കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികരിക്കുന്നവരെ മതതീവ്രവാദികളായി ചിത്രീകരിക്കുന്നു: മഹിളാ കോണ്‍ഗ്രസ്

പ്രതികരിക്കുന്നവരെ മതതീവ്രവാദികളായി ചിത്രീകരിക്കുന്നു: മഹിളാ കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കത്വ, ഉന്നോവ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ദേശവ്യാപകമായി നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണവും വായ്മൂടികെട്ടി പ്രതിഷേധ പ്രകടനവും നടത്തി. ഡി സി സിയില്‍ നിന്നും പ്രകടനമായി കിഡ്‌സണ്‍സ് കോര്‍ണറില്‍ സമാപിച്ച പ്രതിഷേധ പരിപാടി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ റോഷ്‌ന ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ യു പി എ ഗവണ്മെന്റ് പ്രതികളോട് കാണിച്ച സമീപനവും ഉന്നോവ, കതവ സംഭവങ്ങളില്‍ നിലവിലെ ഭരണാധികാരികള്‍ എടുത്ത നിലപാടുകളും പഠന വിധേയമാക്കേണ്ടതുണ്ടന്ന് അവര്‍ പറഞ്ഞു.

കതവ, ഉന്നോവ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ രാജ്യം ലജ്ജിച്ചു തല താഴ്‌ത്തേണ്ട അവസ്ഥയിലായി. ക്രൂരതക്കിരയായ കുട്ടിക്കു വേണ്ടി പ്രതികരിക്കുന്നവരെ ബി ജെ പി മതതീവ്രവാദികള്‍ ആക്കി ചിത്രീകരിക്കുകയാണന്നും അവര്‍ ചൂണ്ടികാട്ടി. രാജ്യത്തെ നടുക്കിയ രണ്ടു പീഡനങ്ങള്‍ക്കെതിരെ ഒരു വാക്കു പോലും പ്രതികരിക്കാന്‍ തയ്യാറാവാത്ത പ്രധാനമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്.

kozhikode

സ്ത്രീകളോടും പിഞ്ചു കുട്ടികളോടുമുള്ള ഇത്തരം ക്രൂരതകള്‍ക്കെതിരെ ഒരോ വനിതാ പ്രവര്‍ത്തകരും രംഗത്ത് എത്തണം. കുറ്റതൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇരുണ്ട യുഗത്തിലൂടെയാണ് രാജ്യം കടന്നു പോയി കൊണ്ടിരിക്കുന്നതെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മിലിമോഹന്‍ അഭിപ്രായപ്പെട്ടു. കതവ, ഉന്നോവ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം. സ്ത്രീ സംരക്ഷണത്തിലും സ്ത്രീകളുടെ അവകാശങ്ങള്‍ നേടി കൊടുക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിനതിരെ സമൂഹത്തിന്റെ മനസാക്ഷി ഉയരണം. ജനിച്ചു വീഴുന്ന പെണ്‍കൂട്ടികള്‍ക്കു സുരക്ഷിതമായി വളരാനുള്ള സാഹചര്യം രാജ്യത്തുണ്ടാകണമെന്നും അവര്‍ പറഞ്ഞു.


മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി ഉഷാദേവി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ രത്‌നവല്ലി ടീച്ചര്‍ , കൃഷ്ണവേണി, രാധാഹരിദാസ്, ഉഷാ ഗോപിനാഥ്, ഗൗരി പുതിയോത്ത്, ജില്ലാ സെക്രട്ടറിമാരായ സരോജിനി ടീച്ചര്‍, ലതാസദാശിവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം... എന്താണ് പൂരത്തിന്റെ ചരിത്രം.. പൂരം വന്ന വഴി?പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം... എന്താണ് പൂരത്തിന്റെ ചരിത്രം.. പൂരം വന്ന വഴി?

English summary
respondents are depicted as terrorists-mahila congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X