Get Updates
Get notified of breaking news, exclusive insights, and must-see stories!

റോയിട്ടേഴ്‌സിലെ മലയാളി മാധ്യമ പ്രവര്‍ത്തക തൂങ്ങിമരിച്ച നിലയില്‍

കാസർഗോഡ്; അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മാധ്യമ പ്രവർത്തകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല റോഡ് ശ്രുതിനിലയത്തില്‍ ശ്രുതി (28)ആണ് മരിച്ചത്.ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ശ്രുതി.

 death-1648031766.jpg -

ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിൽ ഭർത്താവ് അനീഷിനൊപ്പം താമസിക്കുകയാണ് ശ്രുതി. ഭർത്താവ് കണ്ണൂരിലെ തളിപ്പറമ്പിലുള്ള തന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഫോൺ വിളിച്ചപ്പോൾ എടുക്കാതിരുന്നതോടെ സഹോദരൻ നിശാന്ത് അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. പരിശോധിച്ചപ്പോഴാണ് ശ്രുതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. വിദ്യാനഗര്‍ ചാല റോഡില്‍ താമസിക്കുന്ന മുന്‍ അധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ നാരായണന്‍ പേരിയയുടെയും മുന്‍ അധ്യാപിക സത്യഭാമയുടെയും മകളാണ്. ബെംഗളൂരുവിൽ എൻജിനിയറയാ നിശാന്ത് സഹോദരനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+