Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണുങ്ങള്‍ ഇത്രകാലം ശീലിച്ച് വന്നതൊക്കെ മാറ്റാനുള്ള സമയമായി, പ്രതികരണവുമായി രേവതി

Recommended Video

cmsvideo
    മുകേഷ് വിഷയത്തിൽ പ്രതികരണവുമായി രേവതി | Oneindia Malayalam

    കൊച്ചി: മീ ടൂ ക്യാംപെയ്‌ന്റെ ഭാഗമായി ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തല്‍ വഴി മീ ടൂവില്‍ കുടുങ്ങിയ ആദ്യത്തെ മലയാള നടനായി മാറിയിരിക്കുകയാണ് മുകേഷ്. ടെസിനെ ഫോണില്‍ വിളിച്ചത് താനല്ലെന്നും തെറ്റിദ്ധാരണ സംഭവിച്ചതാകാം എന്നുമാണ് ആരോപണം നിഷേധിച്ച് കൊണ്ട് മുകേഷ് പ്രതികരിച്ചത്.

    മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ഒരു വശത്ത് കോണ്‍ഗ്രസും ബിജെപിയും തെരുവില്‍ കോലം കത്തിക്കുന്നുണ്ട്. പരിശോധിക്കട്ടെ എന്നാണ് സിപിഎം നിലപാട്. താരസംഘടന അമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സിനിമാ ലോകത്ത് നിന്ന് മുകേഷിന് എതിരെ ശബ്ദങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

    ശീലം മാറ്റാൻ സമയമായി

    ശീലം മാറ്റാൻ സമയമായി

    നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം മുകേഷിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെ നടിയും സംവിധായകയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് സജീവാംഗവുമായി രേവതിയും രംഗത്ത് വന്നിരിക്കുകയാണ്. സിനിമാ രംഗത്ത് ആണുങ്ങള്‍ ഇത്രകാലം ശീലിച്ച് വന്നതൊക്കെ മാറ്റാനുള്ള സമയമായെന്ന് സ്ത്രീകള്‍ വിളിച്ച് പറയുന്ന കാലമെത്തിയെന്നാണ് രേവതിയുടെ പ്രതികരണം.

    നോ എന്നാൽ നോ തന്നെ

    നോ എന്നാൽ നോ തന്നെ

    പെണ്ണുങ്ങള്‍ നോ എന്ന് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം നോ എന്ന് തന്നെയാണ്. അക്കാര്യം ശക്തമായി ഉറപ്പിക്കുന്നതാണ് മീ ടൂവിന്റെ ഭാഗമായുള്ള സംഭവവികാസങ്ങളെന്നും രേവതി പറയുന്നു. അക്കാര്യം എല്ലാവരും മനസ്സിലാക്കാനുള്ള സമയമായിക്കഴിഞ്ഞു. നോ എന്ന് പറഞ്ഞാല്‍ നോ എന്ന് തന്നെയാണ്. അതിന് വേറെ അര്‍ത്ഥം ഇല്ല.

    തീരുമാനം ഉടനെ

    തീരുമാനം ഉടനെ

    ദിലീപ് വിഷയത്തില്‍ ഡബ്ല്യൂസിസി നല്‍കിയ കത്ത് തള്ളി വിഷയം ജനറല്‍ ബോഡിക്ക് വിട്ട സംഭവത്തില്‍ രണ്ട് മൂന്ന് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നും രേവതി വ്യക്തമാക്കി. അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അമ്മ നേതൃത്വത്തില്‍ ദിലീപിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവരില്‍ മുന്‍നിരയിലാണ് മുകേഷിന്റെ സ്ഥാനം.

    കടുത്ത ദിലീപ് പക്ഷക്കാരൻ

    കടുത്ത ദിലീപ് പക്ഷക്കാരൻ

    ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കുന്നതിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ നടന് വേണ്ടി ഗണേഷ് കുമാറിനൊപ്പം ഘോര ഘോരം വാദങ്ങള്‍ ഉന്നയിച്ചിരുന്നു മുകേഷ്. ദിലീപിനൊപ്പമാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ദിലീപിന് വേണ്ടി മുകേഷ് ഉറഞ്ഞ് തുള്ളുകയായിരുന്നു.

    പ്രതികരിക്കാതെ പ്രമുഖർ

    പ്രതികരിക്കാതെ പ്രമുഖർ

    ദിലീപ് പക്ഷക്കാരനായ ഗണേഷ് കുമാര്‍ നേരത്തെ തന്നെ സരിത എസ് നായരുമായി ബന്ധപ്പെട്ട് അടക്കം ആരോപണ വിധേയനാണ്. അക്കൂട്ടത്തിലേക്കാണ് മുകേഷും സ്ത്രീ വിഷയത്തില്‍ ആരോപണത്തിനിരയായിരിക്കുന്നത്. മലയാളത്തിലെ നടന്മാര്‍ ആരും ഇതുവരെ മുകേഷുമായി ബന്ധപ്പെട്ട മീ ടൂ വിവാദത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. ഭാഗ്യലക്ഷ്മി രൂക്ഷമായാണ് മുകേഷിന് എതിരെ പ്രതികരണം നടത്തിയത്.

    ഓർമ്മയില്ല എന്ന് പറയരുത്

    ഓർമ്മയില്ല എന്ന് പറയരുത്

    ഓര്‍മ്മയില്ല എന്ന് മുകേഷ് പറയുന്നത് ശരിയല്ല. ഒരു ജനപ്രതിനിധി കൂടിയായ മുകേഷിന് മറുപടി പറയാനുള്ള ബാധ്യതയുണ്ട്. ഇത്തരം വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണ്. ഏറെ കാലമായി ഇത്തരം കാര്യങ്ങള്‍ ആരും തുറന്ന് പറയാറില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ തുറന്ന് പറയുക എന്നത് ധീരമായ നടപടിയാണ് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

    അമ്മ മറുപടി പറയേണ്ട

    അമ്മ മറുപടി പറയേണ്ട

    ഇക്കാര്യത്തില്‍ അമ്മ മറുപടി പറയണമെന്ന് പറയുന്നത് ശരിയല്ലെന്ന് കുറവ് നോക്കി പുറത്താക്കിയാല്‍ എല്ലാവരേയും പുറത്താക്കേണ്ട സാഹചര്യമായിരിക്കും ഉണ്ടാവുകയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പരാതി ലഭിച്ച ശേഷമാണ് സംഘടന പ്രതികരിക്കേണ്ടത് എന്നും സംഭവത്തില്‍ അമ്മയുടെ മൗനത്തെ ചോദ്യം ചെയ്യുന്നവര്‍ക്കുളള മറുപടിയെന്നോണം ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+