കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറെ തിരിച്ചു വിളിക്കല്‍ പ്രമേയം; പ്രതിപക്ഷത്തിന്‍റെ നോട്ടിസ് കാര്യോപദേശക സമിതി തള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്‍റെ നോട്ടീസ് തള്ളി. നിയമസഭ കാര്യോപദേശക സമിതിയാണ് നോട്ടീസ് തള്ളിയത്. പ്രതിപക്ഷ നേതാവ് ചെന്നിത്തലയായാണ് ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയ അവതരണത്തിനായി നോട്ടീസ് നല്‍കിയിരുന്നത്.

ചട്ടം 123 പ്രകാരമുള്ള നോട്ടീസാണ് കാര്യോപദേശക സമിതി തള്ളിയത്. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമാണ് യോഗത്തിലുണ്ടായത്. ചട്ടപ്രകാരമാണ് ഈ നോട്ടീസ് എന്ന് പ്രതപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍, ഇത്തരത്തിലുള്ളൊരു നോട്ടീസ് പരിഗണിച്ചാല്‍ അതിന്‍റെ ഗുണം ഉണ്ടാവുക ഗവര്‍ണര്‍ക്കാണെന്ന വാദമാണ് നിയമമന്ത്രി എകെ ബാലന്‍ ഉന്നയിച്ചത്.

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ രക്ഷപ്പെടുത്താൻ അഭിഭാഷകരുടെ പട, ദൃശ്യങ്ങൾ കോടതി പരിശോധിക്കും!നടിയെ ആക്രമിച്ച കേസ്: ദിലീപിനെ രക്ഷപ്പെടുത്താൻ അഭിഭാഷകരുടെ പട, ദൃശ്യങ്ങൾ കോടതി പരിശോധിക്കും!

പ്രതിപക്ഷം സമര്‍പ്പിച്ച നോട്ടീസിന്‍റെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് യോഗ ശേഷം നിയമമന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. ഗവര്‍ണറെ തിരിച്ചു വിളിക്കുക എന്നുള്ളത് ഭരണഘടയിലോ കേരള നിയമസഭാ ചട്ടങ്ങളിലോ ഒന്നും പറയുന്നില്ല. അതു കൊണ്ട് സര്‍ക്കാര്‍ ഈ പ്രമേയത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

kerala

സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം 12 വരെ തിരക്കേറിയ ദിവസങ്ങളാണ്. 3 ദിവസം ഗര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള മറുപടി ചര്‍ച്ചയും അതിന് ശേഷം 3 ദിവസം ബജറ്റ് ചര്‍ച്ചയുമാണ്. പിന്നീടുള്ള 2 ദിവസം വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട ബില്ലിന്‍റെ അവതരണവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയുമാണ്. പിന്നീടുള്ള ദിവസങ്ങളും തിരക്കേറിയതാണ്. സര്‍ക്കാര്‍ ഇതുവരെ ചെയ്തതെല്ലാം ചട്ടങ്ങള്‍ക്ക് അനുസരിച്ചാണെന്നും മന്ത്രിപറഞ്ഞു.

നിത്യാനന്ദയുടെ വശീകരണ തന്ത്രങ്ങൾ ഇങ്ങനെ... ലൈംഗീക വേഴ്ചയുടെ ഇരയാക്കി, ആ രണ്ട് പെൺകുട്ടികളെവിടെ?നിത്യാനന്ദയുടെ വശീകരണ തന്ത്രങ്ങൾ ഇങ്ങനെ... ലൈംഗീക വേഴ്ചയുടെ ഇരയാക്കി, ആ രണ്ട് പെൺകുട്ടികളെവിടെ?

അതേസമയം, നോട്ടീസ് പിന്തള്ളിയതില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി മുട്ടുകുത്തിയെന്നും അദ്ദേഹം ആരോപിച്ചു. പ്രമേയം അനുവദിക്കാന്‍ കീഴ്വഴക്കമുണ്ട്. സര്‍ക്കാറും ഗവര്‍ണറും ഒത്തുകളിച്ചു. വിഷയം തിങ്കളാഴ്ച്ച സഭയില്‍ ഉന്നയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English summary
resolution against governor; Chennithala's notice rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X