കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് പറയണം; അല്ലെങ്കിൽ ശ്രീജിത്ത് പണിക്കരോടൊപ്പം ചാനൽ ചര്‍ച്ചയിൽ ഇരിക്കില്ലെന്ന് രശ്മിത രാമചന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ആലപ്പുഴയില്‍ കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ച സംഭവവുമായി ബന്ധപ്പെടുത്തി റേപ്പ് ജോക്ക് പറഞ്ഞ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഇടത് നിരീക്ഷകരമായ റെജി ലൂക്കോസും, ഡോ പ്രേംകുമാറും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

kerala

എന്നാല്‍ ഇപ്പോഴിതാ സമാന നിലപാട് സ്വീകരിച്ച് അഭിഭാഷക അഡ്വ രശ്മിത രാമചന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. ശ്രീജിത്ത് പണിക്കര്‍ മാപ്പ് പറയാതെ അദ്ദേഹത്തോടൊപ്പം ഇനി ഒരു ചാനല്‍ ചര്‍ച്ചയിലും പങ്കെടുക്കില്ലെന്ന് രശ്മിത രാമചന്ദ്രന്‍ അറിയിച്ചു. താന്‍ ഇക്കാര്യത്തെലടുത്ത ഇതേ തീരുമാനം തന്നെ സ്വീകരിക്കണമെന്ന് രശ്മിത പ്രമോദ് പുഴങ്കര, ലാല്‍ കുമാര്‍, ആര്‍ രാമകുമാര്‍, അഭിലാഷ് എംആര്‍ എന്നിവരോടും പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

എന്നാല്‍ ശ്രീജിത്ത് പണിക്കര്‍ ഈ വിഷയത്തില്‍ മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും അയാളെ വാര്‍ത്താ മാധ്യമ സവാദങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് പോസ്റ്റിന് താഴെ പ്രമോദ് പുഴങ്കര കമന്റ് ചെയ്തു. ഇത് മാത്രമല്ലാതെ വിമര്‍ശകരുടെ മാതൃജാര പട്ടവും തന്ത പ്രഖ്യാപനവും ഒക്കെയായി സാമാന്യമായ സംവാദ മര്യാദകള്‍ക്ക് നേരെ ആഭാസാക്ഷേപം നടത്തുകയാണ് അയാള്‍.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

ഇത്തരത്തിലൊരു ജനാധിപത്യ വിരുദ്ധനെ ചര്‍ച്ചകളില്‍ ആനയിച്ചാല്‍ അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പൊതു സമൂഹത്തില്‍ നിന്നും മാത്രമല്ല രാഷ്ട്രീയ കക്ഷികളില്‍ നിന്നും തീരുമാനമുണ്ടാകണം. ഇടതുപക്ഷം ഇതൊരു രാഷ്ട്രീയ ഉത്തരവാദിത്തമായി കാണണം. ഒപ്പം നില്‍ക്കുന്ന നൂറുകണക്കിന് സ്ത്രീകളെയാണ് ഇയാള്‍ റേപ്പ് ജോക്കിലൂടെ അപഹസിച്ചതെന്ന് മറക്കരുതെന്നും പ്രമോദ് പുഴങ്കര പറയുന്നു.

സൂപ്പർ നായിക തമന്നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

English summary
Resmitha Ramachandran says she will not participate in channel discussions with Sreejith Panicker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X