കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയനെ പൂട്ടാനൊരുങ്ങിയവർക്ക് തിരിച്ചടി , ദിലീപിന്റെ ഡി സിനിമാസിൽ കയ്യേറ്റം നടന്നിട്ടില്ല?

  • By Desk
Google Oneindia Malayalam News

കൊച്ചി: ജനപ്രിയ നടൻ ദിലീപിനെ പൂട്ടാനൊരുങ്ങിയവർക്ക് വൻ തിരിച്ചടി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസില്‍ ഭൂമി കൈയേറ്റമില്ലെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം കണ്ടെത്തി. സ്ഥാമൊഴിഞ്ഞ മുന്‍ കലക്ടര്‍ എ. കൗശിഗനാണ് അന്വേഷണ റിപ്പോര്‍ട്ട് സര്‍വേ ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്. കൊച്ചി രാജകുടുംബത്തിന്റെ പുറംമ്പോക്ക് ഭൂമി ഡി സിനിമാസിലുണ്ടെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു.

ആലുവ സ്വദേശി കെസി സന്തോഷായിരുന്നു പരാതിക്കാരൻ. ലാൻഡ് റവന്യൂ കമ്മിഷണർ ഇക്കാര്യം അന്വേഷിക്കാൻ തൃശൂർ മുൻ കലക്ടർ ‍ എ കൊസിന് നിർദേശം നൽകിയിരുന്നു. വന്യൂ രേഖകളിൽ 1922 മുതൽ വെറുംമ്പാട്ട ഭൂമിയാണ്. മറിച്ച്, പുറംമ്പോക്ക് ഭൂമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ പരാതിക്കാരന്റെ കൈയ്യിൽ ഇല്ലതാനും. ഇതു വിലയിരുത്തിയ റവന്യൂ സംഘം പരാതി തള്ളുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ആരോപണങ്ങൾ നേരിടുന്ന സമയത്തായിരുന്നു ഡി സിനിമാസ് വിവാദങ്ങളും പൊട്ടി പുറപ്പെട്ടത്.

ദിലീപ് കൈയ്യേറിയിട്ടില്ല

ദിലീപ് കൈയ്യേറിയിട്ടില്ല

ഡി സിനിമാസ് കെട്ടിപ്പൊക്കിയ ഭൂമി കുറേ വർഷങ്ങൾക്കുമുൻപു കൊട്ടാരം വകയായിരുന്നുവെന്നും പിന്നീട് ദേവസ്വത്തിന്റെ കൈവശമായിരുന്നുവെന്നുമാണ് പരതിയിൽ പറഞ്ഞിരുന്നത്. ദിലീപിനു മുൻപു സ്ഥലം വാങ്ങിയയാൾ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. വിജിലൻസിന്റെ അന്വേഷണത്തിൽ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടോ എന്നാണു പരിശോധിച്ചത്. പരിശോധനയിൽ ദിലീപ് സ്ഥലം കൈയ്യേറിയിട്ടില്ല എന്ന് തെളിയുകയായിരുന്നു.

ഹൈക്കോടതി

ഹൈക്കോടതി

ചാലക്കുടി ഡി സിനിമാസിനെതിരായ വിജിലൻസ് കോടതി ഉത്തരവിനെതിരെ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡി സിനിമാസ് ഭൂമി കയ്യേറ്റം നടത്തിയെന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതിൽ കോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയായിരുന്നു ദിലീപ് കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസിന് പിന്നാലെ

നടിയെ ആക്രമിച്ച കേസിന് പിന്നാലെ

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തിയേറ്റർ സമുച്ചയം ഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന ആരോപണവും പുറത്തുവന്നത്. തുടർന്ന് വിജിലൻസ് സംഘം പ്രാഥമിക അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അന്വേഷണ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. ഡി സിനിമാസ് ഭൂമി കയ്യേറിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപിന് അനുകൂലമായായിരുന്നു വിജിലൻസ് സംഘം റിപ്പോർട്ട് നൽകിയത്. എന്നാൽ അന്വേഷണ റിപ്പോർട്ട് തള്ളിയ തൃശൂർ വിജിലൻസ് കോടതി, കേസിൽ എത്രയും പെട്ടെന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിർദേശം നൽകുകയായിരുന്നു.

വിജിലൻസ് റിപ്പോർട്ട്

വിജിലൻസ് റിപ്പോർട്ട്


ദിലീപിന്റെ ഡി സിനിമാസ് തിയേറ്റർ സമുച്ചയം കൈയേറ്റ ഭൂമിയിലാണെന്ന പൊതുപ്രവർത്തകൻ പിഡി ജോസഫിന്റെ പരാതിയിലാണ് വിജിലൻസ് കോടതി കേസെടുക്കാൻ ഉത്തരവിട്ടിരുന്നത്. ഡി സിനിമാസ് സർക്കാരിന്റെ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കയ്യേറിയിട്ടില്ലെന്നും, അനധികൃത നിർമ്മാണം നടത്തിയിട്ടില്ലെന്നും വിജിലൻസ് സംഘം നേരത്തെ കണ്ടെത്തിയിരുന്നു. മറ്റു പലരിൽ നിന്നും വ്യത്യസ്തമായ സമയങ്ങളിലാണ് ദിലീപ് കേസിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂമി വാങ്ങിയത്. ഇതിൽ അധികമായി കണ്ടെത്തിയ ഭൂമി തൊട്ടടുത്ത ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ക്ഷേത്ര അധികാരികൾക്ക് പരാതിയുണ്ടായിരുന്നില്ല. ദിലീപ് ക്ഷേത്രത്തിന് വേണ്ട സഹായങ്ങൾ ചെയ്തെന്നും, മതിൽ നിർമ്മിച്ച് നൽകിയെന്നും പറഞ്ഞാണ് ക്ഷേത്ര അധികാരികൾ ഇക്കാര്യത്തിൽ പരാതി നൽകാതിരുന്നത്.

സർവ്വെ വിഭാഗം

സർവ്വെ വിഭാഗം


വിജിലൻസ് കണ്ടെത്തലിന് പുറമേ സർവേ വിഭാഗം നടത്തിയ അന്വേഷണത്തിലും കയ്യേറ്റം കണ്ടെത്താനായിരുന്നില്ല. ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 90 സെന്റിൽ ഒന്നര സെന്റ് ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്തിരുന്നു. ഈ ഭൂമി കൈമാറുമ്പോൾ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ഡി സിനിമാസിന് വേണ്ടി ദിലീപ് ഭൂമി വാങ്ങിയപ്പോഴും ഇപ്രകാരം തന്നെയാണ് രേഖകളിലുണ്ടായിരുന്നത്. ഇതിനുശേഷമാണ് രേഖകൾ തിരുത്തിയത്. ഈ സംഭവമാണ് ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന സംശയമുണ്ടാകാൻ കാരണമെന്നായിരുന്നു സർവേ വിഭാഗത്തിന്റെ കണ്ടെത്തൽ.

എല്ലാരും കാണുന്നുണ്ടല്ലോ അല്ലേ?

ഡി സിനിമാസ് തിയേറ്ററിൽ ഒരു തരത്തിലുള്ള കൈയ്യേറ്റവും നടന്നിട്ടില്ലെന്ന റിപ്പോർട്ടിന് പിന്നാലെ ദിലീപ് ഓൺലൈൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. കൈയ്യേറ്റം എന്ന് അലമുറയിട്ട് നടന്നവരെല്ലാം ഇത് കാണുന്നുണ്ടല്ലോ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ്. ദിലീപ് ഫാൻസും ഇത് ആഘോഷിക്കും എന്നതിൽ സംശയം ഇല്ല.

രണ്ട് ആധാരങ്ങളിലുള്ള ഭൂമി

രണ്ട് ആധാരങ്ങളിലുള്ള ഭൂമി

35 സെന്റ്, 82 സെന്റ് എന്നിങ്ങനെ രണ്ട് ആധാരങ്ങളിലുള്ള ഭൂമിയാണ് ദിലീപിന്റെ പേരിലുള്ളത്. കയ്യേറ്റഭൂമിയെന്ന പരാതിയില്‍ ചാലക്കുടി നഗരസഭാ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. ദിലീപല്ല ഏത് ഉന്നതന്‍ ആണെങ്കിലും ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ അന്ന് പറയുകയും ചെയ്തിരുന്നു.

കൈവശാവകാശ രേഖ കാണാനില്ല

കൈവശാവകാശ രേഖ കാണാനില്ല

ഡി സിനിമാസിന്റെ കൈവശാവകാശ രേഖ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെട്ടിടത്തിന്റെ സ്‌കെച്ചും ചാലക്കുടി നഗരസഭയുടെ പക്കലില്ല. ഈ രണ്ട് പ്രധാനപ്പെട്ട രേഖകള്‍ ഇല്ലാതെ എങ്ങനെ കെട്ടിട നിര്‍മ്മാണത്തിന് ദിലീപിന് അനുമതി ലഭിച്ചുവെന്ന ചോദ്യവും ഉയർന്നിരുന്നു.

കലാഭവൻ മണി

കലാഭവൻ മണി

ഡി സിനിമാസില്‍ നടന്‍ കലാഭവന്‍ മണിക്കും നിക്ഷേപം ഉണ്ടായിരുന്നുവെന്നും ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദിലീപും മണിയുമായി തര്‍ക്കം ഉണ്ടായതായും ആരോപണം ഉണ്ട്. ഇക്കാര്യം സിബിഐ അന്വേഷണ പിരധിയിലാണ്. മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണനും ദിലീപിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു.

English summary
Revenue department report about D Cinemas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X