പിണറായിയെ തൊട്ട് കളിക്കണ്ട!! പ്രതിപക്ഷത്തിനും നോവും!! ചന്ദ്രാവത്തിന്റെ കൊലവിളിക്ക് പ്രമേയം!
ആര്‍എസ് എസ് നോതാവിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ബാലന്‍ പറഞ്ഞു. ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ആഹ്വാനം ചെയ്ത മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ വിമര്‍ശിച്ച് സഭയില്‍ പ്രമേയം പാസാക്കി. സഭ ഒറ്റക്കെട്ടായിട്ടാണ് പ്രമേയം പാസാക്കിയത്. മന്ത്രി എകെ ബാലനാണ് പ്രമേയം പാസാക്കിയത്. ബിജെപി അംഗം രാജഗോപാലും പ്രമേയത്തെ പിന്തുണയ്ക്കുന്നതായി ബാലന്‍ പറഞ്ഞു.
ആര്‍എസ് എസ് നോതാവിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ബാലന്‍ പറഞ്ഞു. ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയോടുള്ള വെല്ലുവിളിയാണ് നേതാവിന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പിന്തുണ
പാര്‍ലമെന്‍രറി കാര്യ മന്ത്രി എകെ ബാലന്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായാണ് സഭപാസാക്കിയത്. മുഖ്യമന്ത്രിക്കെതിരായ വധഭീഷണിയെ നേരത്തെ തന്നെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. സഭയിലെ ഒരേ ഒരു ബിജെപി അംഗമായ രാജഗോപാലും പ്രമേയത്തെ പിന്തുണയ്ക്കുന്നതായി ബാലന്‍ പറഞ്ഞു. പ്രമേയം അവതരിപ്പിക്കുമ്പോള്‍ രാജഗോപാല്‍ സഭയില്‍ ഉണ്ടായിരുന്നില്ല.

വെല്ലുവിളി
കുന്ദന്‍ ചന്ദ്രാവത്തിന്റെ പരാമര്‍ശം അപലപനീയമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എകെ ബാലന്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയോടുള്ള വെല്ലുവളിയാണ് ആര്‍എസ്എസ് നേതാവിന്റെ പ്രസംഗമെന്നും ബാലന്‍ വ്യക്തമാക്കി.

ശക്തമായ വകുപ്പ്
ചന്ദ്രാവത്തിനെ അറസ്‌ററ് ചെയ്യാന്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ബാലന്‍ പറഞ്ഞു. ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കെസെടുക്കാന്‍ ആവശ്യപ്പെടുമെന്നും ബാലന്‍ പറഞ്ഞു. നിലവില്‍ ഉജ്ജയിന്‍ പോലീസ് ചന്ദ്രാവതിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ശക്തമായ വകുപ്പുകളല്ല ചുമത്തിയിരിക്കുന്നത്.

വിവാദം
ഉജ്ജയിനിയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ചന്ദ്രാവതിന്റെ വിവാദ പരാമര്‍ശം. പിണറായിയുടെ തലഎടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കുമെന്നാണ് പരാമര്‍ശം. പരാമര്‍ശം ഏറെ വിവാദമായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ കേരളത്തില്‍ ബിജെപി ആര്‍എസ് എസ് നോതാക്കള്‍ കൊല ചെയ്യപ്പെടുന്നത് കൂടിയതില്‍ പ്രതിഷേധിച്ചാണ് പരാമര്‍ശം എന്നാണ് ചന്ദ്രാവത് പറഞ്ഞത്.












Click it and Unblock the Notifications