റിട്ടയേഡ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ വീടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ചു
മലപ്പുറം: മഞ്ചേരി ചാത്തങ്ങോട്ടുപുറം ചേരിപ്പറമ്പ് കൃഷ്ണകൃപയില്‍ ഭാസ്‌കരനെ (71) വീടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റിട്ടയേഡ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടറാണ്. ഇന്നലെ പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: രാധാലക്ഷ്മി, മക്കള്‍: ഗോപീകൃഷ്ണന്‍, ലക്ഷ്മി. മരുമക്കള്‍: രാജേഷ്, രേവതി. വണ്ടൂര്‍ എസ്.ഐ ഹംസ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ചേരിപ്പറമ്പ് കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
അതേ സമയം മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വണ്ടൂര്‍ പോലീസ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. സമീപ വാസികളില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും പോലീസ് മൊഴിയെടുക്കും.

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഭാസ്‌ക്കരന്‍
വീട്ടുകാരുടെ എല്ലാവരുടേയും മൊഴി അടുത്ത ദിവസങ്ങളിലായി രേഖപ്പെടുത്തും. മരണം സംഭവച്ചതിന്റെ ആഘാതത്തില്‍ ആയതിനാലാണ് അന്നേ ദിവസം തന്നെ വീട്ടുകാരുടെ മൊഴി ഔദ്യോഗകികമായി രേഖപ്പെടുത്താതിരുന്നതെന്നു പോലീസ് പറഞ്ഞു. പോസ്റ്റ്് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.












Click it and Unblock the Notifications