്ഷണിച്ചിട്ടുണ്ട്. 15 ദിവത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+