കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്ഷേത്രങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാര്‍ കയ്യടക്കുന്നു'; വിവാദ പരാമർശവുമായി ജസ്റ്റിസ് ഇന്ദു മൽഹോത്ര

Google Oneindia Malayalam News

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ വിവാദ പരാമർശവുമായി സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മൽഹോത്ര. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നാണ് ഇന്ദു മൽഹോത്രയുടെ വിമർശനം. താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമർശമുള്ളത്. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവർ പറയുന്നതും ഇന്ദുമൽഹോത്ര നന്ദി പറയുന്നതും കേൾക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറ‍ഞ്ഞത് ജസ്റ്റിസ് യു യു ലളിതും ഇന്ദുമൽഹോത്രയും ചേർന്ന ബഞ്ചാണ്.

indu malhothra

 'ഉമ്മാക്കി കാണിച്ച് പേടിപ്പിക്കണ്ട, പതറില്ല'; ആര്‍എസ്എസിനെതിരെ ആര്യ രാജേന്ദ്രൻ 'ഉമ്മാക്കി കാണിച്ച് പേടിപ്പിക്കണ്ട, പതറില്ല'; ആര്‍എസ്എസിനെതിരെ ആര്യ രാജേന്ദ്രൻ

ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി തള്ളിയായിരുന്നു ഇത്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്രം കുറിച്ച ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് വിധി പറഞ്ഞ ഒരേ ജഡ്ജിയും ഇന്ദു മൽഹോത്രയാണ്. അഞ്ചംഗ ബഞ്ചിൽ മത താൽപര്യങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ഇന്ദു മൽഹോത്രയുടെ നിരീക്ഷണം. മതേതര താൽപര്യങ്ങൾ വെല്ലുവിളിക്കുന്ന പൊതുതാൽപര്യ ഹർജികൾ ഇന്ത്യയുടെ മതേതര ഘടനയെ ബാധിക്കുന്നു എന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര നിരീഷിച്ചിരുന്നു.

ക്യൂട്ട് മീര... പുത്തൻ ഫോട്ടോഷൂട്ടിൽ സുന്ദരിയായി മീര നന്ദൻ ... കാണാം ചിത്രങ്ങൾ

English summary
retired supreme court judge Justice Indu Malhotra saying Communists taking over Hindu temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X