കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ഇനി സിനിമയിലേക്കില്ല... മഞ്ജു വാര്യര്‍ വിദേശത്ത്; പോകുന്നതിന് മുമ്പ് എല്ലാം പറഞ്ഞ് തീരുമാനം

  • By Desk
Google Oneindia Malayalam News

കൊച്ചി: അമ്മയില്‍ നിന്ന് വനിത കൂട്ടായ്മ പ്രവര്‍ത്തകരുടെ കൂട്ട രാജി ആലോചിച്ചെടുത്ത തീരുമാനം. ആദ്യം രാജിവയ്ക്കാന്‍ തീരുമാനിച്ചത് ആക്രമിക്കപ്പെട്ട നടി തന്നെ ആണെന്നാണ് സൂചനകള്‍. അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മറ്റ് മൂന്ന് പേര്‍ രാജിവച്ച് പ്രതിഷേധം പ്രകടിപ്പിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ തീരുമാനിച്ചതിന് പിറകെയാണ് കടുത്ത തീരുമാനങ്ങളുമായി ഇവര്‍ രംഗത്തെത്തിയത്. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെതിരെ വിമണ്‍ ഇന്‍ സിനിമ കളക്ടീവും ശക്തമായി പ്രതികരിച്ചിരുന്നു.

മഞ്ജു വാര്യര്‍ ഈ തീരുമാനത്തിനൊപ്പം ഇല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മഞ്ജു അമ്മയില്‍ തന്നെ തുടരാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ നിന്ന് രാജിവച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

ഇനി സിനിമയിലേക്കില്ല

ഇനി സിനിമയിലേക്കില്ല

ആക്രമിക്കപ്പെട്ട നടി ഇനി സിനിമയിലേക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ദിലീപിനെ തിരിച്ചെടുത്തതോടെ സംഘടനയോട് ഒരു തരത്തിലും യോജിക്കാനാവാത്ത മാനസികാവസ്ഥയില്‍ ആണ് അവര്‍. ഈ സാഹചര്യത്തില്‍ ആണ് രാജിവച്ച് പുറത്ത് പോകാന്‍ തീരുമാനിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം.

ഒറ്റയടിക്കെടുത്തതല്ല

ഒറ്റയടിക്കെടുത്തതല്ല

തന്റെ തീരുമാനം ഡബ്ല്യുസിസിയിലെ സുഹൃത്തുക്കളെ നടി അറിയിക്കുകയായിരുന്നു. ദിലീപിനെ തിരിച്ചെടുത്ത സാഹചര്യത്തില്‍ അമ്മയുമായി ഒരു സഹകരണവും ഇനി ഉണ്ടാവില്ല എന്നായിരുന്നു അവര്‍ സ്വീകരിച്ച നിലപാട്. ഇക്കാര്യത്തില്‍ മറ്റ് മൂന്ന് പേരും നടിയെ പിന്തുണയ്ക്കുകയായിരുന്നു.

ഇനി സാധാരണ ജീവിതം

ഇനി സാധാരണ ജീവിതം

സിനിമ അഭിനയം പൂര്‍ണമായി അവസാനിപ്പിച്ച് സാധാരണ ജീവിതത്തേക്ക് മടങ്ങി പോവുകയാണ് എന്നാണ് നടി സുഹൃത്തുക്കളെ അറിയിച്ചത് എന്നാണ് വിവരം. അമ്മയില്‍ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനം അടുപ്പമുള്ള മറ്റുള്ളവരെ പോലും നടി അറിയിച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് ആരോടും പ്രതികരിച്ചിട്ടും ഇല്ല.

രണ്ട് ദിവസത്തെ ചര്‍ച്ച

രണ്ട് ദിവസത്തെ ചര്‍ച്ച

നടിയുടെ തീരുമാനം സംബന്ധിച്ച് ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ രണ്ട് ദിവസത്തോളം കൂടിയാലോചനകള്‍ നടത്തി. ഏറ്റവും ഒടുവില്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗീതു മോഹന്‍ദാസും രമ്യ നമ്പീശനും റീമ കല്ലിങ്കലും രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മഞ്ജുവും കണ്ടു

മഞ്ജുവും കണ്ടു

രാജിവയ്ക്കാന്‍ തീരുമാനിച്ചതിന് ശേഷം ആക്രമിക്കപ്പെട്ട നടിയെ മഞ്ജു വാര്യര്‍ ബന്ധപ്പെട്ടിരുന്നു എന്നാണ് പുറത്ത് വരുന്ന മറ്റൊരു വിവരം. അമ്മയിലെ വിവാദങ്ങള്‍ ഇവര്‍ സംസാരിച്ചിരുന്നതായും പറയപ്പെടുന്നു. അമ്മയില്‍ നിന്ന് രാജിവച്ചവരുമായും മഞ്ജു ആശയ വിനിമയം നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഞ്ജു രാജിക്കില്ല

മഞ്ജു രാജിക്കില്ല

അമ്മയില്‍ നിന്ന് രാജിവയ്‌ക്കേണ്ടതില്ല എന്ന തീരുമാനം മഞ്ജു വാര്യര്‍ ഒറ്റയ്‌ക്കെടുത്തതല്ല എന്നാണ് പുറത്ത് വരുന്ന മറ്റൊരു വിവരം. ഇത് സംബന്ധിച്ച് മഞ്ജുവും ഡബ്ല്യുസിസി അംഗങ്ങളുമായി സംസാരിച്ചിരുന്നത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് രാജി വയ്‌ക്കേണ്ടെന്ന ധാരണയില്‍ എത്തിയത് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

വിദേശത്തേക്ക് പോയി

വിദേശത്തേക്ക് പോയി

എന്തായാലും നാല് നടിമാരുടെ രാജിപ്രഖ്യാപനം പുറത്ത് വരുമ്പോള്‍ മഞ്ജു വാര്യര്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. അവര്‍ കഴിഞ്ഞ ദിവസം ആണ് വിദേശത്തേക്ക് പോയത്. ഈ സാഹചര്യത്തില്‍ ആണ് മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ നിന്ന് രാജിവച്ചു എന്ന രീതിയിലും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്.

ഒന്നടങ്കം രാജിക്ക്?

ഒന്നടങ്കം രാജിക്ക്?

ഇതിനിടെ അമ്മയില്‍ അംഗങ്ങളായ ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ ഒന്നടങ്കം രാജിവക്കുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു എന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. നടിയുടെ തീരുമാനത്തിന് എല്ലാ വിധ പിന്തുണയും നല്‍കിക്കൊണ്ട് തന്നെ കൂട്ട രാജി എന്നത് ഒഴിവാക്കുകയായിരുന്നു എന്നാണ് സൂചന.

സജീവമല്ലാത്തവര്‍

സജീവമല്ലാത്തവര്‍

എന്തായാലും ഇപ്പോള്‍ രാജിവച്ച മൂന്ന് പേരകും അടുത്ത കാലത്തായി മലയാള സിനിമയില്‍ അത്ര സജീവമല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഇവരുടെ അവസരങ്ങള്‍ ഇല്ലാതാക്കപ്പെട്ടു എന്ന രീതിയിലും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Recommended Video

cmsvideo
രാജിവെച്ച നടിമാരുടെ ഫേസ്ബുക് പോസ്റ്റ് | Oneindia Malayalam
ആക്രമിക്കപ്പെട്ട നടിയേയും

ആക്രമിക്കപ്പെട്ട നടിയേയും

ആക്രമിക്കപ്പെട്ട നടിയും ഒരുകാലത്ത് മലയാള സിനിമയില്‍ നിന്ന് ഇത്തരത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടിരുന്നു. അതിന് പിന്നില്‍ ദിലീപ് ആണെന്ന് അവര്‍ അമ്മയില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആ വിഷയത്തിലും നടിക്ക് അനുകൂലമായ നിലപാട് എടുക്കാന്‍ താരസംഘടന തയ്യാറായിരുന്നില്ല.

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ കാലുമാറി... രാജി? അപ്കമിങ് ടെറര്‍ പാര്‍വ്വതിയ്ക്ക് മിണ്ടാട്ടമില്ല?ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ കാലുമാറി... രാജി? അപ്കമിങ് ടെറര്‍ പാര്‍വ്വതിയ്ക്ക് മിണ്ടാട്ടമില്ല?

English summary
Resigantion from AMMA: Attacked actress first took the decision, Manju Warrier will continue as a member
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X