കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിലും പൊതുപരിപാടിയില്‍ ആജ്ഞാപിച്ചു 'കടക്ക് പുറത്ത്'

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോടു വീണ്ടും സര്‍ക്കാരിന്റെ 'കടക്കൂ പുറത്ത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയും പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും കേരള സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത്.

thrisuur2

പരിപാടി റിപ്പോര്‍ട്ടുചെയ്യാന്‍ ലേഖകരും ഫോട്ടോഗ്രാഫര്‍മാരും ചാനല്‍ ക്യാമറാമാന്മാരും എത്തിയിരുന്നു. ഹാളിലുണ്ടായിരുന്ന ഇവരോടു പുറത്തുപോകണമെന്ന് ആദ്യം ആവശ്യപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സന്തോഷാണ്. സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് വാര്‍ത്തയും ഫോട്ടോയും തരുമെന്നും ഓഫീസര്‍ പറഞ്ഞു. സാഹിത്യ അക്കാദമി ഹാളില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിലേക്ക് മുന്‍കൂട്ടി ക്ഷണിച്ച പ്രകാരമാണ് പത്രദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മാധ്യമ പ്രവര്‍ത്തകരെ പരിപാടിയിലേക്ക് കടത്തിവിടേണ്ടതില്ല എന്ന നിലപാടിലായിരുന്നു പോലീസ്. പരിപാടി അരങ്ങേറുന്ന ഹാളിന്റെ കവാടത്തില്‍ കനത്ത പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഹാളിനു പുറത്തു പോകണമെന്ന അറിയിപ്പും സംഘാടകര്‍ മൈക്കിലൂടെ നടത്തി. പ്രവേശനം നിഷേധിച്ചതോടെ മാധ്യമങ്ങള്‍ പലരും വേദിയില്‍ നിന്നു മടങ്ങി. അതേസമയം ക്ഷണിച്ചു വരുത്തി അപമാനിച്ചു എന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചാണ് മടങ്ങിയത്.

സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചിത്രാവിഷ്‌കാരം നടത്തിക്കാന്‍ അമ്പതു കലാകാരന്മാരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. നവകേരളത്തിലേയ്ക്ക് എന്നു പേരിട്ട ചിത്രകലാ ക്യാമ്പിന്റെ വേദിയില്‍ മന്ത്രിമാരായ എ.കെ. ബാലന്‍, വി.എസ്. സുനില്‍കുമാര്‍, എം.പി. വീരേന്ദ്രകുമാര്‍ എം.പി, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

thrisuur

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയ നടപടി അപലപനീയമാണെന്ന് ബി.ജെ.പി. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു.

എന്തിനും പ്രസ്താവനയിറക്കുന്ന സാഹിത്യകാരന്‍മാരുടെ മുന്നിലാണ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയത്. നടപടിയില്‍ സാഹിത്യകാരന്‍മാര്‍ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് പുറത്താക്കല്‍ എന്നത് ഗൗരവതരമാണെന്നും നാഗേഷ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകം പ്രതിഷേധിച്ചു. ഹാളില്‍ ഇരുന്ന മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കേണ്ടതില്ലെങ്കില്‍ അക്കാര്യം നേരത്തെ ബന്ധപ്പെട്ടവര്‍ അറിയിക്കേണ്ടതായിരുന്നുവെന്ന് പ്രസിഡന്റ് കെ. പ്രഭാത്, സെക്രട്ടറി വിനീത എം.വി എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രിക്കും പി.ആര്‍.ഡി ഡയറക്ടര്‍ക്കും കത്ത് നല്‍കി.

English summary
restricted medias by sarkar in a public program in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X