വയനാട് ചുരത്തിലെ വാഹന നിരോധനം: ഫേട്ടോസഹിതം വിവരം നല്‍കാം
കോഴിക്കോട്: താമരശേരി ചുരത്തില്‍ ടിപ്പര്‍ ലോറികള്‍ക്കും വലിയ ചരക്കു വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കാമെന്ന് കലക്റ്റര്‍ അറിയിച്ചു.
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന അന്തര്‍ സംസ്ഥാന പാതയായ എന്‍.എച്ച് 66ല്‍ രാവിലെ 8 മണി മുതല്‍ 10.30 വരെയും വൈകുേരം 4 മണി മുതല്‍ 6 മണി വരെയുമുള്ള സമയങ്ങളിലാണ് ടിപ്പര്‍ ലോറികള്‍ നിരോധിച്ചിരിക്കുന്നത്. 25 ടണ്ണും അതില്‍ കൂടുതലുമുളള ചരക്ക് വാഹനങ്ങളും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഇവ നാടുകാണി, പക്രന്തളം ചുരങ്ങള്‍ വഴി പോകണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. ഫേട്ടോ സഹിതം വിവരങ്ങള്‍ [email protected] വിലാസത്തില്‍ അയക്കാം. 8547616018,9446538900 നമ്പറുകളില്‍ വാട്‌സാപ് ചെയ്തും വിവരമറിയിക്കാം.
ഉത്തരവുകള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.












Click it and Unblock the Notifications