കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരസംഘടന കാര്യങ്ങള്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല.... തുറന്നടിച്ച് ഡബ്ല്യുസിസിയും രേവതിയും

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ വീണ്ടും തുറന്നടിച്ച് നടിയും സംവിധായികയുമായ രേവതി. ചില കാര്യങ്ങള്‍ സംഘടന ഇപ്പോഴും മനസിലാക്കിയിട്ടില്ലെന്നും രേവതി പറയുന്നു. നേരത്തെ മലയാള സിനിമ ഒരിക്കലും കാസ്റ്റിംഗ് കൗച്ചിനെ എതിര്‍ത്തിട്ടില്ലെന്ന് രേവതി പറഞ്ഞിരുന്നു. നിരവധി പേര്‍ ഇത്തരത്തിലുള്ള അനുഭവം തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം അമ്മയുടെ അവതരിപ്പിച്ച സ്‌കിറ്റ് അങ്ങേയറ്റം അപഹാസ്യമായിരുന്നുവെന്നും മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ അതില്‍ അഭിനയിക്കുകയും ചെയ്തത് ഗൗരവേറിയതാണെന്നും രേവതി വ്യക്തമക്കിയിരുന്നു

അതേസമയം ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യമാണ് ഡബ്ല്യുസിസിക്കും വനിതാ താരങ്ങള്‍ക്കും ശക്തമായും ധീരമായും മുന്നോട്ട് പോകാന്‍ പ്രചോദനമായതെന്ന് രേവതി പറയുന്നു. അമ്മയുടെ യോഗത്തെ കുറിച്ചും അതിലെ സൂപ്പര്‍ താരങ്ങള്‍ എതിര്‍ക്കുന്നവരെ കാണുന്നത് ദേഷ്യത്തോടെയാണെന്നും രേവതി പറയുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യം

ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യം

സിനിമാ മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ക്കെതിരെയും തെറ്റുകള്‍ക്കെതിരെയും പോരാടാന്‍ പ്രചോദനമായത് ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യമാണെന്ന് രേവതി പറയുന്നു. പണ്ടും ഒട്ടേറെ പ്രശ്‌നങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുപറയാന്‍ പാടില്ല എന്നൊരു ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും അന്ന് സമൂഹവും അത്തരത്തില്‍ തന്നെയായിരുന്നുവെന്നും രേവതി പറഞ്ഞു. മലയാള സിനിമയിലെ ഒരു യുവനടിക്ക് നേരെയുണ്ടായ ആക്രമണം വലിയ പ്രശ്‌നമാണെന്നും അവര്‍ വ്യക്താക്കി.

ഒരാള്‍ക്ക് നേരെയും ഇനി ഉണ്ടാവാന്‍ പാടില്ല

ഒരാള്‍ക്ക് നേരെയും ഇനി ഉണ്ടാവാന്‍ പാടില്ല

ഇത്തരത്തിലുള്ള ആക്രമണം ഇനി ഒരാള്‍ക്ക് നേരെയും നടക്കാന്‍ പാടില്ല. ഇത്തരമൊരു സംഭവമുണ്ടായിട്ടും അവര്‍ അത് പുറത്ത് പറയാനും പ്രതികള്‍ക്കെതിരെ പോരാടാനും തയ്യാറായി. ആ ധൈര്യമാണ് അവളുടെ കൂടെ നില്‍ക്കാന്‍ ഞങ്ങള്‍ പ്രചോദനമായത്. നമ്മുടെ നാട്ടില്‍ പീഡനക്കേസുകള്‍ അനന്തമായി നീളുന്ന കാഴ്ച്ചയാണ് സാധാരണ കാണാറുള്ളത്. എന്നാല്‍ അത് മാറുക തന്നെ വേണം. ഈ വിഷയത്തില്‍ കേസിന്റെ അവസാനം വരെ പോരാടും. ആ പോരാട്ടത്തില്‍ അമ്മയും ഡബ്ല്യുസിസിയും പരസ്പരം പോരടിക്കുകയല്ലെന്നും രേവതി പറയുന്നു.

ചില കാര്യങ്ങള്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല

ചില കാര്യങ്ങള്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല

അമ്മയുമായി ഞങ്ങള്‍ക്ക് യാതൊരു ശത്രുതയുമില്ല. എന്നാല്‍ ചിലകാര്യങ്ങള്‍ താരസംഘടന ഇതുവരെ മനസിലാക്കിയിട്ടില്ല. അത്തരം വ്യവസ്ഥകള്‍ മാറ്റേണ്ടതുണ്ട്. 23 കൊല്ലയില്‍ അമ്മയില്‍ അംഗത്വമുള്ള ഒരു ആജീവനാന്ത അംഗം എന്ന നിലയ്ക്ക് അവ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഡബ്ല്യുസിസി അല്ല അമ്മയോട് വീണ്ടും ജനറല്‍ ബോഡി കൂടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറിച്ച് അമ്മയിലെ അംഗങ്ങള്‍ എന്ന നിലയ്ക്ക് ഞാനും പത്മപ്രിയയും പാര്‍വതിയുമാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആ യോഗത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ ഉന്നയിക്കും. അവിടെയാണ് ഞങ്ങള്‍ കത്തിലെഴുതിയ നാല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കേണ്ടതെന്നും രേവതി പറഞ്ഞു.

താരങ്ങള്‍ക്കെതിരെ തെളിവുകള്‍

താരങ്ങള്‍ക്കെതിരെ തെളിവുകള്‍

സിനിമയിലെ ആണ്‍കോയ്മയ്‌ക്കെതിരെ ഡബ്ല്യുസിസി തുറന്ന പോരിനിറങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ താരങ്ങളുടെ ശബ്ദസന്ദേശങ്ങളും അവരുടെ പക്കലുണ്ട്. വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിനിമയ്ക്കുള്ളിലെ ചിലര്‍ അയച്ചതാണിത്. പലതും സിനിമയിലേക്ക് പുതുമുഖങ്ങളായി വന്നവര്‍ക്കുള്ളതാണ്. താരങ്ങള്‍ മുതല്‍ പ്രൊഡക്ഷന്‍ വിഭാഗത്തിലുള്ളവരുടെ ശബ്ദസന്ദേശങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. തങ്ങള്‍ അപമാനത്തിനിരയായി എന്ന് കാണിച്ചുള്ള പെണ്‍കുട്ടികളുടെ പരാതികളും ഡബ്ല്യുസിസിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ താരങ്ങളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീകള്‍ക്ക് മലയാളത്തില്‍ പുല്ലുവില

സ്ത്രീകള്‍ക്ക് മലയാളത്തില്‍ പുല്ലുവില

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും പുല്ലുവിലയാണ് ലഭിച്ചിരുന്നതെന്ന് രേവതി നേരത്തെ പറഞ്ഞിരുന്നു. ഒരിക്കലും കാസ്റ്റിംഗ് കൗച്ചിനെ നമ്മള്‍ എതിര്‍ത്തിട്ടില്ല. നിരവധി പേര്‍ ഇത്തരത്തിലുള്ള അനുഭവം തുറന്ന് പറഞ്ഞിട്ടുണ്ട്. താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഒരു പെണ്‍കുട്ടി കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരുന്നു. കുട്ടിയോട് മോശമായി പെരുമാറിയ വ്യക്തിയോട് താന്‍ നേരിട്ട് പോയി ചോദിക്കുകയും ചെയ്തിരുന്നു. അന്ന് അത് വലിയ പ്രശ്‌നമാവുകയും ചെയ്തിരുന്നതാണെന്നും രേവതി പറഞ്ഞു. സ്ത്രീക്ക് സിനിമയിലെ പോലെ ജീവിതത്തിലും നായകന്‍മാരുടെ കാല്‍ക്കീഴില്‍ ആവണമെന്നാണ് സൂപ്പര്‍ താരങ്ങള്‍ നിര്‍ദേശിക്കുന്നതെന്നാണ് രേവതിയുടെ വിമര്‍ശനം.

തിലകനോട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു... വിവാദ വെളിപ്പെടുത്തലുമായി രഞ്ജിത്ത്തിലകനോട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു... വിവാദ വെളിപ്പെടുത്തലുമായി രഞ്ജിത്ത്

അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിക്കും റിമയും... അഭിനന്ദിച്ച് പി രാജീവ്അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിക്കും റിമയും... അഭിനന്ദിച്ച് പി രാജീവ്

English summary
revathy comment about actress attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X