• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിദ്ദീഖ് തിയേറ്ററില്‍ അപമര്യാദയായി പെരുമാറി; നടനെതിരെ വെളിപ്പെടുത്തലുമായി യുവനടി

cmsvideo
  നടന്‍ സിദ്ദിഖിന് എതിരെ ലൈംഗീകാരോപണം

  തിരുവനന്തപുരം: നടന്‍ സിദ്ദീഖിനെതിരെ ലൈഗീകാധിക്ഷേപ പരാതായിയുമായി നടി രേവതി സമ്പത്ത്. 2016 ല്‍ ഒരു സിനിമാ തിയേറ്ററില്‍ വെച്ച് തനിക്ക് സീദ്ദീഖില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി സമ്പത്ത് ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതി നടനെതിരായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

  അഭ്യൂഹങ്ങള്‍ക്ക് വിരാമം; ബിജെപിയെ ജെഡിയു കൈവിടില്ല, അത്താഴവിരുന്നില്‍ പങ്കെടുത്ത് നിതീഷ് കുമാര്‍

  തന്‍റെ ഇരുപത്തിയൊന്നാം വയസ്സില്‍ തിരുവനന്തപുരം നിള തിയറ്ററില്‍ വെച്ച് നടനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവനടി വ്യക്തമാക്കുന്നത്. സിദ്ധീഖിന്‍റെ പെരുമാറ്റ്ം വലിയ മാനസിക് പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്‍റെ ആഘാതം ഇപ്പോഴും ഓര്‍മ്മിയിലുണ്ടെന്നും രേവതി ഫേസ്ബുക്കില്‍ കുറിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

  പ്രിവു ചടങ്ങനിടെ

  പ്രിവു ചടങ്ങനിടെ

  2016 ല്‍ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്‍റെ പ്രിവു ചടങ്ങനിടെയാണ് സിദ്ദീഖ് ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് നടിയുടെ പരാതി. സ്വന്തം മകള്‍ക്ക് ഇങ്ങനെയൊരും സ്ഥിതി വന്നാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നടി ചോദിക്കുന്നു.

  ഡബ്ലൂസിസിക്കെതിരേയുള്ള വാര്‍ത്താസമ്മേളനം

  ഡബ്ലൂസിസിക്കെതിരേയുള്ള വാര്‍ത്താസമ്മേളനം

  ദിലീപ് വിഷയത്തില്‍ മുമ്പ് ഡബ്ലൂസിസി പ്രവര്‍ത്തകര്‍ക്കെതിരെ കെപിസിസി ലളിതയോടൊപ്പം സിദ്ദീഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്‍റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് രേവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. നടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

  നിള തിയേറ്ററില്‍

  നിള തിയേറ്ററില്‍

  ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ (അഭിപ്രായം പറയുന്നതില്‍ നിന്നും) എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. സിദ്ദിഖ് എന്ന ഈ നടന്‍ 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ ‘സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷേ്ായുടെ സമയത്ത് വാക്കുകള്‍ കൊണ്ട് ലൈംഗിക അധിക്ഷേപം നടത്തി.

  ആത്മവീര്യം കെടുത്തി

  ആത്മവീര്യം കെടുത്തി

  വാക്കാലുള്ള ലൈംഗികാധിക്ഷേപം ഇരുപത്തിയൊന്നുകാരിയായ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്.

  എന്തുചെയ്യും സിദ്ദിഖ്?

  എന്തുചെയ്യും സിദ്ദിഖ്?

  നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? നിങ്ങളെ പോലെയൊരാള്‍ക്ക് എങ്ങിനെയാണ് ഡബ്ല്യു.സി.സിക്കെതിരെ വിരല്‍ ചൂണ്ടാന്‍ കഴിയുക. നിങ്ങള് അതിന് യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കു. ഉളുപ്പുണ്ടോ ?

  ലജ്ജ തോന്നുന്നു

  ലജ്ജ തോന്നുന്നു

  നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്‍മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു എന്നും പറഞ്ഞാണ് രേവതി സമ്പത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്..

  രാജേഷ് ടച്ച്‌റിവറിനെതിരെയും

  രാജേഷ് ടച്ച്‌റിവറിനെതിരെയും

  നേരത്തെ സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനെതിരെയും രേവതി സമ്പത്ത് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. സംവിധായകനില്‍ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംസാരവും ഭീഷണിയും നേരിടേണ്ടി വരുന്നുവെന്നായിരുന്നു രേവതിയുടെ ആരോപണം.

  ആരോപണം

  ആരോപണം

  രാജേഷ് അര്‍ധരാത്രിയില്‍ തന്‍റെ മൊബൈലിലേക്ക് മിസ്ഡ‍് കോള്‍ അടിക്കുകയും അശ്ലീല മെസേജുകള്‍ അയക്കുകയും ചെയ്തുവെന്നായിരുന്നു രേവതിയുടെ ആരോപണം. ഇതിനെ ചോദ്യം ചെയ്ത് തന്നെ ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് രേവതി പറഞ്ഞിരുന്നു.

  ഫേസ്ബുക്ക്

  രേവതി സമ്പത്ത്

  English summary
  revathy sampath's facebook post against siddique
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X