ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം:സമരത്തിന്റെ പ്രത്യേകതകൊണ്ട് വാര്‍ത്താ പ്രാധാന്യം കിട്ടുന്നില്ലെങ്കിലും എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിന് വീണ്ടും വീണ്ടും ശ്രദ്ധ ലഭിക്കുകയാണ്. ഉപരോധത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധമാണ് വീണ്ടും വാര്‍ത്തയാകുന്നത്.
ക്ലിഫ് ഹൗസിനോട് ചേര്‍ന്നുള്ള റസിഡന്റ്‌സ് അസോസിയേഷന്‍ ആണ് റോഡ് അടച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പോലീസ് റോഡ് തടഞ്ഞതോടെ കിലോമീറ്ററുകള്‍ ചുറ്റിയാണ് ഇവര്‍ പുറത്തെത്തുന്നത്. പരീക്ഷാക്കാലമായതിനാല്‍ കുട്ടികളുടെ യാത്രാപ്രശ്‌നം വലുതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

സ്ത്രീകളടക്കമുള്ള 35 ഓളം വരുന്ന സംഘമാണ് പ്രതിഷേധിച്ചത്. തങ്ങള്‍ സമരത്തിന് എതിരല്ലെന്ന് പറഞ്ഞായിരുന്നു ഇവര്‍ എത്തിയത്. നിരന്തരം തങ്ങളുടെ വഴി തടയപ്പെടുന്നതിലാണ് പ്രതിഷേധം.
എന്തായാലും ഇനി മുതല്‍ ബാരിക്കേഡ് ഉപയോഗിച്ച് റോഡ് പൂര്‍ണമായി തടയില്ലെന്ന് പോലീസ് ഉറപ്പ് നല്‍കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് സമര നേതാക്കളും ഉറപ്പ് കൊടുത്തു. ഇതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോവുകയും ചെയ്തു.
സമരത്തിനെ ചെറുക്കാനായി വഴി അടച്ചതിനെതിരെ കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരി പ്രതികരിച്ചിരുന്നു. എല്‍ഡിഎഫ് നേതാക്കള്‍ക്ക് നേരെ ഇവര്‍ ശകാര വര്‍ഷം നടത്തുകയും ചെയ്തു.












Click it and Unblock the Notifications