കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കേണ്ടതില്ലെന്ന് സക്കറിയ

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമായി എഴുത്തുകാര്‍ പുരസ്‌കാരം തിരിച്ചു നല്‍കുന്നത് ശരിയായ രീതിയല്ലെന്ന് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ. എഴുത്തുകാര്‍ക്ക് പുരസ്‌കാരം നല്‍കുന്നത് എഴുത്തുകാരാണ്, കേന്ദ്ര സര്‍ക്കാരല്ല. അതിനാല്‍, പുരസ്‌കാരം തിരിച്ചു നല്‍കുന്നത് സാഹിത്യ അക്കാദമികള്‍ ഭരണകുടത്തിന്റെ ഭാഗമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന് സക്കറിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

എഴുത്തുകാര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് അതാത് സമയത്തുണ്ടായിരുന്ന എഴുത്തുകാരുടെ കമ്മറ്റികളാണ്. കേന്ദ്രസര്‍ക്കാരോ അതുപോലുള്ള ബാഹ്യ ഇടപെടലുകളോ ഉണ്ടാകാറില്ല. എഴുത്തുകാര്‍ക്ക് നല്‍കുന്ന പുരസ്‌കാര തുകയാകട്ടെ ജനങ്ങളുടെ കീശിയില്‍ നിന്നും സര്‍ക്കാര്‍ എടുത്തു നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ പുരസ്‌കാരം തിരിച്ചു നല്‍കിയുള്ള പ്രതിഷേധങ്ങള്‍ ആവശ്യമില്ലെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

zhacharia

എല്ലാ രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളിലും സാഹിത്യ അക്കാദമി ഇടപെടേണ്ടതില്ല. പക്ഷേ, എഴുത്തുകാരും ബുദ്ധിജീവകളും കൊല്ലപ്പെട്ടപ്പോള്‍ അക്കാദമി ദു:ഖത്തിന്റെയും എതിര്‍പ്പിന്റെയും ശബ്ദം ഉയര്‍ത്തേണ്ടതായിരുന്നു. അതിന്റെ കുറ്റം അക്കാദമിയുടേത് തന്നെയാണ്. പ്രതികരിക്കുന്നതില്‍ സാഹിത്യ അക്കാദമിക്ക് മോദി വിലക്ക് ഏര്‍പ്പെടുത്തിയതായി അറിയില്ല.

പുരസ്‌കാരം തിരിച്ചു നല്‍കിയ എഴുത്തുകാരെ കുറ്റം പറയുന്നില്ല. അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. പുരസ്‌കാരം തിരിച്ചു നല്‍കുന്നതിലും എനിക്ക് സന്തോഷമാണ്. എന്നാല്‍ അതില്‍ സാമാന്യ നീതിയുടെ പ്രശ്‌നം ഉദിക്കുന്നതിനാല്‍ വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ എഴുത്തിലൂടെ പ്രതിഷേധിക്കാനാണ് തന്റെ തീരുമാനമെന്നും സക്കറിയ വ്യക്തമാക്കി.

English summary
Returns Sahitya Academy award; writer Paul Zacharia's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X