ചെമ്പോലയിൽ ശബരിമലയുടെ അധികാരം സംബന്ധിച്ച് ഒന്നുമില്ല; വെളിപ്പെടുത്തലുമായി ഗോപാൽ
തൃശൂർ: ശബരിമല ചെമ്പോലയിൽ അവകാശവാദവുമായി തൃശൂർ വെളിയന്നൂർ സ്വദേശി ഗോപാൽ. സന്തോഷിന് ചെമ്പോല നൽകിയത് സിനിമ ആവശ്യങ്ങൾക്കാണെന്നും ഗോപാൽ പറഞ്ഞു. ചെമ്പോലയിൽ ശബരിമല ക്ഷേത്രത്തിൻ്റെ അധികാരം സംബന്ധിച്ച് ഒന്നുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. സിനിമ സംബന്ധിച്ചുള്ള കാര്യങ്ങൾ നൽകിയപ്പോൾ അതിനൊപ്പം വഴിപാടായി നൽകിയതാണ് ചെമ്പോല. ഗുരുവായൂർ ദേവസ്വത്തിലും ചെമ്പോലയുണ്ട്. ചിലർ കുത്തിത്തിരിപ്പ് ഉണ്ടാക്കാനാണ് വിവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഗോപാൽ പ്രതികരിച്ചു.

വിവാദങ്ങൾക്കിടെ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ടുയരുന്ന ചെമ്പോലയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി തൃശ്ശൂർ വെളിയന്നൂർ സ്വദേശി ഗോപാൽ. സിനിമ ആവശ്യങ്ങൾക്കാണ് സന്തോഷിന് ചെമ്പോല നൽകിയത്. എത്ര രൂപയ്ക്കാണ് കൈമാറിയതെന്ന് ധാരണയില്ല. സിനിമയ്ക്കുള്ള സാധനങ്ങൾ കൈമാറിയ കൂട്ടത്തിലാണ് ചെമ്പോലയും നൽകിയതെന്നും ഗോപാൽ പറഞ്ഞു.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഗുരുവായൂർ ദേവസ്വങ്ങളിൽ ഉൾപ്പെടെ ചെമ്പോലയുണ്ട്. താളിയോല മാതൃകയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള എഴുത്താണ് അതിലുള്ളത്. ശബരിമല ക്ഷേത്രത്തിൻ്റെ അധികാരം സംബന്ധിച്ച് യാതൊരു വിവരങ്ങളും ചെമ്പോലയിലില്ലെന്നും ഗോപാൽ പ്രതികരിച്ചു. സാധാരണ ആളുകൾക്ക് ചെമ്പോലയിലെ എഴുത്ത് വായിക്കാൻ ബുദ്ധിമുട്ടാണ്. കോലെഴുത്ത് എന്നു പറയുന്ന പഴയ തരം വാചകങ്ങൾ ഉപയോഗിച്ചാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും ഗോപാൽ വെളിപ്പെടുത്തുന്നു.

അതിനിടെ ചെമ്പോല വിവാദം നിയമസഭയിൽ ഉൾപ്പെടെ വലിയ ചർച്ചയായി മാറിയിരുന്നു. സഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പിടി തോമസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെ പ്രതിപക്ഷ - ഭരണപക്ഷ പോരും മുറുകിയിരുന്നു. ശബരിമല ആചാരവുമായി ബന്ധപ്പെട്ട ചെമ്പോല വ്യാജമായി ഉണ്ടാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതായി പിടി തോമസ് പറഞ്ഞിരുന്നു. കൈരളിയും ദേശാഭിമാനിയും ഇടപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. ചെമ്പോല പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്തിയെന്നും ഇത് ഗുരുതര പ്രശ്നമാണെന്നും പി ടി തോമസ് ആരോപിച്ചിരുന്നു.

എന്നാൽ, പിടി തോമസിൻ്റെ വാദങ്ങളെ പൂർണമായും ഖണ്ഡിച്ച മുഖ്യമന്ത്രി വസ്തുതകളുമായി ബന്ധമില്ലാത്തതാണി തെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയിലാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. തെറ്റ് ചെയ്തവരിലൊക്കെ അന്വേഷണം ചെന്നെത്തും. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി ആവർത്തിച്ചു.

മോന്‍സണ്‍ സൂക്ഷിച്ച പുരാവസ്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടും സംസ്ഥാന പുരാവസ്തു വകുപ്പിനോടും ഡി.ആര്‍.ഡി.ഒ യോടും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊര്‍ജിതമായി തന്നെ മുന്നോട്ടുപോകുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചെമ്പോല വിവാദത്തിൽ വെളിപ്പെടുത്തലുമായി തൃശൂർ സ്വദേശി രംഗത്തെത്തുന്നത്. ഇതും മോൻസൺ കേസിൽ നിർണായകമായേക്കും.












Click it and Unblock the Notifications