• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വയനാട് ചുരത്തിലെ വാഹന നിരോധനം: ഫേട്ടോസഹിതം വിവരം നല്‍കാം

  • By desk

കോഴിക്കോട്: താമരശേരി ചുരത്തില്‍ ടിപ്പര്‍ ലോറികള്‍ക്കും വലിയ ചരക്കു വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കാമെന്ന് കലക്റ്റര്‍ അറിയിച്ചു.

ഗുജറാത്ത്: സമ്പത്തില്‍ മുമ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍, ക്രിമിനല്‍ കേസില്‍ ബിജെപി!!

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന അന്തര്‍ സംസ്ഥാന പാതയായ എന്‍.എച്ച് 66ല്‍ രാവിലെ 8 മണി മുതല്‍ 10.30 വരെയും വൈകുേരം 4 മണി മുതല്‍ 6 മണി വരെയുമുള്ള സമയങ്ങളിലാണ് ടിപ്പര്‍ ലോറികള്‍ നിരോധിച്ചിരിക്കുന്നത്. 25 ടണ്ണും അതില്‍ കൂടുതലുമുളള ചരക്ക് വാഹനങ്ങളും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഇവ നാടുകാണി, പക്രന്തളം ചുരങ്ങള്‍ വഴി പോകണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. ഫേട്ടോ സഹിതം വിവരങ്ങള്‍ dmcellkozhikode@gmail.com വിലാസത്തില്‍ അയക്കാം. 8547616018,9446538900 നമ്പറുകളില്‍ വാട്‌സാപ് ചെയ്തും വിവരമറിയിക്കാം.

ഉത്തരവുകള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.

English summary
Restriction of vehicled in wayanad churam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more