കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലീസുകാര്‍ ഒത്തുചേര്‍ന്ന് കൃഷിചെയ്തപ്പോള്‍ വിളഞ്ഞത് നൂറ് മേനി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലീസുകാര്‍ പച്ചക്കറി കൃഷിയിടത്തില്‍ കൈകോര്‍ത്തപ്പോള്‍ വിളഞ്ഞത് നൂറുമേനി. പെന്‍ഷനേഴ്‌സ് ഹരിത പച്ചക്കറി തോട്ടത്തിലാണ് പച്ചക്കറിയില്‍ വിജയം കൊയ്തത്. കാക്കിക്കുപ്പായത്തിനുള്ളില്‍ നിയമപാലകരായി കഴിയുമ്പോഴും, ഹരിതാഭ കൈവിടാത്ത മനസുമായി പഴയ കാല നന്മകളെ കെടാതെ സൂക്ഷിച്ചവരാണ് പെന്‍ഷന്‍ കാലത്ത് പച്ചക്കറിയില്‍ വിപ്ലവം തീര്‍ക്കാന്‍ രംഗത്തിറങ്ങിയത്.

നാലര മാസമായി മജിസ്‌ട്രേറ്റില്ല, മഞ്ചേരി കോടതിയില്‍ വിചാരണ കാത്തുകിടക്കുന്നത് 2700ല്‍പരം കേസുകള്‍
പൊലീസ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും വിരമിച്ച സുധാകരന്‍, ചന്ദ്രശേഖരന്‍, വത്സലന്‍, ചന്ദ്രന്‍ എന്നിവരാണ് അറുപത് സെന്റ് സ്ഥലത്ത് വിവിധ പച്ചക്കറികള്‍ നട്ടുവളര്‍ത്തി നൂറുമേനി വിളവെടുത്തത്.പൊന്നാനി നഗരസഭയിലെ 32-ാം വാര്‍ഡിലെ പുല്ലോത്തത്താണിയിലെ സോമന്‍ കൃഷിക്കായി സൗജന്യമായി വിട്ടു നല്‍കിയ 60 സെന്റ് സ്ഥലത്താണ് വിവിധ പച്ചക്കറികള്‍ കൃഷി ചെയ്തത്.വെണ്ട, തക്കാളി, വെള്ളരി, മത്തന്‍, പടവലം, പച്ചമുളക്, ചീര തുടങ്ങിയവയാണ് വിജയകരമായി കൃഷി ചെയ്തത്.

pachakkari

സര്‍വീസില്‍നിന്നും വിരമിച്ച പോലീസുദ്യോഗസ്ഥര്‍ നടത്തിയ പച്ചക്കറിയുടെ വിളവെടുപ്പ് പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷവും ഇവര്‍ തേ സ്ഥലത്ത് കൃഷി ചെയ്തിരുന്നു. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ വര്‍ഷം വിപുലമായ രീതിയില്‍ കൃഷിയിറക്കിയത്. രാസവളങ്ങള്‍ ഉപയോഗിക്കാതെ തീര്‍ത്തും ജൈവ രീതിയിലാണ് കൃഷിയിറക്കിയത്. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ പി.ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. പൊന്നാനി കൃഷി ഓഫീസര്‍ എസ് രാധാകൃഷ്ണപിള്ള ,ഈഴുവത്തിരുത്തി കൃഷി ഓഫീസര്‍ ഷാജിത എന്നിവര്‍ സംസാരിച്ചു.

English summary
Retired polices combinely done agriculture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X