'മരുന്നുകളോട് പ്രതികരിക്കുന്നു';എംടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻനായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.. ചെറിയ തോതിൽ കൈകാലുകൾ അനക്കുന്നുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്.

ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടി വാസുദേവൻ നായരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ ഹൃദയാഘാതം സംഭവിച്ചതോടെ സ്ഥിതി വഷളായി. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്ന് കാണിച്ച് ആശുപത്രി വൈകീട്ടോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. ഇതോടെ മന്ത്രിമാർ അടക്കമുള്ളവർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു.
എന്നാൽ ഇന്ന് രാവിലെയോടെ ആരോഗ്യത്തിൽ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ ആശുപത്രിയിൽ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി ശ്രീകാന്ത്, മരുമകൻ ശ്രീകാന്ത് എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ട്.












Click it and Unblock the Notifications