ശബരിമലയിൽ കാണിക്ക വരുമാനം 9 കോടി; തീർത്ഥാടകരുടെ എണ്ണം കൂടി; ഇന്നലെ ബുക്ക് ചെയ്തത് 40,000ത്തോളം പേർ
പമ്പ/ സന്നിധാനം: മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിച്ച് 21 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ കാണിക്ക വരുമാനമായി ലഭിച്ചത് ഒൻപത് കോടി. കാണിക്ക എണ്ണിത്തിട്ടപ്പെടുത്താൻ ബാക്കിയുള്ളതിനാൽ യഥാർഥ വരുമാനം ഇനിയും വർധിക്കാനാണ് സാധ്യത. രണ്ട് വർഷത്തോളമായി ഇതര സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകർ ദർശനത്തിനെത്തുന്നത് കുറവായിരുന്നു. ഇക്കുറി അവർ കൂട്ടത്തോടെ എത്താൻ ത്തുടങ്ങിയത് ശബരിമലയിൽ ഇനിയുള്ള ദിവസങ്ങളിലും വരുമാനം വർധിപ്പിക്കും അവധിദിവസങ്ങളിൽ ഉൾപ്പെടെ പമ്പയിലും സന്നിധാനത്ത് നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്.
സന്നിധാനത്ത് കഴിഞ്ഞ നാല് ദിവസത്തോളമായി തുടർച്ചയായി തീർഥാടകരുടെ എണ്ണം വർധിക്കുകയാണ്. തിങ്കളാഴ്ച നടപ്പന്തൽ നിറഞ്ഞതോടെ ഘട്ടംഘട്ടമായാണ് പതിനെട്ടാംപടിയിലേക്ക് ഭക്തരെ കടത്തിവിട്ടത്. വൈകിട്ട് നട തുറക്കും മുൻപ് തന്നെ നടപ്പന്തൽ നിറഞ്ഞ് നിരവധി ഭക്തരാണ് ദർശനത്തിനായി കാത്തുനിന്നത്. വൈകിട്ട് അഞ്ചോടെ സന്നിധാനത്ത് കനത്ത മഴപെയ്തെങ്കിലും ദർശനത്തെ സാരമായി ബാധിച്ചില്ല.

തിങ്കളാഴ്ച 40,695 പേർ ഓൺലൈനായി ബുക്ക് ചെയ്തിരുന്നു. ഞായറാഴ്ച 30,117 പേരാണ് ദർശനം നടത്തിയത് . ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഈ ദിവസമാണ്. ഞായറാഴ്ചത്തേക്ക് 40,620 തീർഥാടകർ വെർച്വൽ ക്യൂ വഴി ഓൺലൈൻ ബുക്കിങ് നടത്തിയിരുന്നു. ഇതിൽ 30,000ത്തോളം പേരാണ് എത്തിയത്.
അതിനിടെ, ഞായറാഴ്ച പെയ്ത കനത്ത മഴയിൽ പമ്പയിലും പരിസരപ്രദേശങ്ങളിലും വെള്ളം കയറിയതും കാട്ടിനുള്ളിൽ ഉരുൾപൊട്ടൽ ഉണ്ടായതും കാരണം തീർത്ഥാടനം അല്പസമയം നിർത്തിവെക്കേണ്ടിവന്നു. കനത്തമഴയില്‍ ശബരിമലയിലെ വാര്‍ത്താവിനിമയ ബന്ധം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ താറുമാറായി.കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ഞുണങ്ങാര്‍ പാലത്തിനും തകരാര്‍ സംഭവിച്ചു. പാലത്തിന്റെ മുകളിലെ മെറ്റലിങ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി.

തൊട്ടുപിന്നാലെ പമ്പ കെ.എസ്.ആര്‍.ടി.സി.ക്ക് സമീപം റോഡിന്റെ വശം ഇടിഞ്ഞുതാണു.
ഞായറാഴ്ച രാത്രി പെയ്ത കനത്തമഴയിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നൊന്നായി തകര്‍ന്നത്. വൈകീട്ട് പമ്പയിലെ വെള്ളം പെട്ടെന്ന് ഉയര്‍ന്നതോടെ അല്പനേരത്തേക്ക് തീര്‍ഥാടകര്‍ മല കയറുന്നത് നിര്‍ത്തിവെക്കുകയായിരുന്നു.
മഴ കുറഞ്ഞശേഷമാണ് മലകയറാന്‍ അനുവദിച്ചത്.കാട്ടില്‍ ഉരുള്‍പൊട്ടിയെന്നും പമ്പയിലെ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയെന്നും മറ്റും അഭ്യൂഹങ്ങള്‍ പരന്നതോടെ തീര്‍ഥാടകര്‍ കൂടുതല്‍ ആശങ്കയിലായി. എന്താണ് സംഭവിക്കുന്നതെന്നതിന് വ്യക്തമായ മറുപടി നല്‍കാനാകാൻ അധികൃതർക്കും കഴിഞ്ഞില്ല.

ബി.എസ്.എന്‍.എല്ലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും മുറിഞ്ഞു. ഇതോടെ പമ്പയിലെയും സന്നിധാനത്തെയും വാര്‍ത്താവിനിമയ ബന്ധം മുറിഞ്ഞു. ഇന്റര്‍നെറ്റ് മുടങ്ങിയത് വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കേബിള്‍ പ്രവർത്തനം ശരിയാക്കി പഴയരീതിയിൽ കാര്യങ്ങളെത്തി തുടങ്ങിയത്.
അതിനിടെ, സന്നിധാനത്ത് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ നടക്കുന്ന 26നും നടക്കും. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്കയങ്കി ഘോഷയാത്ര 22ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 22ന് രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം, 23ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം, 24ന് റാന്നി പെരിനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ വിശ്രമിച്ച ശേഷം 25ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയിലെത്തും. വൈകിട്ട് മൂന്ന് വരെ പമ്പ ഗണപതി കോവിലിൽ ദർശനമുണ്ടാകും.

പിന്നീട് പൊലീസ് അകമ്പടിയിൽ അയ്യപ്പ സേവാസംഘം പ്രവർത്തകർ തലയിൽ ചുമന്ന് ശരംകുത്തിയിൽ എത്തിക്കും. വൈകിട്ട് 5 ന് സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തുന്ന സംഘം ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. തുടർന്ന് വൈകിട്ട് 6.30ന് ദീപാരാധന നടക്കും.
ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും അയ്യപ്പഭക്തരുമെല്ലാം തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധനയിൽ പങ്കെടുക്കും. 26ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ നടക്കുന്നത്. മകരവിളക്ക് ജനുവരി 14 ന് നടക്കും.
ബെട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ എളാപ്പാ; അമേയയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications