വയനാട്ടില്‍ റിസോര്‍ട്ട് ജീവനക്കാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി ?
മേപ്പാടി: വയനാട്ടില്‍ റിസോര്‍ട്ട് ജീവനക്കാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി സംശയം. മേപ്പടി റിപ്പണ്‍ എസ്റ്റേറ്റിലെ ഗാര്‍ഡന്‍ ഓഫ് ഈഡന്‍ റിസോട്ടിലെ മാനേജര്‍ വിജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്.
പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനുമിടയിലാണ് സംഭവം നടന്നത്. ഇതര ഭാഷ സംസാരിക്കുന്ന പത്തുപേര്‍ റിസോട്ടിലെത്തിയെന്നും ഇവരായിരിക്കും വിജീഷിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം.

റിസോര്‍ട്ടില്‍ വന്ന സംഘം കാക്കിയാണ് അണിഞ്ഞിരുന്നതെന്നും അവര്‍ തെലുങ്കും ഹിന്ദിയും കന്നഡയും സംസാരിച്ചിരുന്നതായും റിസോട്ടിലെ മറ്റ് ജീവനക്കാര്‍ പറഞ്ഞു.
അന്വേഷണം നടത്തിവരുകയാണെന്നും മാവോയിസ്റ്റുകളാണോ സംഭവത്തിന് പിന്നിലെന്നതിന് സ്ഥിതീകരണം ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications