കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന്റെ വാദം തള്ളി ദിലീപ്; രാജി വയ്ക്കാന്‍ കാരണം ഇതാണ്... അമ്മ രാജി ആവശ്യപ്പെട്ടിട്ടില്ല

Google Oneindia Malayalam News

Recommended Video

cmsvideo
മോഹന്‍ലാലിന്റെ വാദം തള്ളി ദിലീപ് | Oneindia Malayalam

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് രാജിവച്ച സംഭവത്തെ കുറിച്ച് പ്രതികരണവുമായി നടന്‍ ദിലീപ്. അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിന്റെ വാദം തള്ളിയാണ് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. ഡബ്ല്യുസിസി അംഗങ്ങളായ നടിമാരുടെ പരാതിയുടെ പശ്ചാത്തലത്തില്‍ വിവാദം കൊടുമ്പിരി കൊണ്ട വേളയില്‍ അമ്മ ദിലീപിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ഇതുപ്രകാരം ദിലീപ് രാജിവയ്ക്കുകയായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം തള്ളിയാണ് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. അമ്മ ആവശ്യപ്പെട്ടത് പ്രകാരമല്ല താന്‍ രാജിവച്ചതെന്ന് ദിലീപ് വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ.....

 മോഹന്‍ലാലിനെ തള്ളി ദിലീപ്

മോഹന്‍ലാലിനെ തള്ളി ദിലീപ്

മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തള്ളിയാണ് ദിലീപ് രംഗത്തുവന്നിരിക്കുന്നത്. അമ്മ ദിലീപിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം അദ്ദേഹം രാജിക്കത്ത് നല്‍കി. രാജി കത്ത് അമ്മ സ്വീകരിക്കുകയും ചെയ്തു. ഇതാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് ദിലീപിന്റെ പ്രതികരണം.

 ദിലീപ് പറയുന്നത്

ദിലീപ് പറയുന്നത്

അമ്മ ആവശ്യപ്പെട്ടത് അനുസരിച്ചല്ല രാജിവച്ചതെന്ന് ദിലീപ് വ്യക്തമാക്കി. വിവാദങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജിവച്ചത്. മനസറിയാത്ത കാര്യത്തിനാണ് ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്. തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടക്കുകയാണെന്നും ദിലീപ് പറയുന്നു.

മറച്ചുവച്ച് പ്രതികരണങ്ങള്‍

മറച്ചുവച്ച് പ്രതികരണങ്ങള്‍

ദിലീപ് രാജിവച്ചത് ഇക്കഴിഞ്ഞ 10നാണ്. 15നാണ് അമ്മ സെക്രട്ടറി നടന്‍ സിദ്ദീഖ് വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം ശരിവച്ചത്. തൊട്ടുപിന്നാലെ അമ്മ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തിയ മോഹന്‍ലാല്‍ സിദ്ദീഖ് പറഞ്ഞ കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തമായി രാജിക്കാര്യം സമ്മതിച്ചു. ദിലീപ് രാജിവച്ചത് അദ്ദേഹത്തിന്റെ വിശാലമനസാണെന്ന തരത്തിലാണ് സിദ്ദീഖ് പ്രതികരിച്ചത്.

കുഴഞ്ഞുമറിഞ്ഞ് വിവാദം

കുഴഞ്ഞുമറിഞ്ഞ് വിവാദം

അമ്മ യോഗത്തിന് ശേഷം ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ദിലീപിന്റെ രാജി സംബന്ധിച്ച് പറഞ്ഞിരുന്നില്ല. സിദ്ദീഖ് പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദിലീപ് രാജിവച്ചുവെന്ന് വെളിപ്പെടുത്തിയത്. പിന്നീട് മോഹന്‍ലാല്‍ പറഞ്ഞത് അമ്മ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ദിലീപ് രാജിവച്ചതെന്ന്. ഇപ്പോള്‍ ദിലീപ് പറയുന്നു അമ്മ ആവശ്യപ്പെട്ടിട്ടല്ല, പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജിവച്ചത് എന്ന്.

 മനസാ വാചാ അറിയാത്ത കുറ്റം

മനസാ വാചാ അറിയാത്ത കുറ്റം

മനസാ വാചാ അറിയാത്ത കുറ്റത്തിനാണ് ഒന്നര കൊല്ലമായി താന്‍ വേട്ടയാടപ്പെടുന്നത്. കോടതി തീര്‍പ്പാക്കുംവരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും ഈ മാസം പത്തിന് നല്‍കിയ കത്തില്‍ ദിലീപ് പറയുന്നു. കഴിഞ്ഞദിവസം വിഷയത്തില്‍ മന്ത്രി എകെ ബാലന്‍ പ്രതികരിച്ചിരുന്നു. മന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് അമ്മ ദിലീപിനെ പുറത്താക്കിയത് എന്നാണ് മന്ത്രി പറഞ്ഞത്.

കത്തിന്റെ തുടക്കം ഇങ്ങനെ

കത്തിന്റെ തുടക്കം ഇങ്ങനെ

നേരത്തെ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്ത് ഫേസ്ബുക്ക് പേജ് വഴിയാണ് ദിലീപ് പുറത്തുവിട്ടിരിക്കുന്നത്. ഏറെ ദുഖത്തോടെയാണ് ഇങ്ങനെ കുറിക്കുന്നതെന്ന് പറഞ്ഞാണ് ദിലീപ് കാര്യങ്ങള്‍ വിശദമാക്കുന്നത്. ഒന്നര വര്‍ഷമായി താന്‍ വേട്ടയാടപ്പെടുകയാണ്. നേരത്തെ സംഘടനാ എക്‌സിക്യുട്ടീവ് തന്നെ പുറത്താക്കിയിരുന്നു. പിന്നീട് ജനറല്‍ ബോഡി തീരുമാനം മരവിപ്പിക്കുകയും ചെയ്തുവെന്നും ദിലീപ് വിശദമാക്കുന്നു.

സംഘടനയുടെ നന്‍മയെ കരുതി

സംഘടനയുടെ നന്‍മയെ കരുതി

ജനറല്‍ ബോഡി തീരുമാനം അറിഞ്ഞത് മാധ്യമവാര്‍ത്തകളിലൂടെയാണ്. സംഘടനയില്‍ അംഗമായിരുന്ന എന്നെ ആരും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചില്ല. ഈ വിഷയത്തില്‍ ചില തല്‍പ്പര കക്ഷികള്‍ വിവാദം സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ സംഘടനയുടെ നന്‍മയെ കരുതി തനിക്കെതിരായ കേസില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ സംഘടനയിലേക്ക് തിരിച്ചില്ലെന്ന് തീരുമാനിച്ച് അമ്മയ്ക്ക് കത്ത് നല്‍കിയ കാര്യം ഓര്‍ക്കുമല്ലോ എന്നും ദിലീപ് സൂചിപ്പിക്കുന്നു.

 ഗൂഢ ഉദ്ദേശമുണ്ട്

ഗൂഢ ഉദ്ദേശമുണ്ട്

കേസില്‍ തീരുമാനമാകും വരെ ഒരു സംഘടനയിലും പ്രവര്‍ത്തിക്കില്ലെന്നാണ് തന്റെ നിലപാട്. എന്നിട്ട് കൂടി ചിലര്‍ വിവാദമുണ്ടാക്കുകയാണ് ചെയ്തത്. സംഘടന പൂര്‍വാധികം ശക്തിയില്‍ നിലനില്‍ക്കേണ്ടതുണ്ട്. ജനറല്‍ ബോഡി എടുത്ത തീരുമാനം മാറ്റണമെങ്കില്‍ വീണ്ടും ജനറല്‍ ബോഡി ചേര്‍ന്ന് തീരുമാനം കൈക്കൊള്ളണം. ചില അംഗങ്ങളുടെ നേതൃത്വത്തില്‍ തന്നെ നിരന്തരം ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢ ഉദ്ദേശമുണ്ടെന്നും ദിലീപ് കത്തില്‍ വിശദീകരിക്കുന്നു.

 ഞാന്‍ രാജിവയ്ക്കുന്നു

ഞാന്‍ രാജിവയ്ക്കുന്നു

ഇതുവരെ സംഘടനയുടെ ചട്ടക്കൂടില്‍ നിന്നു കൊണ്ട് മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയാകും. എന്നാല്‍ ചിലര്‍ വിവാദം മനപ്പൂര്‍വം സൃഷ്ടിക്കുകയാണ്. അമ്മ നിലനില്‍ക്കേണ്ടതുണ്ട്. ഒരുപാട് വ്യക്തികളുടെ ആശ്രയമാണ് സംഘടന. ഇതുവരെ താന്‍ അമ്മയില്‍ അംഗമാണ്. നിലവിലെ വിവാദം അവസാനിപ്പിക്കാന്‍ താന്‍ രാജിവയ്ക്കുകയാണെന്നും കത്തില്‍ വിശദമാക്കുന്നു.

 മന്ത്രി ബാലന്‍ പറഞ്ഞത്

മന്ത്രി ബാലന്‍ പറഞ്ഞത്

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് അധ്യക്ഷന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി എകെ ബാലന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മൂന്ന് ആവശ്യങ്ങളാണ് മോഹന്‍ലാലിനോട് ഉന്നയിച്ചത്. അതില്‍ രണ്ടെണ്ണത്തില്‍ നടപടി അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും മോഹന്‍ലാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയത്തോടെ കാണരുതെന്നും മന്ത്രി ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് ആവശ്യങ്ങള്‍

മൂന്ന് ആവശ്യങ്ങള്‍

ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാന്‍ സാമ്പത്തിക-നിയമ സഹായം നല്‍കണം തുടങ്ങിയ കാര്യങ്ങളാണ് മന്ത്രി മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്. ആദ്യത്തെ രണ്ടു കാര്യങ്ങളില്‍ മോഹന്‍ലാല്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്. പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി ബാലന്‍ വ്യക്തമാക്കി.

കേസ് നടത്തിപ്പിന് പണം പ്രശ്‌നമല്ല

കേസ് നടത്തിപ്പിന് പണം പ്രശ്‌നമല്ല

നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയില് വാദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിന്റെ നടത്തിപ്പിന് പണം തടസമാകില്ല. സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. ഇരയേയും അമ്മയേയും വേര്‍തിരിച്ച് കാണില്ല. തര്‍ക്കം സിനിമാ മേഖലയെ ദോഷകരമായി ബാധിക്കരുത്. പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

English summary
Resignation from AMMA: Dileep refused Mohanlal comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X