Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാവതരണങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കുറക്കണം; പുരോഗമന കലാസാഹിത്യ സംഘം

തിരുവനന്തപുരം; കലാവതരണങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ പരമാവധി അയവു വരുത്തണമെന്ന് പുരോഗമന കലാസാഹിത്യസംഘം സർക്കാരിനോട് അഭ്യർത്ഥിച്ചു. കലാപ്രകടനങ്ങളും അവയുടെ ആസ്വാദനവും മനുഷ്യജീവിതത്തിൻ്റെ അവിഭാജ്യ ഭാഗമാണ് എന്ന നിലപാട് സ്വീകരിക്കുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത്. അതുകൊണ്ട് സർഗ്ഗാത്മക രംഗത്തും പ്രവർത്തനാനുമതി ഉണ്ടാകുമെന്ന് കലാകാരന്മാർ പ്രതീക്ഷിക്കുന്നു.ഉത്സവങ്ങളിൽ പതിവുള്ള കലാപ്രകടനങ്ങളുടെ സാധ്യത പരിശോധിക്കണമെന്നും സംഘം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കത്തിന്‌റെ പൂർണരൂപം വായിക്കാം

 asokancharuvil2-15

സംസ്ഥാനത്തെ കലാകാരന്മാർ ഇന്ന് അങ്ങേയറ്റം ദുരിതത്തിലാണ്. നാടകാവതരണങ്ങൾ പാടെ നിലച്ചിരിക്കുന്നു. ഉത്സവങ്ങളിലെ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ വാദ്യകലാകാരന്മാരും വിഷമത്തിലാണ്. 2018, 2019 വർഷങ്ങളിൽ പ്രളയം മൂലവും ജീവിതോപാധി മുടങ്ങിയവരാണ് അവർ. സിനിമയുമായി ബന്ധപ്പെട്ട നിരവധിപേർ കഷ്ടസ്ഥിതിയിലാണ്.

മറ്റു പല മേഖലകളിലേയും നിയന്ത്രണങ്ങളിൽ അയവു വരുത്താൻ തുടങ്ങിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങൾ സാധാരണ മട്ടിൽ തുറന്നു പ്രവർത്തിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ പോകുന്നു. കലാപ്രകടനങ്ങളും അവയുടെ ആസ്വാദനവും മനുഷ്യജീവിതത്തിൻ്റെ അവിഭാജ്യ ഭാഗമാണ് എന്ന നിലപാട് സ്വീകരിക്കുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത്. അതുകൊണ്ട് സർഗ്ഗാത്മക രംഗത്തും പ്രവർത്തനാനുമതി ഉണ്ടാകുമെന്ന് കലാകാരന്മാർ പ്രതീക്ഷിക്കുന്നു.

കലാവതരണങ്ങളിൽ പങ്കെടുക്കുന്നവരുടേയും പ്രേക്ഷകരുടെയും എണ്ണം, വേദിയുടെ സ്വഭാവം, സമയം തുടങ്ങിയ കാര്യങ്ങളിൽ അയവു വരുത്തിക്കൊണ്ടുള്ള ഉത്തരവുണ്ടാകണം. ഉത്സവങ്ങളിൽ പതിവുള്ള കലാപ്രകടനങ്ങളുടെ സാധ്യത പരിശോധിക്കണമെന്നും സംഘം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഷാജി എൻ.കരുൺ
(പ്രസിഡണ്ട്)
അശോകൻ ചരുവിൽ
(ജനറൽ സെക്രട്ടറി)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+