പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കേണ്ടതില്ലെന്ന് സക്കറിയ
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമായി എഴുത്തുകാര്‍ പുരസ്കാരം തിരിച്ചു നല്‍കുന്നത് ശരിയായ രീതിയല്ലെന്ന് പ്രശസ്ത സാഹിത്യകാരന് സക്കറിയ. എഴുത്തുകാര്‍ക്ക് പുരസ്കാരം നല്‍കുന്നത് എഴുത്തുകാരാണ്, കേന്ദ്ര സര്‍ക്കാരല്ല. അതിനാല്‍, പുരസ്കാരം തിരിച്ചു നല്‍കുന്നത് സാഹിത്യ അക്കാദമികള്‍ ഭരണകുടത്തിന്റെ ഭാഗമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന് സക്കറിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
എഴുത്തുകാര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് അതാത് സമയത്തുണ്ടായിരുന്ന എഴുത്തുകാരുടെ കമ്മറ്റികളാണ്. കേന്ദ്രസര്‍ക്കാരോ അതുപോലുള്ള ബാഹ്യ ഇടപെടലുകളോ ഉണ്ടാകാറില്ല. എഴുത്തുകാര്‍ക്ക് നല്കുന്ന പുരസ്കാര തുകയാകട്ടെ ജനങ്ങളുടെ കീശിയില് നിന്നും സര്‍ക്കാര്‍ എടുത്തു നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ പുരസ്കാരം തിരിച്ചു നല്‍കിയുള്ള പ്രതിഷേധങ്ങള്‍ ആവശ്യമില്ലെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളിലും സാഹിത്യ അക്കാദമി ഇടപെടേണ്ടതില്ല. പക്ഷേ, എഴുത്തുകാരും ബുദ്ധിജീവകളും കൊല്ലപ്പെട്ടപ്പോള്‍ അക്കാദമി ദു:ഖത്തിന്റെയും എതിര്‍പ്പിന്റെയും ശബ്ദം ഉയര്‍ത്തേണ്ടതായിരുന്നു. അതിന്റെ കുറ്റം അക്കാദമിയുടേത് തന്നെയാണ്. പ്രതികരിക്കുന്നതില്‍ സാഹിത്യ അക്കാദമിക്ക് മോദി വിലക്ക് ഏര്‍പ്പെടുത്തിയതായി അറിയില്ല.
പുരസ്കാരം തിരിച്ചു നല്കിയ എഴുത്തുകാരെ കുറ്റം പറയുന്നില്ല. അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. പുരസ്കാരം തിരിച്ചു നല്‍കുന്നതിലും എനിക്ക് സന്തോഷമാണ്. എന്നാല്‍ അതില്‍ സാമാന്യ നീതിയുടെ പ്രശ്നം ഉദിക്കുന്നതിനാല്‍ വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ എഴുത്തിലൂടെ പ്രതിഷേധിക്കാനാണ് തന്റെ തീരുമാനമെന്നും സക്കറിയ വ്യക്തമാക്കി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications