• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംഘികളെ, ശാഖയില്‍ പോയി കുത്തിത്തിരുപ്പുകള്‍ ആലോചിക്കൂ; സൈബര്‍ ആക്രമണങ്ങള്‍ക്ക് രേവതിയുടെ ചുട്ട മറുപടി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി രേവതി സമ്പത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. മോദി രാജ്യത്തെ കാര്‍ന്ന് തിന്നുന്ന പുഴുവെന്നാണ് നടി അഭിസംബോധന ചെയ്തത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ വിമര്‍ശനം. എന്നാല്‍ വിമര്‍ശനത്തിന് പിന്നാലെ നടിക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുകയാണ്. എന്നാല്‍ മോദിക്കെതിരെയുള്ള നിലപാടില്‍ മാറ്റമില്ലെന്നും മരണം വരെ വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിച്ചുകൊണ്ടേയിരിക്കുമെന്നും നടി പറഞ്ഞു.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

വെറുക്കുന്ന സംഘികളെ

വെറുക്കുന്ന സംഘികളെ

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിരന്തരമായി മെസ്സഞ്ചറിലും കമന്റ് ബോക്‌സിലും കേസെടുക്കും,കേസെടുത്തു കൊണ്ടിരിക്കുന്നു, ഏറ്റെടുക്കാന്‍ പോകുന്നു,കേസെടുത്തു കഴിഞ്ഞു എന്നൊക്കെ പറഞ്ഞു മഴവെള്ളപ്പാച്ചില്‍ പോലെ വരുന്നുണ്ട് മെസ്സേജുകള്‍.

തുടര്‍ന്നുകൊണ്ടിരിക്കൂ

തുടര്‍ന്നുകൊണ്ടിരിക്കൂ

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ അടുത്തിടെ ടൈംലൈനില്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഉചിതമായി തോന്നിയ ഒരു റെപ്രസെന്റേഷന്‍ ആണ് ഈ ചിത്രം. നോക്കൂ നിങ്ങളോട് എനിക്ക് ആകെ ഇത്രയെ പറയാനുള്ളൂ, നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ തുടര്‍ന്നുകൊണ്ടിരിക്കൂ എന്ന് മാത്രമേ പറയാനുള്ളൂ.

ഒരടി പിന്നോട്ട് ഇല്ല

ഒരടി പിന്നോട്ട് ഇല്ല

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് വീണ്ടും എണ്ണമറ്റാത്തത്രയും പ്രാവശ്യം ഞാന്‍ ആവര്‍ത്തിക്കുന്നു ആന്‍ഡ് ഐ സ്റ്റാന്‍ഡ് ബൈ ഇറ്റ്. നിലപാടില്‍ നിന്ന് ഒരടി പിന്നോട്ട് ഇല്ല, അതിനിപ്പോ എന്തൊക്കെ കോലാഹലങ്ങള്‍ നിങ്ങള്‍ സൃഷ്ടിച്ചാലും ശരി.വെറുതെ മെസ്സേജ് അയച്ച് സമയം കളയാതെ ശാഖയില്‍ പോയി കുത്തിത്തിരുപ്പുകള്‍ ആലോചിക്കൂ.. മരണം വരെ വിമര്‍ശിക്കേണ്ടതിനെ എല്ലാം വിമര്‍ശിച്ചുകൊണ്ടേ ഇരിക്കും.

പ്രധാനമന്ത്രിയുടെ ചിത്രം

പ്രധാനമന്ത്രിയുടെ ചിത്രം

അതേസമയം, രേവതി സമ്പത്ത് പങ്കുവച്ച ചിത്രത്തില്‍ പുഴുവിന്റെ തലയുടെ ഭാഗത്ത് മോദിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയായിരുന്നു, ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴുവിനെ കണ്ടുകിട്ടി എന്നാണ് ചിത്രത്തിന് നല്‍കിയ കുറിപ്പ്.

കമന്റുകള്‍

കമന്റുകള്‍

രേവതിയുടെ പോസ്റ്റിനെ അനുകൂലിച്ചും പിന്തുണച്ചും നിരവധി പേര്‍ കമന്റുമായി രംഗത്തെത്തുന്നുണ്ട്. നേരത്തെ, കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിനെ രേവതി സമ്പത്ത് പിന്തുണച്ച് രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുടെ സമയത്താണ് രേവതി ഫേസ്ബുക്കില്‍ പിന്തുണ പ്രഖ്യാപിച്ചത്.

വിക്ടറും പുതുശ്ശേരിയും വേണ്ട; തിരുവല്ല സീറ്റില്‍ വിജയിച്ച് കാണിക്കാമെന്ന് കോണ്‍ഗ്രസ്, സീറ്റ് ഏറ്റെടുക്കണം

കഴക്കൂട്ടത്ത് മുരളിയല്ല, ശോഭ സുരേന്ദ്രന്‍? ശബരിമല പോരാളി, കടകംപള്ളിയ്‌ക്കെതിരെ വന്നാൽ വിജയമുറപ്പെന്ന്

താൻ എന്നോ രാഷ്ട്രീയത്തിൽ ഇറങ്ങി കഴിഞ്ഞെന്ന് പാർവ്വതി;നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോ? മറുപടി ഇങ്ങനെ

cmsvideo
  ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

  പാലക്കാട് തന്നെ മത്സരിക്കണം, വന്‍ ഭൂരിപക്ഷം ഉറപ്പ്, മലമ്പുഴയിലേക്കില്ലെന്ന് ഷാഫി പറമ്പില്‍!!

  ശശികലയെ അതിര്‍ത്തിയില്‍ തടഞ്ഞ്‌ തമിഴ്‌നാട്‌ പോലീസ്‌; എഐഎഡിഎംകെ പ്രവര്‍ത്തകര്‍ കൊടി അഴിച്ച്‌ മാറ്റി

  English summary
  Revathi Sampath responds to Sangh Parivar supporters who carry out cyber attacks for criticizing PM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X