കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പ്രമേയം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാതനന്ദന്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രമേയം. ടിപി വധക്കേസ്, കണ്ണൂരിലെ നമോ വിചാര്‍ മഞ്ച് എന്നിവയുമായി ബന്ധപ്പെട്ട് വിഎസ് നടത്തിയ പ്രസ്താവനകളാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.

ടിപി വധക്കേസില്‍ കോടതി വിധിയോടെ പാര്‍ട്ടി കുറ്റ വിമുക്തമാക്കപ്പെടുകയാണ് ഉണ്ടായതെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സിപിഎമ്മിന്റെ ഉന്നത നേതൃത്വം കേസില്‍ പിടിയിലായില്ലെന്നാരോപിച്ച്, സിബിഐ അന്വേഷണം നടത്താനാണ് ആര്‍എംപി നേതാവ് കെകെ രമ നിരാഹാര സമരം പ്രഖ്യാപിച്ചത്. ഇതിനെ പിന്തുണക്കുന്ന നിലപാടാണ് വിഎസ് അച്യുതാനന്ദനും സ്വീകരിച്ചത്.

VS Achuthanandan

വിഎസിന്റെ നിലപാട് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാത്തതും അനുചിതവും ആയ നടപടിയാണെന്നാണ് സംസ്ഥാന സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. വിഎസിന്റെ ഭാഗത്ത് നിന്ന് ഇത്തം തെറ്റായ നടപടികള്‍ ആവര്‍ത്തിക്കരുതെന്നും സംസ്ഥാന സമിതി കര്‍ശന നിര്‍ദ്ദേശം നല്‍കുന്നു.

കണ്ണൂരില്‍ ഒകെ വാസു മാസ്റ്ററുടേയും എ അശോകന്റേയും നേതൃത്വത്തില്‍ 2000 ഓളം ബിജെപി വിമതര്‍ സിപിഎമ്മില്‍ ചേരുന്നതിനെതിരെയും വിഎസ് പരസ്യപ്രസ്താവന നടത്തിയിരുന്നു. ബിജെപിയില്‍ നിന്ന് വിട്ട ഇവര്‍ നമോ വിചാര്‍ മഞ്ച് എന്ന പേരില്‍ സംഘടന സ്ഥാപിച്ചിരുന്നു. പിന്നീടാണ് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമനിച്ചത്.

നമോ വിചാര്‍ മഞ്ചിന്‌റെ കാര്യത്തിലും വിഎസ് ആനാവശ്യവും അനുചിതവും ആയ പ്രസ്താവനയാണ് നടത്തിയതെന്ന് സംസ്ഥാനസമിതി വിമര്‍ശിച്ചു.കണ്ണൂരില്‍ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ വിഎസ് ഒരു ശ്രമവും നടത്തിയില്ല. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ്, എന്താണ് പാര്‍ട്ടി നിലപാട് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെയാണ് ഏകപക്ഷീയമായി പരസ്യ പ്രസ്താവന നടത്തിയ. ഇത് പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും സംസ്ഥാന സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മേലില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യത്യസ്തമായി പരസ്യ നിലപാട് എടുക്കരുതെന്ന് വിഎസ്സിന് മുന്നറിയിപ്പും സംസ്ഥാന സമിതി നല്‍കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ഇത്തരം അച്ചടക്ക ലംഘനങ്ങള്‍ കേന്ദ്ര കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യാറാണ് പതിവ്. എന്നാല്‍ ഇത്തവണ സംസ്ഥാന സമിതി തന്നെ വിഎസിനെതിരെ നടപടിയെടുത്തതിന് തുല്യമാണ് കാര്യങ്ങള്‍. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവും ആയ കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ആയിരുന്നു സംസ്ഥാന സമിതി ചേര്‍ന്നത്.

English summary
Resolution against VS Achuthananda in CPM State Committee in TP case and Namo Vichar Mach issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X