Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർകോടിനെ ഞെട്ടിച്ച് കൊലപാതകം, മോഷ്ടാക്കൾ റിട്ട. അധ്യാപികയെ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നു!

ചെറുവത്തൂര്‍: മോഷണത്തിനിടെ കാസര്‍കോടിനെ ഞെട്ടിച്ച് കൊലപാതകം. കാസര്‍കോട് ചീമേനി പുലിയന്നൂരിലെ റിട്ടയേര്‍ഡ് അധ്യാപിക ജാനകിയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൊലപാതകം. ഭര്‍ത്താവ് റിട്ടയേര്‍ഡ് അധ്യാപകനായ കൃഷ്ണന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പുലിയന്നൂര്‍ സ്‌കൂള്‍ പരിസരത്തെ വീട്ടില്‍ മോഷ്ടാക്കാന്‍ കയറിയവര്‍ കൃഷ്ണനേയും ജാനകിയേയും കെട്ടിയിട്ട് കഴുത്തറക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴുത്തില്‍ മുറിവേറ്റ കൃഷ്ണനെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാനകിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

murder

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് മൂന്നംഗ മോഷണ സംഘം വീട്ടില്‍ അതിക്രമിച്ച് കടന്നത്. ജാനകിയും കൃഷ്ണനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ദമ്പതികളെ ആക്രമിച്ച് കെട്ടിയിട്ട സംഘം വീട്ടിലുണ്ടായിരുന്ന 50,000 രൂപ, സ്വര്‍ണ്ണാഭരണങ്ങള്‍, ജാനകി ധരിച്ചിരുന്ന സ്വര്‍ണമാല എന്നിവ മോഷ്ടിച്ചു. ശേഷം ഇരുവരേയും കഴുത്തറുത്ത് രക്ഷപ്പെടുകയായിരുന്നു. വിരലടയാള വിദഗ്ധരും പോലീസ് നായയും സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+