സലീംരാജിനായി അജ്ഞാത ബാഹ്യ ഇടപാടുകള്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ അജ്ഞാതമായ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. റവന്യൂ വകുപ്പിലെ ജീവനക്കാര്‍ തന്നെ സലീം രാജിനായി ക്രമക്കേടുകളും തട്ടിപ്പും നടത്തിയിട്ടുണ്ടെന്നും പറയുന്നു. റവന്യു വകുപ്പ് സെക്രട്ടറി ജി കമലവര്‍ദ്ധന റാവു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
സലീം രാജിന് വേണ്ടി ക്രകമക്കേടുകള്‍ കാണിച്ച ഉദ്യോഗസ്ഥര്‍ ഒരുപാടുണ്ട്. ഇതിനായി വിശദമായ അന്വേഷണം തന്നെ നടത്തണം. പുറത്തുനിന്നുള്ള ഏതെങ്കിലും ഏജന്‍സികള്‍ അന്വേഷിക്കുന്നതാവും ഉചിതമെന്നും റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എറണാകുളത്തെ കളമശ്ശേരിയിലും തിരുവനന്തപുരത്തെ കടകംപള്ളിയിലും ആണ് സലീം രാജിന്റെ നേതൃത്വത്തില്‍ ഭൂമി തട്ടിപ്പ് നടന്നിട്ടുള്ളത്. തണ്ടപ്പേരുകള്‍ തിരുത്തിയും മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചും ആണ് കൃത്രിമങ്ങള്‍ കാണിച്ചിട്ടുള്ളത് എന്ന് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലാന്റ് റവന്യു കമ്മീഷര്‍ക്കുള്ള റിപ്പോര്‍ട്ട് പരിശോധിക്കേണ്ട് ഉദ്യോഗസ്ഥര്‍ അക്കാര്യം നിര്‍വ്വഹിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഞെട്ടിപ്പിക്കുന്ന രീതിയില്‍ ആണ് ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ കാണിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എഴുപത് വര്‍ഷത്തോളമായി ശൂന്യ തണ്ടപ്പേരില്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ അടുത്തകാലത്തായി പുതിയ തണ്ടപ്പേരില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയ ക്രമക്കേടാണ് ഇത്.
എന്നാല്‍ ലാന്‍ഡ് റവന്യു വകുപ്പില്‍ ഉദ്യോഗസ്ഥയായ സലീം രാജിന്റെ ഭാര്യക്ക് തട്ടിപ്പില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഇക്കാര്യവും അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications