• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡെലിവറി ജീവനക്കാരന് ഹോട്ടലുടമയുടെ ക്രൂരമര്‍ദ്ദനം; വ്യാപക പ്രതിഷേധം, ഹോട്ടലിന് മുന്നിലേക്ക് മാര്‍ച്ച്

cmsvideo
  ഡെലിവറി ജീവനക്കാരന് ഹോട്ടലുടമയുടെ ക്രൂരമര്‍ദ്ദനം | Oneindia Malayalam

  കൊച്ചി: യൂബര്‍ ഈറ്റ്‌സ് ഡെലിവറി ജീവനക്കാരന് കൊച്ചിയില്‍ ഹോട്ടലുടമയുടെ ക്രൂരമര്‍ദ്ദനം. മലപ്പുറം സ്വദേശിയായ ജവഹര്‍ കാരാടിനെയാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചുവട്ടില്‍ സ്ഥിതി ചെയ്യുന്ന റസ്‌റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഊബര്‍ ഈറ്റ്‌സില്‍ ഓര്‍ഡര്‍ എടുക്കാനായി ജവഹര്‍ റസ്‌റ്റോറന്റില്‍ എത്തിയപ്പോള്‍ ഈതേ ഹോട്ടലിലെ തൊഴിലാളിയെ ഉടമ മര്‍ദ്ദിക്കുന്നത് കണ്ടു.

  കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി, ന്യൂനമര്‍ദപാത്തി; കനത്തമഴയക്ക് സാധ്യത; യെല്ലോഅലർട്ട് പ്രഖ്യാപിച്ചു

  ഇത് ചോദ്യം ചെയതപ്പോള്‍ നാല്‍പത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലില്‍ ഞാന്‍ എന്തും ചെയ്യും എന്നായിരുന്നു ഉടമയുടെ മറുപടി. പിന്നീട് ഓര്‍ഡര്‍ എടുക്കാനായി ഹോട്ടലിന് അകത്ത് കയറിയ ജവഹറിനെ മറ്റ് ജീവനക്കാരനും ഉടമയും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായ വ്യക്തിയാണ് ജവഹര്‍. യുവാവിനെ മര്‍ദ്ദിച്ചതില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഹോട്ടലിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും ആഹ്വനമുണ്ട്. വിശദ വിവരം ഇങ്ങനെ..

  അരമണിക്കൂറോളം

  അരമണിക്കൂറോളം

  ജീനക്കാരനെ ഹോട്ടലുടമ തല്ലുന്നത് ചോദ്യം ചെയ്തതിന് അരമണിക്കൂറോളമാണ് ഉടമയും മറ്റുജീവനക്കാരും ചേര്‍ന്ന് ജവഹറിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. ജവഹറിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോല്‍ ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുയം ചെയ്തു.

  തലക്കും രണ്ട് ചെവിക്കും തോളെല്ലിനും

  തലക്കും രണ്ട് ചെവിക്കും തോളെല്ലിനും

  മര്‍ദ്ദനത്തില്‍ തലക്കും രണ്ട് ചെവിക്കും തോളെല്ലിനും ഗുരതരമായി പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയക്ക് രണ്ട് മണിയോടെയാണ് സംഭവം.

  സോഷ്യല്‍ മീഡിയയില്‍

  സോഷ്യല്‍ മീഡിയയില്‍

  ജവഹറിനെ മര്‍ദ്ദിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സജീവമായി രംഗത്ത് ഉണ്ടായിരുന്നു വ്യക്തിയാണ് ജവഹര്‍. ഇപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

  പ്രതിഷേധം

  പ്രതിഷേധം

  ജവഹറിനെ മര്‍ദ്ദിച്ച് ഹോട്ടിലിന്റെ ഫേസ്ബുക്ക് പേജ്, ഗൂഗിള്‍ റിവ്യൂ പേജ് തുടങ്ങിയവയിലൂടെയെല്ലാം ഉടമയുടെ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. ഹോട്ടലിന് മുന്നിലേക്ക് ഇന്ന് പ്രതിഷേധ പ്രകടനം നടത്താനും സോഷ്യല്‍ മീഡിയിയില്‍ ആഹ്വാനം ഉണ്ട്.

  നിത്യസംഭവം

  നിത്യസംഭവം

  ഈ ഹോട്ടലില്‍ ഇത് നിത്യസംഭവമാണെന്നാണ് പ്രദേശവാസികളും തൊട്ടടുത്ത കടയുടമകളും വെളിപ്പെടുത്തുന്നു. കസ്റ്റമേഴ്‌സിനേയും ഇവര്‍ മര്‍ദ്ദിക്കാറുണ്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തുന്നു. ജവഹറിനെ മര്‍ദ്ദിക്കുന്നതിന് ദൃക്‌സാക്ഷികളുണ്ട്.

  കൂടുതല്‍ ആളുകള്‍

  കൂടുതല്‍ ആളുകള്‍

  ജവഹറിനെ മര്‍ദ്ദിച്ച വിവരം സുരേഷ് കെ എന്ന വ്യക്തി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതൊടെയാണ് സംഭവം കൂടുതല്‍ ആളുകള്‍ അറിയുന്നത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്.

  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

  ജവഹര്‍ കാരടിനെ സഹൂഹമാധ്യമങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും പരിചയമുണ്ടാവും. വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ മുന്‍പന്തിയില്‍ നിന്ന ചെറുപ്പക്കാരനാണ്. ഇപ്പോഴും പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനും വീടുപണിക്കും ഒക്കെ ഞങ്ങളോടൊപ്പം ഏറ്റവും അധികം ഉത്സാഹത്തോടെ നില്‍ക്കുന്ന ചെറുപ്പക്കാരനാണെന്നും സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

  ദേഹമാസകലം ചതവും നീര്‍കെട്ടുമുണ്ട്

  ദേഹമാസകലം ചതവും നീര്‍കെട്ടുമുണ്ട്

  റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേര്‍ന്നാണ് മര്‍ദ്ദനം അഴിച്ചു വിട്ടത്. ജവഹറിന്റെ ദേഹമാസകലം ചതവും നീര്‍കെട്ടുമുണ്ട്, കഴുത്തിനും തോളിനും സാരമായ പരിക്കുണ്ട്, ഇയര്‍ ഡ്രമ്മിനു തകരാറുണ്ട്, രണ്ടു ചെവിക്കുള്ളിലും നീര്‍ക്കെട്ട് ഉണ്ട്.

  ചാവി പിടിച്ചു വാങ്ങി

  ചാവി പിടിച്ചു വാങ്ങി

  പത്തോളം ആളുകള്‍ റസ്റ്റൊറന്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അര മണിക്കൂറോളം തടഞ്ഞു വച്ച് മര്‍ദ്ദിക്കുകയായിരുന്നു. കൂടാതെ ജവാഹറിന്റെ മൊബൈല് ഫോണ് തകര്ക്കുകയും ടൂ വീലറിന്റെ ചാവി പിടിച്ചു വാങ്ങുകയും ചെയ്‌തെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

  മുമ്പും പരാതികള്‍

  മുമ്പും പരാതികള്‍

  ഇവര്‍ക്കെതിരെ മുമ്പും പരാതികള്‍ കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. അതിഥി തൊഴിലാളികള് അടക്കമുള്ള തൊഴിലാളികളെ മര്‍ദ്ദിക്കാന്‍ വരെ അവര്‍ക്ക് അവകാശമുണ്ട് എന്ന് അവരുടെ തന്നെ വാക്കുകളില്‍ നിന്നും കേട്ടതാണ്. ഇവര്‍ക്ക് പൊതുജനങ്ങളെയും കയ്യേറ്റം ചെയ്യാം. എവിടെയാണിത് നടക്കുന്നത്, എന്ത് തരം നിയമവാഴ്ചയാണ് ഇവിടെയുള്ളത്?

  പശിയടക്കാനായി ഏതു നരകവും

  പശിയടക്കാനായി ഏതു നരകവും

  പശിയടക്കാനായി ഏതു നരകവും കടന്നു പോകുന്നവനാണ് മലയാളി. തൊഴിലന്വേഷിച്ചു കൊച്ചിയിലെത്തുന്ന പിള്ളേര്‍ക്ക് നേരെ ഇത്തരം കയ്യേറ്റങ്ങള്‍ അനുവദിക്കാവുന്നവയല്ല, അവര്‍ എത്ര ശക്തരായിരുന്നാലും നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണ്. പരാതി പോലീസ് അധികാരികളുടെ മുന്നില് എത്തിയിട്ടുണ്ടെന്നും സുരേഷ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

  ഫെയ്സ്ബുക്ക് പോസ്റ്റ്

  സുരേഷ് കെ

  വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു; മകൾ മരിച്ചു

  {document1}

  English summary
  restaurant owner and staffs cruelly beaten a man at kochi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more